നിതീഷിന് കൈിറയെ, നായിഡുവിന് കിട്ടിയത് വട്ടപൂജ്യം; ചന്ദ്രബാബുവിനെ പരിഹസിച്ച് വൈഎസ്ആര്‍സിപി
അമരാവതി : മൂന്നാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ രണ്ടാം ബജറ്റില്‍ ഭരണകക്ഷിയായിട്ടും തെലങ്കാനക്ക് വേണ്ട വിധം പരിഗണന കിട്ടാത്തതില്‍ പ്രതിഷേധിച്ച് ആന്ധ്ര പ്രതിപക്ഷം വൈഎസ്ആര്‍സിപി. ബിജെപിയുടെ സഖ്യകക്ഷിയായ ജെഡിയു ഭരണത്തിലുള്ള നിതീഷ് കുമാറിന്റെ ബിഹാറിന് അധിക പരിഗണന ലഭിച്ചതായും പ്രതിപക്ഷം ആരോപിച്ചു.
കേന്ദ്രസര്‍ക്കാരിന്റെ സഖ്യകക്ഷിയായിട്ടും ആന്ധ്രക്ക് വേണ്ടി ഒന്നും കൊണ്ടുവരാന്‍ ചന്ദ്രബാബുബു നായിഡുവിന് കഴിഞ്ഞില്ലെന്ന് വൈഎസ്ആര്‍സിപി നേതാവ് കാര്‍ത്തിക് എല്ലപ്രഗഡ പറഞ്ഞു. ടിഡിപിയെ പോലെ ഭരണകക്ഷിയായ നിതീഷ് കുമാറിന്റെ ബീഹാറിന് എങ്ങനെയാണ് ഇത്രയധികം ആനുകൂല്യങ്ങള്‍ ലഭിച്ചതെന്ന് കാര്‍ത്തിക് ആശ്ചര്യം പ്രകടിപ്പിച്ചു. പതിനാറ് എംപിമാര്‍ ഉണ്ടായിട്ടും അടിസ്ഥാന കാര്യങ്ങളില്‍ നായിഡു തോറ്റുപോയെന്നും കാര്‍ത്തിക് ആരോപിച്ചു. ബിഹാറിനായി നിരവധി പദ്ധതികളാണ് ഇത്തവണത്തെ ബജറ്റില്‍ ഉള്‍പെടുത്തിയിരിക്കുന്നത്.
ഗ്രീന്‍ഫീല്‍ഡ് എയര്‍പോര്‍ട്ടുകള്‍, പട്‌ന വിമാനത്താവളത്തിന്റെ വിപുലീകരണം, മഖാന ബോര്‍ഡ്, പശ്ചിമ കോസി കനാല്‍ ഇആര്‍എം പ്രോജക്ട് തുടങ്ങിയവയ്ക്ക് ബജറ്റില്‍ വലിയ തുക വകയിരുത്തിയിട്ടുണ്ട്. കൂടാതെ, ബിഹാറിനെ ഫുഡ് ഹബ്ബാക്കി മാറ്റുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ട്. അതേസമയം, വിദ്യാഭ്യാസം, കൃഷി, വ്യവസായം, അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയ സുപ്രധാന മേഖലകളില്‍ ആന്ധ്രാപ്രദേശിന് കാര്യമായ വിഹിതം വകയിരുത്തിയിട്ടില്ല.
ഇത്തവണത്തെ ബജറ്റ് പ്രധാനമന്ത്രിയുടെ വികസിത ഭാരതം ലക്ഷ്യമിട്ടാണെന്നും സ്ത്രീകളുടെയും പാവപ്പെട്ടവരുടെയും യുവാക്കളുടെയും കര്‍ഷകരുടെയും ക്ഷേമമാണ് ഇത്തവണത്തെ ബജറ്റിലൂടെ ലക്ഷ്യമിടുന്നതെന്നും ചന്ദ്രബാബു നായിഡു എക്‌സില്‍ കുറിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."