HOME
DETAILS

എമ്പുരാൻ: പ്രിയപ്പെട്ടവര്‍ക്കുണ്ടായ മനോവിഷമത്തില്‍ ഖേദിക്കുന്നുവെന്ന് മോഹന്‍ലാല്‍; പോസ്റ്റ് പങ്കുവെച്ച് പ്രിഥ്വി രാജ്

  
Web Desk
March 30 2025 | 07:03 AM

Mohanlal Apologizes Amid Empuraan Controversy

എമ്പുരാൻ സിനിമയെ ചൊല്ലിയുള്ള വിവാദങ്ങൾക്ക് പിന്നാലെ ഖേദപ്രകടനവുമായി നടൻ മോഹൻ ലാൽ രംഗത്തി. സിനിമയുടെ ആവിഷ്‌കാരത്തിൽ കടന്നു വന്നിട്ടുള്ള ചില രാഷ്ട്രീയ-സാമൂഹിക പ്രമേയങ്ങൾ ചിലർക്ക് മനോവിഷമം ഉണ്ടാക്കിയതായി അറിഞ്ഞു. പ്രിയപ്പെട്ടവർക്ക്  ഉണ്ടായ മനോവിഷമത്തിൽ തനിക്കും എമ്പുരാൻ ടീമിനും ആത്മാർത്ഥമായ ഖേദമുണ്ട്.  അതിന്റെ ഉത്തരവാദിത്വം സിനിമയ്ക്ക് പിന്നിൽ പ്രവർത്തിച്ച എല്ലാവരുടേതുമാണ് എന്ന തിരിച്ചറിവോടെ അത്തരം വിഷയങ്ങളെ നിർബന്ധമായും സിനിമയിൽ നിന്ന് നീക്കം ചെയ്യാൻ  ഒരുമിച്ച് തീരുമാനിച്ച് കഴിഞ്ഞെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. 


പോസ്റ്റ് ഇങ്ങനെ 

'ലൂസിഫർ' ഫ്രാഞ്ചൈസിന്റെ രണ്ടാം ഭാഗമായ 'എമ്പുരാൻ' സിനിമയുടെ ആവിഷ്‌കാരത്തിൽ കടന്നു വന്നിട്ടുള്ള ചില രാഷ്ട്രീയ-സാമൂഹിക പ്രമേയങ്ങൾ എന്നെ സ്‌നേഹിക്കുന്നവരിൽ കുറേപേർക്ക് വലിയ മനോവിഷമം ഉണ്ടാക്കിയതായി ഞാനറിഞ്ഞു. ഒരു കലാകാരൻ എന്ന നിലയിൽ എന്റെ ഒരു സിനിമയും ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടോ, ആശയത്തോടോ, മതവിഭാഗത്തോടോ വിദ്വേഷം പുലർത്തുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് എന്റെ കടമയാണ്. അതുകൊണ്ടു തന്നെ എന്റെ പ്രിയപ്പെട്ടവർക്ക്  ഉണ്ടായ മനോവിഷമത്തിൽ എനിക്കും എമ്പുരാൻ ടീമിനും ആത്മാർത്ഥമായ ഖേദമുണ്ട്, ഒപ്പം അതിന്റെ ഉത്തരവാദിത്വം സിനിമയ്ക്ക് പിന്നിൽ പ്രവർത്തിച്ച ഞങ്ങൾ എല്ലാവരുടേതുമാണ് എന്ന തിരിച്ചറിവോടെ അത്തരം വിഷയങ്ങളെ നിർബന്ധമായും സിനിമയിൽ നിന്ന് നീക്കം ചെയ്യാൻ  ഞങ്ങൾ ഒരുമിച്ച് തീരുമാനിച്ച് കഴിഞ്ഞു. 

കഴിഞ്ഞ നാല് പതിറ്റാണ്ട്  നിങ്ങളിലൊരാളായാണ് ഞാൻ എന്റെ സിനിമാ ജീവിതം ജീവിച്ചത്. നിങ്ങളുടെ സ്‌നേഹവും വിശ്വാസവും മാത്രമാണ് എന്റെ ശക്തി. അതിൽ കവിഞ്ഞൊരു മോഹൻലാൽ ഇല്ല എന്ന് ഞാൻ വിശ്വസിക്കുന്നു...
സ്‌നേഹപൂർവ്വം മോഹൻലാൽ

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉമ്മുൽ ഖുവൈൻ ഭരണാധികാരി ഷെയ്ഖ് സൗദ് ബിൻ റാഷിദിൻ്റെ മാതാവ് ഷെയ്ഖ ഹസ്സയുടെ നിര്യാണത്തിൽ മൂന്ന് ദിവസത്തെ ദുഃഖാചരണം; ദേശീയ പതാക താഴ്‌ത്തിക്കെട്ടി

uae
  •  17 hours ago
No Image

കാസർകോട്; കഞ്ചാവ് കേസിലെ പ്രതി എക്സൈസ് ഉദ്യോഗസ്ഥരെ കമ്പി കൊണ്ട് കുത്തി

Kerala
  •  a day ago
No Image

അമേരിക്കയിൽ വിദ്യാർഥികളുടെ വിസ റദ്ദാക്കൽ; ഇന്ത്യൻ വിദ്യാർഥികൾക്കും തിരിച്ചടി; ആക്‌ടിവിസത്തിനെതിരെ കടുത്ത നടപടി

latest
  •  a day ago
No Image

കോഴിക്കോട് ഹോസ്റ്റലിൽ നിന്ന് കാണാതായ 13കാരനെ പൂണെയിൽ നിന്ന് കണ്ടെത്തി

Kerala
  •  a day ago
No Image

മലപ്പുറം മാറാക്കരയിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് കിണറ്റിൽ വീണ് അച്ഛനും മകനും ദാരുണാന്ത്യം

Kerala
  •  a day ago
No Image

നാളെ ജോലിയിൽ പ്രവേശിക്കുമെന്ന് നാരങ്ങാനം വില്ലേജ് ഓഫീസർ; പ്രശ്നമുണ്ടാകില്ലെന്ന് സിപിഎം ഏരിയാ സെക്രട്ടറി ഉറപ്പ് നൽകി

Kerala
  •  a day ago
No Image

നൈജീരിയൻ ലഹരി വിതരണക്കാരൻ അസൂക്ക അറസ്റ്റിൽ; ഇരവിപുരം പൊലീസ് ഡൽഹിയിൽ നിന്ന് സാഹസികമായി പിടികൂടി

Kerala
  •  a day ago
No Image

ഇറാൻ-അമേരിക്ക തർക്കം രൂക്ഷം; ട്രംപിന്റെ ഭീഷണിക്ക് ശക്തമായ മറുപടിയുമായി ഇറാൻ

International
  •  a day ago
No Image

നേപ്പാളിലെ അക്രമാസക്തമായ തെരുവ് പ്രക്ഷോഭങ്ങൾക്ക് പിന്നിൽ: അഴിമതിയോടുള്ള അസംതൃപ്തിയും പരിഹരിക്കപ്പെടാത്ത സാമൂഹിക പ്രതിസന്ധിയും

National
  •  a day ago
No Image

കൈകള്‍ ബന്ധിച്ച ശേഷം കൊലപ്പെടുത്തി, നിരവധി തവണ വെടിയുതിര്‍ത്തു, കൂട്ടത്തോടെ കുഴിച്ചു മൂടി; ഗസ്സയില്‍ തട്ടിക്കൊണ്ടുപോയവരോട് ഇസ്‌റാഈല്‍ ചെയ്തത് കണ്ണില്ലാ ക്രൂരത

International
  •  a day ago