HOME
DETAILS

സെൻസർഷിപ്പ് അവകാശവാദത്തിൽ എക്സിനെതിരെ വിമർശനവുമായി കേന്ദ്ര സർക്കാർ ​

  
March 30 2025 | 07:03 AM

Indian Government   Criticizes Elon Musks X in Censorship Claims

 

ന്യൂഡൽഹി: എലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്‌സ് (മുൻപ് ട്വിറ്റർ) ഉയർത്തിയ സെൻസർഷിപ്പിനെതിരെ കേന്ദ്ര സർക്കാർ രം​ഗത്ത്. കർണാടക ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ അവകാശവാദങ്ങൾക്കെതിരെ ശക്തമായ എതിർപ്പ് രേഖപ്പെടുത്തി. സർക്കാരിന്റെ സഹ്യോഗ് പോർട്ടലിനെ ‘സെൻസർഷിപ്പ് പോർട്ടൽ’ എന്ന് വിളിക്കാൻ എക്സ് തീരുമാനിച്ചത് നിർഭാഗ്യകരവും അപലപനീയവുമാണെന്നും കേന്ദ്ര സർക്കാർ ചൂണ്ടിക്കാട്ടി. ഉപയോക്തൃ ഉള്ളടക്കം നീക്കം ചെയ്യുന്നതിനെ ചോദ്യം ചെയ്യാനോ എതിർക്കാനോ എക്സിന് നിയമപരമായ അവകാശമില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. ഇത്തരം നീക്കം ചെയ്യൽ ഉത്തരവുകൾക്കെതിരെ എതിർപ്പ് പ്രകടിപ്പിക്കുന്നത് ഇന്ത്യൻ നിയമപ്രകാരമുള്ള ‘സേഫ് ഹാർബർ’ സംരക്ഷണം നഷ്ടപ്പെടാൻ കാരണമാകുമെന്നും മുന്നറിയിപ്പ് നൽകി. 

സൈബർ കുറ്റകൃത്യങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സഹ്യോഗ് പോർട്ടലിൽ ചേരാൻ  നിർബന്ധിക്കാനാവില്ലെന്ന്  പ്ലാറ്റ്‌ഫോമായ എക്‌സ് (മുമ്പ് ട്വിറ്റർ) നടത്തുന്ന എക്‌സ് കോർപ്പ് ഡൽഹി ഹൈക്കോടതിയെ നേരത്തെ അറിയിച്ചിരുന്നു. 

സത്യവാങ്മൂലം അനുസരിച്ച്, എക്സിന്റെ ‘സെൻസർഷിപ്പ്’ പദപ്രയോഗം തെറ്റിദ്ധാരണയുണ്ടാകുന്നതും അനുചിതമായതുമാണ്. ഈ പദപ്രയോഗം ഉപയോഗിച്ച് എക്സ് അടിസ്ഥാനരഹിതമായ ആശങ്കകൾ ഉയർത്തുകയും പ്ലാറ്റ്ഫോമിലെ ഉപയോക്താക്കളുടെ നിലപാടുമായി തങ്ങളുടെ നിലപാട് കൂട്ടിക്കുഴയ്ക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. എന്നാൽ, ഒരു ആഗോള പോർട്ടലായ എക്സിന് ഇത്തരം പദപ്രയോഗം ഉപയോഗിക്കുന്നത് അപലപനീയമാണെന്ന്  കേന്ദ്രം കർണാടക ഹൈക്കോടതിയെ അറിയിച്ചു.

എക്സ് ഹൈക്കോടതിയെ സമീപിച്ച്, സഹ്യോഗ് പോർട്ടലും അനുബന്ധ നടപടികളും 2000-ലെ ഇൻഫർമേഷൻ ടെക്നോളജി ആക്ടിന്റെ (ഐടി ആക്ട്) സെക്ഷൻ 69A-യും സുപ്രീം കോടതിയുടെ വിധികളും ലംഘിക്കുന്നുവെന്ന് ആരോപിച്ചിരുന്നു. എന്നാൽ, സർക്കാർ ഇതിനെ വെല്ലുവിളിച്ച്, ഐടി ആക്ടിന്റെ സെക്ഷൻ 79 മൂന്നാം കക്ഷി ഉള്ളടക്കത്തിന്റെ ബാധ്യതയിൽ നിന്ന് ഇടനിലക്കാരെ മാത്രം ഒഴിവാക്കുന്നതാണെന്നും, സെക്ഷൻ 69A പ്രകാരം വിവരങ്ങൾ തടയാനുള്ള അധികാരം സർക്കാരിനുണ്ടെന്നും വ്യക്തമാക്കി. 

എക്സിന്റെ ഹരജിയുടെ ഉദ്ദേശ്യം ‘സേഫ് ഹാർബർ’ സംരക്ഷണം അവകാശപ്പെടുകയാണ്, പക്ഷേ ഇത് അടിസ്ഥാനപരമായി തെറ്റാണ്,” സർക്കാർ പറഞ്ഞു. എക്സ് ഒരു വിദേശ സ്ഥാപനമായതിനാൽ, ഇന്ത്യൻ ഭരണഘടനയുടെ മൗലികാവകാശങ്ങൾ അത് അവകാശപ്പെടാനാവില്ലെന്നും സർക്കാർ വാദിച്ചു.

ഐടി ആക്ടിന്റെ സെക്ഷൻ 79 പ്രകാരം നൽകുന്ന ‘സേഫ് ഹാർബർ’ സംരക്ഷണം പൂർണ്ണമല്ലെന്നും, ഇടനിലക്കാരന്റെ ഉത്തരവാദിത്തങ്ങൾക്ക് അനുസൃതമായി മാത്രം ലഭ്യമാകുമെന്നും ഹൈക്കോടതിയെ അറിയിച്ചു. “സേഫ് ഹാർബർ” ഒരു ഭരണഘടനാപരമായ അവകാശമല്ലെന്നും, ഓരോ രാജ്യത്തെയും പ്രാദേശിക നിയമങ്ങൾക്ക് വിധേയമാണ് എന്നും സർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി

The Indian government has taken a supportive stance on Elon Musk’s X regarding censorship allegations, amid ongoing debates over digital freedom and content regulation.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാറിനുള്ളിൽ പടക്കം പൊട്ടിച്ചു; ​ഗുരുതര പരുക്കുമായി രണ്ട് യുവാക്കൾ ആശുപത്രിയിൽ

Kerala
  •  2 days ago
No Image

പെരുന്നാൾദിനം ഒരുമയുടെ വലിയ ആഘോഷമായി  മാറട്ടെ; ചെറിയ പെരുന്നാൾ ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയനും, പ്രതിപക്ഷ നേതാവ് വിഡി സതീശനും

Kerala
  •  2 days ago
No Image

മലപ്പുറം കോണോംപാറയിൽ ഭർതൃ​ഗൃഹത്തിൽ യുവതി ആത്മഹത്യ ചെയ്ത സംഭവം; ഭർത്താവ് അറസ്റ്റിൽ

Kerala
  •  2 days ago
No Image

സ്കൂൾ ഫീസ് അടക്കാത്തതിനാൽ പരീക്ഷ എഴുതാൻ സ്കൂൾ അധികൃതർ സമ്മതിച്ചില്ല; 17കാരി ആത്മഹത്യ ചെയ്തു

National
  •  2 days ago
No Image

ബിജാപൂരിൽ മാവോയിസ്റ്റുകൾ കൂട്ടത്തോടെ കീഴടങ്ങി; കീഴടങ്ങിയതിൽ തലക്ക് ലക്ഷങ്ങൾ വിലയിട്ടവർ വരെ

National
  •  2 days ago
No Image

വിനോദസഞ്ചാരികൾ ഉൾപ്പെടെ ആറ് മരണം: ഹിമാചലിലെ മണ്ണിടിച്ചിലിൽ വൻനാശം

National
  •  2 days ago
No Image

ചെറിയ പെരുന്നാൾ അവധിക്കാലം; ദുബൈ - അബൂദബി ഇൻർസിറ്റി ബസ് റൂട്ടുകളിൽ മാറ്റങ്ങൾ; മെട്രോ സമയം വർധിപ്പിച്ചു

uae
  •  2 days ago
No Image

സഞ്ജുവിന്റെ രാജസ്ഥാൻ കൈവിട്ടവൻ ചെന്നൈക്കൊപ്പം ചരിത്രമെഴുതി; സെഞ്ച്വറിയിൽ അഞ്ചാമൻ

Cricket
  •  2 days ago
No Image

എസ്ഐസി (SIC) യുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ പെരുന്നാൾ നിസ്കാരം

oman
  •  2 days ago
No Image

മ്യാൻമർ ഭൂകമ്പത്തിൽ സഹായവുമായി ഇന്ത്യ; 118 പേരടങ്ങിയ ദുരന്ത നിവാരണ സംഘം മ്യാൻമറിലെത്തി

International
  •  2 days ago