തിങ്കൾ അര്‍ധരാത്രി മുതൽ വിവിധാവശ്യങ്ങളുന്നയിച്ച് കെഎസ്ആർടിസിയിൽ ടിഡിഎഫ് പണിമുടക്ക്
തിരുവനന്തപുരം: തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ വിവിധാവശ്യങ്ങളുന്നയിച്ച് കെഎസ്ആർടിസിയില്‍ ഐഎന്‍ടിയുസി യൂണിയനുകളുടെ കൂട്ടായ്മയായ ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍ (ടി ഡി എഫ്) പണിമുടക്കും. പന്ത്രണ്ട് ആവശ്യങ്ങളുന്നയിച്ചാണ് തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ ഒരു ദിവസം പണിമുടക്കുന്നതെന്ന് ടിഡിഎഫ് നേതാക്കൾ അറിയിച്ചു. കെഎസ്ആർടിസി, സിഎംഡി പ്രമോജ് ശങ്കര്‍ പണിമുടക്കൊഴിവാക്കാന്‍ സംഘടന നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ കെഎസ്ആർടിസിയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാതെ പണിമുടക്കില്‍നിന്നും പിന്മാറില്ലെന്ന് ഐഎന്‍ടിയുസി യൂണിയനുകളുടെ കൂട്ടായ്മയായ ടിഡിഎഫ് വ്യക്തമാക്കി.
ശമ്പളവും പെന്‍ഷനും എല്ലാ മാസവും ഒന്നാം തീയതി വിതരണം ചെയ്യുക, ശമ്പള പരിഷ്‌കരണ കരാറിന്റെ സര്‍ക്കാര്‍ ഉത്തരവ് ഇറക്കുക, ഡ്രൈവര്‍മാരുടെ സ്‌പെഷ്യല്‍ അലവന്‍സ് കൃത്യമായി നല്‍കുക, ഡിഎ കുടിശിക പൂര്‍ണമായും അനുവദിക്കുക, കാലാവധി കഴിഞ്ഞ ഹിത പരിശോധന നടത്തുക, കെഎസ്ആർടിസി വേണ്ടി പുതിയ ബസുകള്‍ വാങ്ങുക, മെക്കാനിക്കല്‍ വിഭാഗത്തിനെതിരെയുള്ള പീഡനം അവസാനിപ്പിക്കുക, സ്വിഫ്റ്റ് കമ്പനി കെഎസ്ആർടിസിയില്‍ ലയിപ്പിക്കുക, ദേശസാല്‍കൃത റൂട്ടുകളുടെ സ്വകാര്യവല്‍ക്കരണം അവസാനിപ്പിക്കുക, കാറ്റഗറി വ്യത്യാസം ഇല്ലാതെ ഡ്യൂട്ടി സറണ്ടര്‍ അനുവദിക്കുക, എന്‍പിഎസ്, എന്‍ഡിആര്‍ നാളിതുവരെയുള്ള കുടിശിക അടച്ചു തീര്‍ക്കുകയും പിടിക്കുന്ന തുക അതാതു മാസം അടയ്ക്കുകയും ചെയ്യുക, അഴിമതികള്‍ വിജിലന്‍സ് അന്വേഷിക്കുക എന്നിങ്ങനെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് തിങ്കളാഴ്ച അർധരാത്രി മുതൽ ടിഡിഎഫ് പണിമുടക്കുന്നത്.
The Transport Democratic Federation TDF has called for a strike in the Kerala State Road Transport Corporation KSRTC starting from Monday midnight citing various demands
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."