HOME
DETAILS

എമ്പുരാനെ തള്ളി രാജിവ് ചന്ദ്രശേഖര്‍; സത്യം വളച്ചൊടിച്ച് ഒരു കഥ കെട്ടിപ്പടുത്തതെന്നും സിനിമ പരാജയപ്പെടുമെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍

  
Web Desk
March 30 2025 | 04:03 AM

Rajeev Chandrasekhar Criticizes Empuraan

തിരുവനന്തപുരം: മോഹന്‍ലാല്‍ ചിത്രമായ എമ്പുരാനെ തള്ളി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും. എമ്പുരാന്‍ കാണണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും എന്നാല്‍ ഇനി കാണില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ തന്റെല ഫേസ്ബുക്ക് പേജില്‍ കുറിച്ചു. 

എമ്പുരാന്‍ കാണില്ലെന്നും ഇത്തരത്തിലുള്ള സിനിമാനിര്‍മ്മാണത്തില്‍ നിരാശയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മോഹന്‍ലാല്‍ ആരാധകരും അസ്വസ്ഥരാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു.

ഒരു സിനിമയെ ഒരു സിനിമയായി കാണണം. അതിനെ ചരിത്രമായി കാണാന്‍ കഴിയില്ല. സത്യം വളച്ചൊടിച്ച് ഒരു കഥ കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്ന ഏതൊരു സിനിമയും പരാജയപ്പെടുക തന്നെ ചെയ്യും- പോസ്റ്റില്‍ പറയുന്നു. സിനിമ തന്നെ നിരാശനാക്കിയെന്നും രാജീവ് ചന്ദ്രശേഖര്‍ തന്റെ കുറിപ്പില്‍ വ്യക്തമാക്കുന്നു. 


രാജീവ് ചന്ദ്രശേഖറിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:

ലൂസിഫര്‍ കണ്ടിരുന്നു, എനിക്ക് അത് ഇഷ്ടപ്പെട്ടു. ലൂസിഫറിന്റെ തുടര്‍ച്ചയാണെന്ന് കേട്ടപ്പോള്‍ എമ്പുരാന്‍ കാണുമെന്ന് ഞാന്‍ പറഞ്ഞിരുന്നു.

എന്നാല്‍ ഇപ്പോള്‍ സിനിമയുടെ നിര്‍മ്മാതാക്കള്‍ തന്നെ സിനിമയില്‍ 17 ഭേദഗതികള്‍ വരുത്തിയിട്ടുണ്ടെന്നും ചിത്രം വീണ്ടും സെന്‍സര്‍ഷിപ്പിന് വിധേയമാകുന്നുണ്ടെന്നും എനിക്ക് മനസ്സിലായി. മോഹന്‍ലാല്‍ ആരാധകരെയും മറ്റ് പ്രേക്ഷകരെയും അസ്വസ്ഥരാക്കുന്ന വിഷയങ്ങള്‍ സിനിമയിലുണ്ടെന്ന് എനിക്ക് മനസ്സിലായി.

ഒരു സിനിമയെ ഒരു സിനിമയായി കാണണം. അതിനെ ചരിത്രമായി കാണാന്‍ കഴിയില്ല. സത്യം വളച്ചൊടിച്ച് ഒരു കഥ കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്ന ഏതൊരു സിനിമയും പരാജയപ്പെടുക തന്നെ ചെയ്യും.

അപ്പോള്‍, ലൂസിഫറിന്റെ ഈ തുടര്‍ച്ച ഞാന്‍ കാണുമോ?- ഇല്ല.

ഇത്തരത്തിലുള്ള സിനിമാനിര്‍മ്മാണത്തില്‍ ഞാന്‍ നിരാശനാണോ? - അതെ.

 

 

BJP Kerala President Rajeev Chandrasekhar has openly criticized Mohanlal’s upcoming film Empuraan, stating that he is disappointed with its direction.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാസർകോട്; കഞ്ചാവ് കേസിലെ പ്രതി എക്സൈസ് ഉദ്യോഗസ്ഥരെ കമ്പി കൊണ്ട് കുത്തി

Kerala
  •  a day ago
No Image

അമേരിക്കയിൽ വിദ്യാർഥികളുടെ വിസ റദ്ദാക്കൽ; ഇന്ത്യൻ വിദ്യാർഥികൾക്കും തിരിച്ചടി; ആക്‌ടിവിസത്തിനെതിരെ കടുത്ത നടപടി

latest
  •  a day ago
No Image

കോഴിക്കോട് ഹോസ്റ്റലിൽ നിന്ന് കാണാതായ 13കാരനെ പൂണെയിൽ നിന്ന് കണ്ടെത്തി

Kerala
  •  a day ago
No Image

മലപ്പുറം മാറാക്കരയിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് കിണറ്റിൽ വീണ് അച്ഛനും മകനും ദാരുണാന്ത്യം

Kerala
  •  a day ago
No Image

നാളെ ജോലിയിൽ പ്രവേശിക്കുമെന്ന് നാരങ്ങാനം വില്ലേജ് ഓഫീസർ; പ്രശ്നമുണ്ടാകില്ലെന്ന് സിപിഎം ഏരിയാ സെക്രട്ടറി ഉറപ്പ് നൽകി

Kerala
  •  a day ago
No Image

നൈജീരിയൻ ലഹരി വിതരണക്കാരൻ അസൂക്ക അറസ്റ്റിൽ; ഇരവിപുരം പൊലീസ് ഡൽഹിയിൽ നിന്ന് സാഹസികമായി പിടികൂടി

Kerala
  •  a day ago
No Image

ഇറാൻ-അമേരിക്ക തർക്കം രൂക്ഷം; ട്രംപിന്റെ ഭീഷണിക്ക് ശക്തമായ മറുപടിയുമായി ഇറാൻ

International
  •  a day ago
No Image

നേപ്പാളിലെ അക്രമാസക്തമായ തെരുവ് പ്രക്ഷോഭങ്ങൾക്ക് പിന്നിൽ: അഴിമതിയോടുള്ള അസംതൃപ്തിയും പരിഹരിക്കപ്പെടാത്ത സാമൂഹിക പ്രതിസന്ധിയും

National
  •  a day ago
No Image

കൈകള്‍ ബന്ധിച്ച ശേഷം കൊലപ്പെടുത്തി, നിരവധി തവണ വെടിയുതിര്‍ത്തു, കൂട്ടത്തോടെ കുഴിച്ചു മൂടി; ഗസ്സയില്‍ തട്ടിക്കൊണ്ടുപോയവരോട് ഇസ്‌റാഈല്‍ ചെയ്തത് കണ്ണില്ലാ ക്രൂരത

International
  •  a day ago
No Image

‘മോദി 2029ലും തുടരും’; സെപ്റ്റംബറിൽ സ്ഥാനമൊഴിയില്ലെന്ന് ഫഡ്‌നാവിസ്

National
  •  a day ago