എഡിഎമ്മിൻ്റെ മരണം: ദിവ്യക്കെതിരായ പരാമർശം തിരുത്തി എംവി ജയരാജൻ
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പി പി ദിവ്യക്കെതിരായ പരാമർശം തിരുത്തി എം വി ജയരാജൻ.താൻ പറഞ്ഞതിൽ ഒരു ഭാഗം അടർത്തിമാറ്റി പ്രചരിപ്പിച്ചുവെന്ന് കുറ്റപ്പെടുത്തിയാണ് തൻ്റെ നിലപാട് മാറ്റിയത്. എഡിഎമ്മിന്റെ ആത്മഹത്യക്ക് ദിവ്യയുടെ പ്രസംഗം കാരണമായി എന്ന പേരിൽ ഒരു കേസ് എടുത്തിട്ടുണ്ടെന്നും അത് അന്വേഷിക്കേണ്ടത് പൊലീസാണെന്നും ജയരാജൻ ഇപ്പോൾ പറഞ്ഞു. പി പി ദിവ്യയുടെ പ്രസംഗത്തിലെ അവസാന ഭാഗം എഡിഎമ്മിന്റെ മരണത്തിന് കാരണമായി എന്നായിരുന്നു ഇന്ന് ഉച്ചയ്ക്ക് ജയരാജൻ പറഞ്ഞത്.
നവീൻ ബാബുവിന്‍റെ യാത്രയയപ്പ് ചടങ്ങിൽ പി പി ദിവ്യ നടത്തിയത് ന്യായീകരിക്കാനാകാത്ത പരാമർശമെന്നാണ് സിപിഎം കണ്ണൂർ ജില്ലാ സമ്മേളനത്തിലെ പ്രവർത്തന റിപ്പോർട്ട്. ദിവ്യയുടേത് ഔചിത്യമില്ലാത്ത പെരുമാറ്റമായെന്ന് പ്രതിനിധികൾ വിമർശിച്ചപ്പോൾ, അവർക്കെതിരെ നടപടിയെടുത്തതിനെതിരെ ചോദ്യവുമുയർന്നു. ജില്ലയിൽ ബിജെപിയുടെ വളർച്ച ചെറുക്കണമെന്നും ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങളിൽ ഒപ്പം നിന്നത് പ്രീണനമായി തെറ്റിദ്ധരിക്കപ്പെട്ടെന്നും പ്രവർത്തന റിപ്പോർട്ടിൽ പറയുന്നു. മനു തോമസ് വിഷയത്തിൽ പി.ജയരാജനെതിരെയും വിമർശനം ഉയർന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."