"കണ്ണൂർ പോരിശ" ശ്രദ്ധേയമായി
മസ്കത്ത്: മസ്കത്ത് കെ എം സി സി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ഒന്നാം വാർഷികാത്തോടാനുബന്ധിച്ച് സംഘടിപ്പിച്ച കണ്ണൂർ പോരിശ 25 ജന പങ്കാളിത്തം കൊണ്ടും സംഘാടന മികവ് കൊണ്ടും ശ്രദ്ധേയമായി. നടാടെയാണ് ഒമാനിൽ കണ്ണൂർ ജില്ലാക്കാരുടെ ഇത്തരം ആഘോഷ പരിപാടി അരങ്ങേറിയത്.
ബർക്ക അൽ ഇസ് ഫാമിൽ രാവിലെ മുതൽ ആരംഭിച്ച പരിപാടി രാത്രി പന്ത്രണ്ട് മണി വരെ നീളുന്ന ആഘോഷ രാവായി മാറിയത് ഒമാനിലെ പ്രവാസികൾക്ക് വേറിട്ടനുഭവമായി. നിസാം കണ്ണൂർ ഫാമിലി ബാൻഡ് ഇശൽ വിരുന്ന് നിസ് വ കെ എം സി ടീം അവതരിപ്പിച്ച ഒപ്പന, കോൽക്കളി സഹം കെ എം സി സി ടീം അവതരിപ്പിച്ച കലാ വിരുന്ന് മത്ര കെ എം സി സി ടീം അവതരിപ്പിച്ച മുട്ടി പാട്ട് എന്നിവ ആഘോഷ രാവിന് കൊഴുപ്പേകി.
രുചിയേറും കണ്ണൂർ പലഹാരങ്ങൾ കൊണ്ട് ഒരുക്കിയ പുയ്യാപ്ല തട്ടു കട വേറിട്ടൊരു അനുഭവമായി. മണ്ഡലം തല വടം വലി മത്സരം കാണികളിൽ ആവേശമുണർത്തി. വിവിധ മത്സരങ്ങളിലെ വിജയികൾക്ക് വിലപിടിപ്പുള്ള സമ്മാനങ്ങൾ ഏർപ്പെടുത്തിയത് ശ്രദ്ധേയമായി.
മസ്കത്ത് കെ എം സി സി കണ്ണൂർ ജില്ലാ പ്രസിഡന്റ് പി എ വി അബൂബക്കറിന്റെ അദ്യക്ഷതയിൽ മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡന്റ് അഡ്വ. അബ്ദുൽ കരീം ചേലേരി ഉത്ഘാടനം ചെയ്തു.
കർണാടക നിയമസഭ സ്പീക്കർ യു ടി കാദർ വിശിഷ്ടാതിഥിയായിരുന്നു. മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം അബ്ദുൽ ലത്തീഫ് ഉപ്പള, മസ്കത്ത് കെ എം സി സി പ്രസിഡന്റ് റയീസ് അഹമ്മദ് ജനറൽ സെക്രട്ടറി റഹീം വറ്റല്ലൂർ,അബ്ദുൽ ഷുക്കൂർ ഹാജി ഫലജ്,സിനാൻ മക്ക ഹൈപ്പർ മാർക്കറ്റ് കേന്ദ്ര കമ്മിറ്റി ഭാരവാഹികളായ നൗഷാദ് കാക്കേരി,അഷ്‌റഫ് കിണവക്കൽ,പി ടി പി ഹാരിസ്, ഷാജഹാൻ അൽ ഖുവൈർ, ഷമീർ പാറയിൽ , നവാസ് ചെങ്കള, ഇബ്രാഹിം ഒറ്റപ്പാലം, ഉസ്മാൻ പന്തല്ലൂർ, കണ്ണൂർ ജില്ലാ കെ എം സി സി ഭാരവാഹികളായ അഷ്‌റഫ് കായക്കൂൽ, ജാഫർ ചിറ്റാരിപ്പറമ്പ, ബഷീർ കണ്ണപുരം,അബ്ദുല്ലകുട്ടി തടിക്കടവ്,സാദിക് നിസ് വ, അമീർ കണ്ണാടിപ്പറമ്പ, നസൂർ ചപ്പാരപ്പടവ് സംസാരിച്ചു.
ജില്ലാ കമ്മിറ്റി ട്രഷറർ എൻ എ എം ഫാറൂഖ് അതിഥികളെ പരിചയപ്പെടുത്തി. താജ്ജുദീൻ പള്ളിക്കര, ഒ കെ ജാസിർ മാസ്റ്റർ, സാദിക് മത്ര, ഷൌക്കത്ത് ധർമടം,മിസ്ഹബ് ഇരിക്കൂർ, റയീസ് കരുവഞ്ചാൽ, സുനുറസ് ഇരിക്കൂർ ലുക്മാൻ കതിരൂർ, സയ്യിദ് ഷഫീക് തങ്ങൾ, ഖാലിദ് മുതുകുട, റയീസ് കീത്തടത്ത്, മുനീർ ടോപ്സ്റ്റാർ വിവിധ പരിപാടികൾ നിയന്ത്രിച്ചു. അഫ്സൽ ഇരിട്ടി, ഹാഷിം പാറാട്,സക്കരിയ്യ തളിപ്പറമ്പ, ഷമീർ ശ്രീകണ്ഠപുരം,മജീദ് പുതിയങ്ങാടി, ശാഹുൽ പൊതുവാച്ചേരി, ഉമ്മർ പൂവ്വം,സമദ് മച്ചിയത്ത്, ശാദാബ് തളിപ്പറമ്പ,ഷഹീർ ബക്കളം, മുസമ്മിൽ അത്താഴക്കുന്ന്, യൂസുഫ് ഉളിയിൽ, മുഹമ്മദലി സിനാവ്,ഷാജി ഹിജാരി,ഷമീർ വി ടി കെ,ഷാഫി കല്യാശ്ശേരി, സമീർ ധർമടം,നിസാം അണിയാരം, സമീർ എളമ്പാറ തുടങ്ങിയവർ വിവിധ വിങ്ങുകൾക്ക് നേതൃത്വം നൽകി.കെ എം സി സി ജില്ലാ ജനറൽ സെക്രട്ടറി ശുഹൈബ് പാപ്പിനിശ്ശേരി സ്വാഗതവും സംഘാടക സമിതി കൺവീനർ റഫീക്ക് ശ്രീകണ്ഠപുരം നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."