HOME
DETAILS

അതിജീവനത്തിനായി നെട്ടോട്ടമോടി കലാപബാധിതര്‍; മണിപ്പൂരിന്റെ ബാക്കി പത്രം 

  
ബഷീര്‍ മാടാല
March 30 2025 | 03:03 AM

Manipur Ethnic Violence Two Years On Thousands Struggle for Survival

ഇംഫാല്‍: മണിപ്പൂരിലുണ്ടായ വംശീയ സംഘര്‍ഷത്തിന് രണ്ടാണ്ട് തികയാനിരിക്കെ അതിജീവനത്തിനായി നെട്ടോട്ടം ഓടുകയാണ് പതിനായിരക്കണക്കിന് വരുന്ന ദുരിത ബാധിതര്‍. 2023 മെയ് മൂന്നിന് ആരംഭിച്ച വംശീയ സംഘര്‍ഷങ്ങളില്‍ നിരവധി പേരാണ് കൊല്ലപ്പെട്ടത്. അനേകം പേര്‍ തൊട്ടടുത്ത സംസ്ഥാനങ്ങളിലേക്ക് പലായനം ചെയ്തപ്പോള്‍ 60,000 പേര്‍ സംസ്ഥാനത്തെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം കണ്ടെത്തി. ഇതില്‍ 25,000 പേരും കുട്ടികളാണ്.

ഇവരെല്ലാം ഇപ്പോള്‍ അതിജീവനത്തിനായി പുതിയ മേഖലകളില്‍ വ്യാപൃതരാണ്. മെയ്തി ഭൂരിപക്ഷ മേഖലയായ ഇംഫാല്‍ താഴ് വരയില്‍ ഉള്ളതിന്റെ ആറിരട്ടി കുക്കി ഗോത്ര വിഭാഗക്കാരാണ് ഇന്നും വിവിധ ക്യാംപുകളില്‍ കഴിയുന്നത്. സര്‍ക്കാര്‍ ഏതാനും പേര്‍ക്ക് പേരിന് മാത്രം വീടുകള്‍ വച്ചുനല്‍കിയപ്പോള്‍ കുക്കികള്‍ പൂര്‍ണമായും തഴയപ്പെട്ടു. ഇപ്പോള്‍ കലാപത്തിന് മുമ്പുള്ള നല്ല ജീവിതത്തിന്റെ ഓര്‍മകളുമായി ജീവിതം തള്ളിനീക്കുകയാണിവര്‍.

ക്യാംപുകളിലെ നൂറുകണക്കിന് സ്ത്രീകള്‍ നിത്യവൃത്തിക്കായി സ്വയം തൊഴില്‍ കണ്ടെത്തി അവ റോഡരുകില്‍ നിന്ന് വില്‍പ്പന നടത്തുന്ന കാഴ്ച എവിടെയും കാണാം. വിവിധ കളിപ്പാട്ടങ്ങളും ഭക്ഷണ സാധനങ്ങളുമൊക്കെ കിട്ടുന്ന വിലയ്ക്ക് വിറ്റ് ഉപജീവനം കണ്ടെത്തുന്നു. കുട്ടികളും അവരുടെ രക്ഷിതാക്കളുടെ കൂടെ ചേര്‍ന്ന് സ്വയം സംരംഭങ്ങളില്‍ സഹായത്തിനുണ്ട്. വിദ്യാഭ്യാസം നഷ്ടപ്പെട്ട നൂറുകണക്കിന് കുട്ടികളെ എവിടെയും കാണാം.

എങ്ങോട്ട് പോകണമെന്നറിയാത്ത ഇത്തരക്കാരില്‍ കുറച്ചുപേര്‍ തീവ്രവാദ ഗ്രൂപ്പുകളില്‍ സജീവമായിക്കഴിഞ്ഞു. കലാപത്തിന് രണ്ട് വര്‍ഷം തികയാനിരിക്കെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന 60,000 പേരെ എങ്ങനെ സംക്ഷിക്കുമെന്ന് ആരും പറയുന്നില്ല. ഇപ്പോള്‍ സംസ്ഥാനം രാഷ്ടപതി ഭരണത്തിനു കീഴിലായതോടെ ഇവരുടെ ആവശ്യങ്ങള്‍ വീണ്ടും അവഗണിക്കപ്പെടുകയാണ്. ഇതിനിടയിലും ചെറിയ സംരംഭങ്ങളിലൂടെ സ്ത്രീകള്‍ നടത്തുന്ന കൂട്ടായ്മകളില്‍ അതിജീവനം കണ്ടെത്തുകയാണിവര്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

In Depth Story: ട്രംപ് അടുത്തമാസം സഊദിയില്‍, ഹൈ വോള്‍ട്ടേജ് ചര്‍ച്ച, ഗസ്സ അടക്കം തൊട്ടാല്‍ പൊള്ളുന്ന വിഷയങ്ങള്‍ മുന്നില്‍, തന്റെ ഒന്നാം ടേമിലും ആദ്യം സന്ദര്‍ശിച്ചത് സഊദി | Trump Visit Saudi

Saudi-arabia
  •  10 hours ago
No Image

പുതിയ റിയൽ എസ്റ്റേറ്റ് പരിഷ്കാരങ്ങൾക്ക് ഉത്തരവിട്ട് സൗദി കിരീടാവകാശി 

Saudi-arabia
  •  10 hours ago
No Image

'മതചിഹ്നങ്ങളുടെ പശ്ചാത്തലത്തില്‍ വാഹനങ്ങള്‍ കടന്നു പോകുന്ന സീന്‍, സ്ത്രീകള്‍ക്കെതിരായ അതിക്രമം ഒഴിവാക്കി, ബജ്‌റംഗി മാറി ബല്‍ദേവ്, നന്ദി കാര്‍ഡില്‍ സുരേഷ് ഗോപിയില്ല...' എമ്പുരാനില്‍ 24 വെട്ട് 

Kerala
  •  11 hours ago
No Image

മദ്രസകള്‍ ഏപ്രില്‍ എട്ടിന് തുറക്കും

organization
  •  11 hours ago
No Image

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് ഹോസ്റ്റലിൽ എക്സൈസിന്റെ മിന്നൽ പരിശോധന; കഞ്ചാവ് പിടികൂടി

Kerala
  •  11 hours ago
No Image

ഒമാനിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ച 27 പേർ അറസ്റ്റിൽ 

oman
  •  12 hours ago
No Image

ഇങ്ങനെയുമുണ്ടോ ഒരു പോക്ക്, അതിരുകളെല്ലാം ഭേദിച്ച് സ്വര്‍ണക്കുതിപ്പ്

Business
  •  12 hours ago
No Image

സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യത; 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിലുള്ള ശക്തമായ കാറ്റിനും സാധ്യത

Kerala
  •  13 hours ago
No Image

'രണ്ടായിരത്തോളം മുസ്‌ലിംകള്‍ ഗുജറാത്തില്‍ കൂട്ടക്കൊല ചെയ്യപ്പെട്ടു, അവരെല്ലാം ഫ്‌ളൂ വന്നാണ് മരിച്ചതെന്ന് പറയാന്‍ പറ്റില്ലല്ലോ' ജോണ്‍ ബ്രിട്ടാസ്

Kerala
  •  13 hours ago
No Image

ഇന്ത്യന്‍ രൂപയും യുഎഇ ദിര്‍ഹവും തമ്മിലെ ഇന്നത്തെ വ്യത്യാസം; യു.എ.ഇയിലെ സ്വര്‍ണ, ഇന്ധന നിരക്കുകൾ അറിയാം | UAE Market Today

uae
  •  13 hours ago