
കനയ്യയുടെ സന്ദര്ശനത്തിന് പിന്നാലെ ക്ഷേത്രം ഗംഗാജലം തളിച്ച് ശുദ്ധമാക്കി അധികൃതര്; ബി.ജെ.പിയെ പിന്തുണക്കാത്തവരെല്ലാം തൊട്ടുകൂടാത്തവരോ? രൂക്ഷ പ്രതികരണവുമായി കോണ്ഗ്രസ്

പട്ന: കോണ്ഗ്രസ് നേതാവ് കനയ്യകുമാറിന് തൊട്ടുകൂടായ്മ. കനയ്യ കുമാര് സന്ദര്ശനം നടത്തിയതിന് പിന്നാലെ ദുര്ഗാ ക്ഷേത്രം ഗംഗാ ജലം തളിച്ച് വൃത്തിയാക്കി. ബിഹാറിലെ സഹര്സ ജില്ലയിലെ ബാന്ഗാവിലെ ഭഗവതിസ്ഥനിലെ ക്ഷേത്രത്തിലാണ് ഈ സംഭവമുണ്ടായത്.
'പലായനം തടയൂ, ജോലി നല്കൂ' എന്ന മുദ്രാവാക്യമുയര്ത്തി ബിഹാറിലുടനീളം പദയാത്ര നടത്തുകയാണ് കനയ്യ. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം അദ്ദേഹം ബാന്ഗാവിലെ ക്ഷേത്രം സന്ദര്ശിച്ചത്. ക്ഷേത്രപരിസരത്തെ മണ്ഡപത്തില്വെച്ച് അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്യുകയും ചെയ്തിരുന്നു.
പിന്നീട് അടുത്ത ദിവസം വാര്ഡ് കൗണ്സിലറുടെ നേതൃത്വത്തില് ഒരു സംഘമെത്തി ഈ മണ്ഡപത്തില് ഗംഗാജലം തളിച്ച് വൃത്തിയാക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള് പുറത്തുവന്നിട്ടുണ്ട്.
സംഭവത്തില് രൂക്ഷ പ്രതിഷേധവുമായി കോണ്ഗ്രസ് രംഗത്തെത്തി. ആര്.എസ്.എസും ബി.ജെ.പിയും പിന്തുണയ്ക്കുന്നവര് മാത്രമാണോ ഭക്തര് കോണ്ഗ്രസ് വക്താവ് ഗ്യാന് രഞ്ജന് ഗുപ്ത ചോദിച്ചു. ബാക്കിയുള്ളവര് തൊട്ടുകൂടാത്തവരാണോ. ഇക്കാര്യം ഞങ്ങള്ക്ക് അറിയണം. പരശുരാമന്റെ പിന്ഗാമികളെ അപമാനിക്കുന്നതാണ് ഈ പ്രവൃത്തി. ബി.ജെ.പി ഇതര പാര്ട്ടികളെ പിന്തുണയ്ക്കുന്നവരെ തൊട്ടുകൂടാത്തവരായി കണക്കാക്കുന്ന പുതിയ തീവ്ര സംസ്കൃതവല്ക്കരണ കാലഘട്ടത്തിലേക്ക് നമ്മള് പ്രവേശിച്ചോ' അദ്ദേഹം ചോദിച്ചു.
എന്നാല് ആരോപണങ്ങള് ബി.ജെ.പി നിഷേധിച്ചു. ക്ഷേത്രം കഴുകി വൃത്തിയാക്കിയ സംഭവം ജനങ്ങള്ക്ക് കനയ്യയോടുള്ള എതിര്പ്പാണ് കാണിക്കുന്നതെന്നും ബി.ജെ.പി വക്താവ് പ്രവൃത്തിയെ ന്യായീകരിച്ചു.
ഏതായാലും നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറില് പുതിയ വിവാദത്തിന് തുടക്കമിട്ടിരിക്കുകയാണ് സംഭവം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ബാങ്കോക്കിലെ 33 നില കെട്ടിടം തകർന്നു; 17 മരണം, 83 പേരെ കണ്ടെത്താനായിട്ടില്ല; അന്വേഷണം പ്രഖ്യാപിച്ച് തായ്ലാൻഡ്
International
• a day ago
ഹൈദരാബാദിനെ തകർത്ത് സ്റ്റാർക്കിന്റെ റെക്കോർഡ് വേട്ട; മുന്നിലുള്ളത് ഇന്ത്യൻ ഇതിഹാസം മാത്രം
Cricket
• a day ago
സംസ്ഥാനത്ത് ബുധനാഴ്ച്ച മുതൽ മഴ ശക്തമാകും; മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala
• a day ago
ഹൈദരാബാദ് സർവകലാശാലയിൽ സമരം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകനെ പൊലീസ് കസ്റ്റഡിയിലെടുത്തു
National
• a day ago
കോഴിക്കോട് നിർത്തിയിട്ട വാഹനത്തിൽ നിന്ന് കിലോ കണക്കിന് പഴകിയ ഇറച്ചി പിടികൂടി
Kerala
• a day ago
ഒഡിഷയിൽ കാമാഖ്യ എക്സ്പ്രസിന്റെ പാളം തെറ്റി; 25 പേർക്ക് പരുക്ക്
National
• a day ago
പാൻകാർഡ് തട്ടിപ്പ്: അക്കൗണ്ടിലെ പണം നഷ്ടപ്പെടാം, ജാഗ്രത പാലിക്കുക
National
• a day ago
വിതുരയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു; സുഹൃത്തിന് ഗുരുതര പരിക്ക്
Kerala
• a day ago
നവരാത്രി ആഘോഷം; യുപിയില് ഉടനീളം ഇറച്ചികടകള്ക്ക് നിയന്ത്രണം ഏര്പ്പെടുത്തി യോഗി സര്ക്കാര്
National
• a day ago
ട്രെയിന് ഇടിച്ച് മരിച്ചയാളുടെ പേഴ്സില് നിന്നും പണം മോഷ്ടിച്ചു; എസ്ഐക്ക് സസ്പെന്ഷന്
Kerala
• 2 days ago
വിമാനത്തിന്റേ ടയർ പൊട്ടിയതായി കണ്ടെത്തി; ചെന്നൈ വിമാനത്താവളത്തിൽ അതീവ ജാഗ്രതയിൽ ലാൻഡിങ്
latest
• 2 days ago
കോഴിക്കോട് സ്കൂളിൽ നിന്നും കാണാതായ 13കാരനെപ്പറ്റി പുതിയ വെളിപ്പെടുത്തൽ; പൂനെയിൽ ചായ വിൽക്കാൻ പോകുമെന്ന് കുട്ടി പറഞ്ഞിരുന്നതായി സഹപാഠി
Kerala
• 2 days ago
ഇപ്പോള് വാങ്ങി വെച്ചോളൂ....ഭാവിയില് നേട്ടം കൊയ്യാം; പാവപ്പെട്ടവരുടെ ഡയമണ്ടിനുണ്ട് നേട്ടമേറെ
Business
• 2 days ago
'സംഘപരിവാര് ഉയര്ത്തുന്ന ഭീതിയുടെ അന്തരീക്ഷം ആശങ്കാജനകം'; മുഖ്യമന്ത്രി
Kerala
• 2 days ago
രാജ്യത്ത് കസ്റ്റഡി പീഡനം അനുഭവിക്കുന്നതില് ഭൂരിഭാഗവും മുസ്ലിംകളും ദലിതരും
National
• 2 days ago
ഗള്ഫ് മേഖലയിലെ ആദ്യ 'മിഡ്നൈറ്റ്' ഇലക്ട്രിക് എയര് ടാക്സി അബൂദബിയില്
uae
• 2 days ago
മാർച്ച് മാസത്തെ റേഷൻ വിതരണം ഏപ്രില് മൂന്ന് വരെ നീട്ടി
Kerala
• 2 days ago
'ഇന്ത്യയില് ക്രിസ്ത്യാനികള്ക്കെതിരായ അതിക്രമം വര്ധിക്കുന്നു, കഴിഞ്ഞ വര്ഷം മാത്രം 840 ആക്രമണങ്ങള്, ഏറ്റവും കൂടുതല് യു.പിയില്' ക്രിസ്ത്യന് സംഘടനാ റിപ്പോര്ട്ട്
National
• 2 days ago
പ്രവാസികള്ക്കും പൗരന്മാര്ക്കും ചെറിയ പെരുന്നാള് ആശംസകള് നേര്ന്ന് കുവൈത്ത് അമീര്
Kuwait
• 2 days ago
എമ്പുരാൻ: പ്രിയപ്പെട്ടവര്ക്കുണ്ടായ മനോവിഷമത്തില് ഖേദിക്കുന്നുവെന്ന് മോഹന്ലാല്; പോസ്റ്റ് പങ്കുവെച്ച് പ്രിഥ്വി രാജ്
Kerala
• 2 days ago
സെൻസർഷിപ്പ് അവകാശവാദത്തിൽ എക്സിനെതിരെ വിമർശനവുമായി കേന്ദ്ര സർക്കാർ
National
• 2 days ago