HOME
DETAILS

രാജ്യത്ത് കസ്റ്റഡി പീഡനം അനുഭവിക്കുന്നതില്‍ ഭൂരിഭാഗവും മുസ്‌ലിംകളും ദലിതരും

  
Web Desk
March 30 2025 | 05:03 AM

Dalits  Muslims Face Highest Custodial Torture in India Report

ന്യൂഡല്‍ഹി: രാജ്യത്ത് പൊലിസ് കസ്റ്റഡിയില്‍ ഏറ്റവുമധികം പീഡനം നേരിടുന്നത് മുസ്‌ലിംകളും ദലിതരുമെന്ന് റിപ്പോര്‍ട്ട്. 'സ്റ്റാറ്റസ് ഓഫ് പൊലിസിങ് ഇന്ത്യ റിപ്പോര്‍ട്ട് 2025'ല്‍ ആണ് മുസ്‌ലിംകളും ദലിതരുമാണ് മറ്റു വിഭാഗങ്ങളെ അപേക്ഷിച്ച് കൂടുതല്‍ പീഡനം നേരിടുന്നതെന്ന് ചൂണ്ടിക്കാട്ടുന്നത്. ന്യൂഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പൗരാവകാശ സമിതി ഇന്ത്യ ഇന്റര്‍നാഷനല്‍ സെന്ററില്‍ പ്രകാശനം ചെയ്ത റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്.

കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരില്‍ കൂടുതലും ന്യൂനപക്ഷങ്ങളും ദലിതരുമാണെന്ന് കരുതുന്നതായും ദരിദ്രരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരും തുടര്‍ച്ചയായി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരാണെന്നും സര്‍വേയില്‍ പങ്കെടുത്ത പൊലിസ് ഓഫിസര്‍മാരില്‍ ഭൂരിപക്ഷവും വിശ്വസിക്കുന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ഐ.പി.എസ് ഉദ്യോഗസ്ഥരടക്കമുള്ള 34 ശതമാനത്തോളം പേര്‍ കസ്റ്റഡി പീഡനത്തെ ന്യായീകരിച്ചു. ഗുജറാത്ത്, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള പൊലിസുകാരാണ് (50%) കസ്റ്റഡി പീഡനത്തെ ന്യായീകരിച്ചത്. അതേസമയം, കേരളത്തില്‍ നിന്നുള്ള പൊലിസുകാരില്‍ ഒരു ശതമാനമേ കസ്റ്റഡി പീഡനത്തെ ന്യായീകരിച്ചുള്ളൂ.

മുസ്‌ലിംകളും ദലിതരും ദരിദ്ര ജനവിഭാഗങ്ങളില്‍ പെട്ടവരുമാണ് കസ്റ്റഡിയില്‍ പീഡിപ്പിക്കപ്പെടുന്നവരില്‍ ബഹുഭൂരിപക്ഷവും. സര്‍വേയില്‍ പങ്കെടുത്ത പൊലിസുകാരില്‍ 11 ശതമാനം പേരും പ്രതികളുടെ ബന്ധുക്കളെ വരെ മര്‍ദിക്കുന്നതിനെ ന്യായീകരിച്ചു. അതേസമയം, 30 ശതമാനത്തോളം പേര്‍ ചില സാഹചര്യങ്ങളില്‍ മാത്രമാണ് മര്‍ദിക്കുന്നതെന്നും 25 ശതമാനത്തോളം പേര്‍ സഹകരിക്കാത്ത സാക്ഷികളെ മാത്രമാണ് മര്‍ദിക്കാറുള്ളതെന്നും വ്യക്തമാക്കി. എന്നാല്‍, 9 ശതമാനം പേര്‍ കസ്റ്റഡിയില്‍ മൂന്നാം മുറ പ്രയോഗിക്കുന്നതിനെ ന്യായീകരിക്കുന്നവരാണ്.

2019ല്‍ 'കസ്റ്റഡി പീഡനത്തിനെതിരേ ദേശീയ തലത്തിലെ പ്രചാരണം' എന്ന സംഘടന നടത്തിയ പഠനത്തില്‍ ആ വര്‍ഷം രാജ്യത്ത് 124 കസ്റ്റഡി മരണങ്ങള്‍ സംഭവിച്ചുവെന്ന് കണ്ടെത്തി. ഇതില്‍ 60 ശതമാനവും ന്യൂനപക്ഷ ദലിത് ആദിവാസി വിഭാഗങ്ങളില്‍ പെട്ടവരായിരുന്നു. കൊല്ലപ്പെട്ടവരില്‍ അധികവും ദിവസവേതന തൊഴിലാളികളോ സുരക്ഷാ ജീവനക്കാരോ ഡ്രൈവര്‍മാരോ ആയിരുന്നു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 8,276 വിവിധ റാങ്കുകളില്‍ പെട്ട പൊലിസുദ്യോഗസ്ഥരില്‍ സര്‍വേ നടത്തിയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. 17 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി 82 സ്ഥലങ്ങളിലെ പൊലിസ് ഉദ്യോഗസ്ഥരില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാറിനുള്ളിൽ പടക്കം പൊട്ടിച്ചു; ​ഗുരുതര പരുക്കുമായി രണ്ട് യുവാക്കൾ ആശുപത്രിയിൽ

Kerala
  •  2 days ago
No Image

പെരുന്നാൾദിനം ഒരുമയുടെ വലിയ ആഘോഷമായി  മാറട്ടെ; ചെറിയ പെരുന്നാൾ ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയനും, പ്രതിപക്ഷ നേതാവ് വിഡി സതീശനും

Kerala
  •  2 days ago
No Image

മലപ്പുറം കോണോംപാറയിൽ ഭർതൃ​ഗൃഹത്തിൽ യുവതി ആത്മഹത്യ ചെയ്ത സംഭവം; ഭർത്താവ് അറസ്റ്റിൽ

Kerala
  •  2 days ago
No Image

സ്കൂൾ ഫീസ് അടക്കാത്തതിനാൽ പരീക്ഷ എഴുതാൻ സ്കൂൾ അധികൃതർ സമ്മതിച്ചില്ല; 17കാരി ആത്മഹത്യ ചെയ്തു

National
  •  2 days ago
No Image

ബിജാപൂരിൽ മാവോയിസ്റ്റുകൾ കൂട്ടത്തോടെ കീഴടങ്ങി; കീഴടങ്ങിയതിൽ തലക്ക് ലക്ഷങ്ങൾ വിലയിട്ടവർ വരെ

National
  •  2 days ago
No Image

വിനോദസഞ്ചാരികൾ ഉൾപ്പെടെ ആറ് മരണം: ഹിമാചലിലെ മണ്ണിടിച്ചിലിൽ വൻനാശം

National
  •  2 days ago
No Image

ചെറിയ പെരുന്നാൾ അവധിക്കാലം; ദുബൈ - അബൂദബി ഇൻർസിറ്റി ബസ് റൂട്ടുകളിൽ മാറ്റങ്ങൾ; മെട്രോ സമയം വർധിപ്പിച്ചു

uae
  •  2 days ago
No Image

സഞ്ജുവിന്റെ രാജസ്ഥാൻ കൈവിട്ടവൻ ചെന്നൈക്കൊപ്പം ചരിത്രമെഴുതി; സെഞ്ച്വറിയിൽ അഞ്ചാമൻ

Cricket
  •  2 days ago
No Image

എസ്ഐസി (SIC) യുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ പെരുന്നാൾ നിസ്കാരം

oman
  •  2 days ago
No Image

മ്യാൻമർ ഭൂകമ്പത്തിൽ സഹായവുമായി ഇന്ത്യ; 118 പേരടങ്ങിയ ദുരന്ത നിവാരണ സംഘം മ്യാൻമറിലെത്തി

International
  •  2 days ago