
ഹൈദരാബാദിനെ തകർത്ത് സ്റ്റാർക്കിന്റെ റെക്കോർഡ് വേട്ട; മുന്നിലുള്ളത് ഇന്ത്യൻ ഇതിഹാസം മാത്രം

വിശാഖപട്ടണം: ഐപിഎല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ മിന്നും ബൗളിംഗ് പ്രകടനവുമായി ഡൽഹി ക്യാപ്പിറ്റൽസിന്റെ ഓസ്‌ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്ക്. ഹൈദെരാബാദിനെതിരെ അഞ്ചു വിക്കറ്റുകൾ വീഴ്ത്തിയാണ് സ്റ്റാർക്ക് തിളങ്ങിയത്. മത്സരത്തിൽ ടോസ് നേടിയ ഓറഞ്ച് ആർമി ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 18.4 ഓവറിൽ 163 റൺസിന് പുറത്താവുകയായിരുന്നു.
സ്റ്റാർക്ക് 3.4 ഓവറിൽ 35 റൺസ് വിട്ടുനൽകിയാണ് അഞ്ചു വിക്കറ്റുകൾ സ്വന്തമാക്കിയത്. ഇതോടെ ഐപിഎല്ലിൽ ഫൈഫർ നേട്ടം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ താരമായി മാറാനും സ്റ്റാർക്കിനു സാധിച്ചു. തന്റെ 35 വയസിലാണ് സ്റ്റാർക്ക് ഈ നേട്ടം കൈവരിച്ചത്. 34 വയസുള്ളപ്പോൾ ഐപിഎല്ലിൽ അഞ്ചു വിക്കറ്റുകൾ നേടിയ മോഹിത് ശർമയെ മറികടന്നാണ് സ്റ്റാർക്ക് രണ്ടാം സ്ഥാനത്തേക്ക് മുന്നേറിയത്.
2023 സീസണിൽ ഗുജറാത്ത് ടൈറ്റൻസിനായി മുംബൈ ഇന്ത്യൻസിനെതിരെയായിരുന്നു മോഹിത് ഈ നേട്ടം സ്വന്തമാക്കിയിരുന്നത്. ഈ റെക്കോർഡിൽ ഒന്നാം സ്ഥാനത്തുള്ളത് അനിൽ കുംബ്ലെയാണ്. 38 വയസുള്ളപ്പോൾ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് വേണ്ടിയാണ് കുംബ്ലെ ഈ നേട്ടം കൈവരിച്ചത്. നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ നിന്നുമാണ് സ്റ്റാർക്ക് ഡൽഹിയുടെ തട്ടകത്തിൽ എത്തിയത്.
സ്റ്റാർക്കിനു പുറമെ ഡൽഹിക്കായി കുൽദീപ് യാദവ് മൂന്ന് വിക്കറ്റും മോഹിത് ഒരു വിക്കറ്റും സ്വന്തമാക്കി. അർദ്ധ സെഞ്ച്വറി നേടിയ അനികേത് വർമ്മയാണ് ഹൈദരാബാദ് നിരയിലെ ടോപ് സ്‌കോറർ. 41 പന്തിൽ അഞ്ചു ഫോറുകളും ആറ് സിക്സുകളും ഉൾപ്പടെ 74 റൺസാണ് താരം നേടിയത്. ഹെൻറിച്ച് ക്ലാസൻ 19 പന്തിൽ 32 റൺസും നേടി.
ഡൽഹി ക്യാപിറ്റൽസ് പ്ലെയിങ് ഇലവൻ
ജേക്ക് ഫ്രേസർ മക്ഗുർക്ക്, ഫാഫ് ഡു പ്ലെസിസ്, അഭിഷേക് പോറെൽ (വിക്കറ്റ് കീപ്പർ), കെഎൽ രാഹുൽ, അക്സർ പട്ടേൽ (ക്യാപ്റ്റൻ), ട്രിസ്റ്റൻ സ്റ്റബ്സ്, വിപ്രരാജ് നിഗം, മിച്ചൽ സ്റ്റാർക്ക്, കുൽദീപ് യാദവ്, മോഹിത് ശർമ, മുകേഷ് കുമാർ.
സൺറൈസേഴ്‌സ് ഹൈദരാബാദ് പ്ലെയിങ് ഇലവൻ
ട്രാവിസ് ഹെഡ്, അഭിഷേക് ശർമ, ഇഷാൻ കിഷൻ, നിതീഷ് റെഡ്ഡി, ഹെൻറിച്ച് ക്ലാസൻ (വിക്കറ്റ് കീപ്പർ), അനികേത് വർമ, അഭിനവ് മനോഹർ, പാറ്റ് കമ്മിൻസ് (ക്യാപ്റ്റൻ), സീഷൻ അൻസാരി, ഹർഷൽ പട്ടേൽ, മുഹമ്മദ് ഷമി.
Mitchell Starc picks five wickets against Sunrisers Hyderabad in ipl 2025
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കാറിനുള്ളിൽ പടക്കം പൊട്ടിച്ചു; ഗുരുതര പരുക്കുമായി രണ്ട് യുവാക്കൾ ആശുപത്രിയിൽ
Kerala
• 2 days ago
പെരുന്നാൾദിനം ഒരുമയുടെ വലിയ ആഘോഷമായി മാറട്ടെ; ചെറിയ പെരുന്നാൾ ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയനും, പ്രതിപക്ഷ നേതാവ് വിഡി സതീശനും
Kerala
• 2 days ago
മലപ്പുറം കോണോംപാറയിൽ ഭർതൃഗൃഹത്തിൽ യുവതി ആത്മഹത്യ ചെയ്ത സംഭവം; ഭർത്താവ് അറസ്റ്റിൽ
Kerala
• 2 days ago
സ്കൂൾ ഫീസ് അടക്കാത്തതിനാൽ പരീക്ഷ എഴുതാൻ സ്കൂൾ അധികൃതർ സമ്മതിച്ചില്ല; 17കാരി ആത്മഹത്യ ചെയ്തു
National
• 2 days ago
ബിജാപൂരിൽ മാവോയിസ്റ്റുകൾ കൂട്ടത്തോടെ കീഴടങ്ങി; കീഴടങ്ങിയതിൽ തലക്ക് ലക്ഷങ്ങൾ വിലയിട്ടവർ വരെ
National
• 2 days ago
വിനോദസഞ്ചാരികൾ ഉൾപ്പെടെ ആറ് മരണം: ഹിമാചലിലെ മണ്ണിടിച്ചിലിൽ വൻനാശം
National
• 2 days ago
ചെറിയ പെരുന്നാൾ അവധിക്കാലം; ദുബൈ - അബൂദബി ഇൻർസിറ്റി ബസ് റൂട്ടുകളിൽ മാറ്റങ്ങൾ; മെട്രോ സമയം വർധിപ്പിച്ചു
uae
• 2 days ago
സഞ്ജുവിന്റെ രാജസ്ഥാൻ കൈവിട്ടവൻ ചെന്നൈക്കൊപ്പം ചരിത്രമെഴുതി; സെഞ്ച്വറിയിൽ അഞ്ചാമൻ
Cricket
• 2 days ago
എസ്ഐസി (SIC) യുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ പെരുന്നാൾ നിസ്കാരം
oman
• 2 days ago
മ്യാൻമർ ഭൂകമ്പത്തിൽ സഹായവുമായി ഇന്ത്യ; 118 പേരടങ്ങിയ ദുരന്ത നിവാരണ സംഘം മ്യാൻമറിലെത്തി
International
• 2 days ago
മാനത്ത് അമ്പിളിക്കല തെളിഞ്ഞു; ഈദുല്‍ ഫിത്വര്‍ നാളെ
Kerala
• 2 days ago
ആദ്യ ജയം തേടി രാജസ്ഥാൻ; ടോസ് നേടിയ സിഎസ്കെ ഫീൽഡിംഗ് തെരഞ്ഞെടുത്തു
Cricket
• 2 days ago
പത്തനംതിട്ടയിൽ 85-കാരിയെ പീഡിപ്പിച്ച കേസിൽ അതിവേഗം ശിക്ഷ; വിചാരണ ആരംഭിച്ച് 12 ദിവസത്തിനുള്ളിൽ വിധി
Kerala
• 2 days ago
ബാങ്കോക്കിലെ 33 നില കെട്ടിടം തകർന്നു; 17 മരണം, 83 പേരെ കണ്ടെത്താനായിട്ടില്ല; അന്വേഷണം പ്രഖ്യാപിച്ച് തായ്ലാൻഡ്
International
• 2 days ago
പാൻകാർഡ് തട്ടിപ്പ്: അക്കൗണ്ടിലെ പണം നഷ്ടപ്പെടാം, ജാഗ്രത പാലിക്കുക
National
• 2 days ago
വിതുരയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു; സുഹൃത്തിന് ഗുരുതര പരിക്ക്
Kerala
• 2 days ago
നവരാത്രി ആഘോഷം; യുപിയില്‍ ഉടനീളം ഇറച്ചികടകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി യോഗി സര്‍ക്കാര്‍
National
• 2 days ago
ട്രെയിന്‍ ഇടിച്ച് മരിച്ചയാളുടെ പേഴ്സില്‍ നിന്നും പണം മോഷ്ടിച്ചു; എസ്ഐക്ക് സസ്പെന്ഷന്
Kerala
• 2 days ago
സംസ്ഥാനത്ത് ബുധനാഴ്ച്ച മുതൽ മഴ ശക്തമാകും; മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala
• 2 days ago
ഹൈദരാബാദ് സർവകലാശാലയിൽ സമരം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകനെ പൊലീസ് കസ്റ്റഡിയിലെടുത്തു
National
• 2 days ago
കോഴിക്കോട് നിർത്തിയിട്ട വാഹനത്തിൽ നിന്ന് കിലോ കണക്കിന് പഴകിയ ഇറച്ചി പിടികൂടി
Kerala
• 2 days ago