HOME
DETAILS

തലപ്പൊക്ക മത്സരം നടത്തരുത്, പാപ്പാൻ മദ്യപിച്ചാൽ പിടിവീഴും; ആനയെഴുന്നള്ളിപ്പ് നിർദേശങ്ങൾ

  
February 02 2025 | 16:02 PM

Dont have a head-to-head competition Papan will get caught if he gets drunk Tips on how to get rid of elephants

കൊച്ചി: എറണാകുളം ജില്ലയിൽ ഉത്സവാഘോഷ പരിപാടികളോടനുബന്ധിച്ച് ആന എഴുന്നള്ളിപ്പിനുള്ള നിർദേശങ്ങൾ പുറത്ത്. ആന എഴുന്നള്ളിപ്പ് നടത്തുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി ജില്ല കലക്ടർ ചെയർമാനായും ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ കൺവീനറുമായിട്ടുള്ള നാട്ടാന പരിപാലന ചട്ടപ്രകാരമുള്ള ജില്ല മോണിറ്ററിങ് കമ്മിറ്റി യോഗം ചേർന്നു. ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് വിവിധ തീരുമാനങ്ങൾ യോഗത്തിലെടുത്തു.

ഉത്സവങ്ങളിൽ ആന എഴുന്നള്ളിപ്പിനിടെ പാപ്പാന്മാർ മദ്യപിക്കുന്ന സാഹചര്യങ്ങളും ആനകളുടെ മറവിൽ ലഹരി ഉപയോഗം വർദ്ധിക്കുന്ന സാഹചര്യങ്ങളും പരിശോധിക്കാൻ ജില്ല പൊലീസ് കമ്മീഷണർക്ക് കത്ത് നൽകുവാൻ യോഗത്തിൽ തീരുമാനമെടുത്തു. കേരള ഹൈക്കോടതിയുടെ നിർദേശ പ്രകാരം എഴുന്നള്ളിപ്പുകളിൽ ആനകൾ തമ്മിലുള്ള ഏറ്റവും കുറഞ്ഞ അകലം 1.50 മീറ്റർ ആയിരിക്കണം. സ്ഥലപരിധിക്കനുസരിച്ച് അകലം കൂട്ടാവുന്നതാണ്.

ആനകളെ എഴുന്നള്ളിക്കുമ്പോൾ ആനകളുടെ അടുത്ത് നിന്ന് ജനങ്ങൾ നിൽക്കുന്നിടത്തേക്ക് മുന്നിൽ നിന്നും പിന്നിൽ നിന്നും ഏറ്റവും കുറഞ്ഞത് 3 മീറ്റർ അകലം പാലിക്കണമെന്നും ഈ സ്ഥലം ബാരിക്കേഡ് പോലുള്ള വസ്തുക്കൾ കൊണ്ട് വേർതിരിക്കണമെന്നും തീരുമാനിച്ചിട്ടുണ്ട്. നാട്ടാന പരിപാലന മോണിറ്ററിങ് കമ്മിറ്റി തീരുമാന പ്രകാരം ആനകളുടെ തലപ്പൊക്ക മത്സരം നടത്തുവാൻ പാടില്ലെന്ന കർശന നിർദേശം നൽകി.

ചെറായി ഗൗരീശ്വര ക്ഷേത്രം, വൈപ്പിൻ മല്ലികാർജ്ജുന ക്ഷേത്രം, ചക്കുമരശ്ശേരി ശ്രീ കുമാരമംഗലം ക്ഷേത്രം എന്നീ ക്ഷേത്ര ഭാരവാഹികൾക്ക് ഇതു സംബന്ധിച്ച് നിർദേശം നൽകിയ വിവരം യോഗം അംഗീകരിച്ചു. മത്സര സ്വഭാവത്തോടെ ചടങ്ങ് നടത്തിയാൽ കേസ് രജിസ്റ്റർ ചെയ്ത് നിയമ നടപടികൾ സ്വീകരിക്കുന്നതായിരിക്കും എന്നും ക്ഷേത്രം ഭാരവാഹികളെ അറിയിച്ചു.

ഉത്സവ രജിസ്ട്രേഷൻ ഇല്ലാത്ത എടത്തല ഊരക്കാട് ബാല സുബ്രഹ്മണ്യസ്വാമി ക്ഷേത്ര അപേക്ഷയും, ആനകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനുള്ള ചെറായി ഗൗരീശ്വര ക്ഷേത്ര ഭാരവാഹികളുടെ അപേക്ഷകളും യോഗം തള്ളി. ആന എഴുന്നള്ളിപ്പിന് പരിശോധനയ്ക്ക് നിലവിൽ ഫീസ് അടച്ച ക്ഷേത്രങ്ങളിൽ 4 അംഗ വെറ്റിനറി ഡോക്ടർമാരുടെ സംഘത്തെ അയയ്ക്കാറുണ്ട് എന്ന ചീഫ് വെറ്റിനറി ഓഫീസറുടെ മറുപടി യോഗം അംഗീകരിച്ചു.

നാട്ടാനകൾ ജില്ല മാറി പോകുന്ന വിവരവും, ഡേറ്റാ ബുക്കിലെ പേര് തന്നെ ആനകളുടെ ലോക്കറ്റുകളിൽ വേണമെന്ന വിവരവും ആന ഉടമസ്ഥരെ കത്ത് മുഖാന്തിരം അറിയിക്കും. എറണാകുളത്തപ്പൻ ശിവക്ഷേത്രത്തിൽ കമ്മിറ്റി അംഗങ്ങൾ സന്ദർശനം നടത്തി സ്ഥല പരിശോധന നടത്തുന്നതിനും യോഗം തീരുമാനമെടുത്തു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂര്‍ ജില്ല സമ്മേളനത്തിലും പിപി ദിവ്യക്കെതിരെ മുഖ്യമന്ത്രി; ജാഗ്രതക്കുറവുണ്ടായെന്ന് വിമര്‍ശനം

Kerala
  •  11 hours ago
No Image

ഇന്നും ചൂട് കൂടും; ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ച് കാലാവസ്ഥ വകുപ്പ്; പകല്‍ സമയങ്ങളില്‍ ശ്രദ്ധവേണം

Kerala
  •  11 hours ago
No Image

ഏറ്റുമാനൂരില്‍ തട്ടുകടയില്‍ സംഘര്‍ഷം; അക്രമം ചോദ്യം ചെയ്ത പൊലിസുകാരന് ദാരുണാന്ത്യം

Kerala
  •  11 hours ago
No Image

നികുതിയിൽ വാക്ക് പോരുമായി അമേരിക്കയും കാനഡയും

International
  •  19 hours ago
No Image

കറന്റ് അഫയേഴ്സ്-02-02-2025

PSC/UPSC
  •  19 hours ago
No Image

സഊദിയുടെ വിവിധ പ്രദേശങ്ങളിൽ മുടങ്ങിപ്പോയ കോൺസുലർ സേവനങ്ങൾ ഈ മാസം പുനരാരംഭിക്കും; ഇന്ത്യൻ അംബാസഡർ

Saudi-arabia
  •  20 hours ago
No Image

മിഹിറിൻ്റെ ആത്മഹത്യ: ആരോപണ വിധേയനായ വൈസ് പ്രിൻസിപ്പലിന് സസ്പെൻഷൻ നൽകി സ്കൂൾ

Kerala
  •  20 hours ago
No Image

ഗതാഗത നിയമലംഘനവും ശബ്ദശല്യവും; അൽഐനിൽ 106 വാഹനങ്ങൾ പിടികൂടി

uae
  •  20 hours ago
No Image

പീഡന ശ്രമം ചെറുക്കുന്നതിനിടെ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടി യുവതി; മെഡിക്കൽ കോളേജിലെ ഐസിയുവിൽ ചികിത്സയിൽ

Kerala
  •  21 hours ago
No Image

നയം കടുപ്പിച്ച് സഊദി; 21000 പേര്‍ പിടിയില്‍, 10000 പ്രവാസികളെ നാടുകടത്തി

Saudi-arabia
  •  21 hours ago