HOME
DETAILS

'ഇന്ത്യയില്‍ ക്രിസ്ത്യാനികള്‍ക്കെതിരായ അതിക്രമം വര്‍ധിക്കുന്നു, കഴിഞ്ഞ വര്‍ഷം മാത്രം 840 ആക്രമണങ്ങള്‍, ഏറ്റവും കൂടുതല്‍ യു.പിയില്‍' ക്രിസ്ത്യന്‍ സംഘടനാ റിപ്പോര്‍ട്ട് 

  
Web Desk
March 30 2025 | 04:03 AM

Christian Persecution in India Rises Over 840 Attacks in 2023

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ക്രിസ്ത്യാനികള്‍ക്കെതിരായ അക്രമസംഭവങ്ങള്‍ വര്‍ധിച്ചതായി ക്രിസ്ത്യന്‍ സംഘടന. കഴിഞ്ഞ വര്‍ഷം രാജ്യത്ത് ക്രിസ്ത്യാനികള്‍ക്കെതിരേ 840ലധികം അക്രമസംഭവങ്ങള്‍ ഉണ്ടായതായി ഇവാഞ്ചലിക്കല്‍ ഫെലോഷിപ്പ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഏറ്റവും കൂടുതല്‍ അക്രമസംഭവങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത് ഉത്തര്‍പ്രദേശിലാണ്. കഴിഞ്ഞ വര്‍ഷം മാത്രം 188 സംഭവങ്ങള്‍ യു.പിയിലുണ്ടായി.

ALSO READ: ബംഗാളില്‍ വീട്ടില്‍ പ്രാര്‍ഥന നടത്തുകയായിരുന്ന ക്രിസ്ത്യാനികള്‍ക്ക് നേരെ ആള്‍ക്കൂട്ട ആക്രമണം, യേശുവിന്റെ രൂപത്തിന് മുകളില്‍ തുളസിച്ചെടി നട്ടു

ഛത്തീസ്ഗഢ് (150), രാജസ്ഥാന്‍ (40), പഞ്ചാബ് (38), മധ്യപ്രദേശ് (37), ഹരിയാന (34) എന്നിവയാണ് കൂടുതല്‍ ആക്രമണങ്ങള്‍ നടന്ന മറ്റ് സംസ്ഥാനങ്ങള്‍. മിഷനററി പ്രവര്‍ത്തകര്‍ക്കെതിരെയുള്ള ശാരീരിക ആക്രമണങ്ങള്‍, പള്ളികള്‍ നശിപ്പിക്കല്‍, പ്രാര്‍ഥനാ യോഗങ്ങള്‍ തടസപ്പെടുത്തല്‍, സാമൂഹിക വിലക്ക് തുടങ്ങിയവ ആക്രമണങ്ങളില്‍ ഉള്‍പ്പെടുന്നു. മതപരമായ ഒത്തുചേരലുകള്‍ക്കിടയില്‍, പ്രത്യേകിച്ച് ഞായറാഴ്ചകളില്‍ അക്രമ സംഭവങ്ങള്‍ വര്‍ധിക്കുന്നു.

ALSO READ: 11 മാസങ്ങള്‍ക്കുള്ളില്‍ 720 ആക്രമണങ്ങള്‍; രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഇടപെടണമെന്ന് ക്രൈസ്തവ നേതാക്കളുടെയും സഭകളുടെയും സംയുക്ത പ്രസ്താവന 

ക്രിസ്ത്യാനികളെ ലക്ഷ്യംവച്ച് കൊണ്ടുവന്ന 2021 ലെ നിയമവിരുദ്ധ മതപരിവര്‍ത്തന നിരോധന നിയമം ഉത്തര്‍പ്രദേശില്‍ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ടു. ആദിവാസി മേഖലകളിലെ ക്രിസ്ത്യന്‍ വിഭാഗം തുടര്‍ച്ചയായ അക്രമം, സാമൂഹിക ബഹിഷ്‌കരണം, സാമ്പത്തിക പരാധീനത എന്നിവ നേരിടുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ 71 സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

 

A report by the Evangelical Fellowship of India highlights a surge in attacks against Christians in India, with over 840 incidents recorded in 2023. Uttar Pradesh reported the highest number (188), followed by Chhattisgarh (150) and Rajasthan (40).

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാറിനുള്ളിൽ പടക്കം പൊട്ടിച്ചു; ​ഗുരുതര പരുക്കുമായി രണ്ട് യുവാക്കൾ ആശുപത്രിയിൽ

Kerala
  •  2 days ago
No Image

പെരുന്നാൾദിനം ഒരുമയുടെ വലിയ ആഘോഷമായി  മാറട്ടെ; ചെറിയ പെരുന്നാൾ ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയനും, പ്രതിപക്ഷ നേതാവ് വിഡി സതീശനും

Kerala
  •  2 days ago
No Image

മലപ്പുറം കോണോംപാറയിൽ ഭർതൃ​ഗൃഹത്തിൽ യുവതി ആത്മഹത്യ ചെയ്ത സംഭവം; ഭർത്താവ് അറസ്റ്റിൽ

Kerala
  •  2 days ago
No Image

സ്കൂൾ ഫീസ് അടക്കാത്തതിനാൽ പരീക്ഷ എഴുതാൻ സ്കൂൾ അധികൃതർ സമ്മതിച്ചില്ല; 17കാരി ആത്മഹത്യ ചെയ്തു

National
  •  2 days ago
No Image

ബിജാപൂരിൽ മാവോയിസ്റ്റുകൾ കൂട്ടത്തോടെ കീഴടങ്ങി; കീഴടങ്ങിയതിൽ തലക്ക് ലക്ഷങ്ങൾ വിലയിട്ടവർ വരെ

National
  •  2 days ago
No Image

വിനോദസഞ്ചാരികൾ ഉൾപ്പെടെ ആറ് മരണം: ഹിമാചലിലെ മണ്ണിടിച്ചിലിൽ വൻനാശം

National
  •  2 days ago
No Image

ചെറിയ പെരുന്നാൾ അവധിക്കാലം; ദുബൈ - അബൂദബി ഇൻർസിറ്റി ബസ് റൂട്ടുകളിൽ മാറ്റങ്ങൾ; മെട്രോ സമയം വർധിപ്പിച്ചു

uae
  •  2 days ago
No Image

സഞ്ജുവിന്റെ രാജസ്ഥാൻ കൈവിട്ടവൻ ചെന്നൈക്കൊപ്പം ചരിത്രമെഴുതി; സെഞ്ച്വറിയിൽ അഞ്ചാമൻ

Cricket
  •  2 days ago
No Image

എസ്ഐസി (SIC) യുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ പെരുന്നാൾ നിസ്കാരം

oman
  •  2 days ago
No Image

മ്യാൻമർ ഭൂകമ്പത്തിൽ സഹായവുമായി ഇന്ത്യ; 118 പേരടങ്ങിയ ദുരന്ത നിവാരണ സംഘം മ്യാൻമറിലെത്തി

International
  •  2 days ago