ചേർത്തലയിൽ പുരയിടത്തിൽ അപ്രതീക്ഷിത തീ, പരിഭ്രാന്തരായി ജനം, അണച്ച് ഫയർഫോഴ്സ്
ചേർത്തല: പച്ച പുല്ലു പിടിച്ചുകിടക്കുന്ന തരിശ് പുരയിടത്തിൽ തീ പടര്‍ന്നത് ആശങ്കയുണർത്തി. വെള്ളിയാകുളത്തെ തരിശ് പുരയിടത്തിലായിരുന്നു അപ്രതീക്ഷിതമായി തീ കണ്ടത്. ഇന്ന് ഉച്ചകഴിഞ്ഞ് നാല് മണിയോടെ ആയിരുന്നു സംഭവം. ചേർത്തലയിൽ നിന്നും അഗ്നിരക്ഷാ സേനയെത്തി തീയണച്ചു. വെള്ളിയാകുളം എൻഎസ്എസ് കരയോഗത്തിന് സമീപം സ്വകാര്യ വ്യക്തിയുടെ 73 സെന്റ് വരുന്ന പുരയിടത്തിലാണ് തീ പിടിച്ചത്. തെങ്ങുകൾക്കും മറ്റും ഭാഗികമായ കേടുപാടുകൾ സംഭവിച്ചു.
അഗ്നിരക്ഷാ സേന വെള്ളം പമ്പ് ചെയ്തതിനാൽ സമീപ പ്രദേശത്തേക്ക് തീ പടരാതെ രക്ഷപ്പെട്ടു. ചേർത്തല അഗ്നിരക്ഷാസേ സേന ഉദ്യോഗസ്ഥരായ മധു.ആർ, അജ്മൽ,ലിപിൻ ദാസ്, രമേശ്, വിഷ്ണു, ഡ്രൈവർ നിഷാന്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.
A sudden and intense fire has erupted in a residential area of Cherthala, causing widespread panic among locals, with fire department working to bring the blaze under control.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."