HOME
DETAILS

ചോറ്റാനിക്കരയിൽ മരിച്ച പെൺകുട്ടിയുടെ ദേഹമാസകലം മുറിവുകൾ; പോസ്റ്റ്‌മോർട്ടം നാളെ 

  
January 31 2025 | 14:01 PM

inquest-report-of-chottanikkara-pocso-case-latest

കൊച്ചി:ചോറ്റാനിക്കരയിൽ ആൺസുഹൃത്തിന്റെ ആക്രമണത്തിനിരയായി ചികിത്സയിലിരിക്കെ മരിച്ച പെൺകുട്ടിയുടെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായി. ശരീരത്തിൽ ആകെ മുറിവേറ്റ പാടുകളുണ്ടെന്ന് പൊലിസ് സ്ഥിരീകരിച്ചു. പോസ്റ്റ്‌മോർട്ടം നടപടികൾ നാളെ നടക്കും. കളമശേരി മെഡിക്കൽ കോളജിൽ ഫ്രീസർ ഒഴിവില്ലാത്തതിനാൽ മൃതദേഹം ഇന്ന് സ്വകാര്യ ആശുപത്രിയിൽ തന്നെ സൂക്ഷിക്കും. 

പെൺകുട്ടിയെ പ്രതി തലയോലപ്പറമ്പ് സ്വദേശി അനൂപ് ക്രൂരമായി മർദ്ദിച്ചെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് ആൺസുഹൃത്ത് യുവതിയുടെ വീട്ടിലെത്തിയത്. തർക്കമുണ്ടായതിന്റെ പേരിൽ ഇയാൾ യുവതിയെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. ഞായറാഴ്ച പുലർച്ചെ നാലുമണിയോടെ തിരിച്ചുപോയി. അന്ന് ഉച്ചകഴിഞ്ഞാണ് പെൺകുട്ടിയെ അവശയായ നിലയിൽ കണ്ടെത്തിയത്. അർധനഗ്‌നയായ ശരീരമാസകലം ചതഞ്ഞ പാടുകളുമുണ്ടായിരുന്നു. തുടർന്ന് ചോറ്റാനിക്കര പൊലീസും ബന്ധുക്കളും ജനപ്രതിനിധിയും ചേർന്ന് തൃപ്പൂണിത്തുറ സർക്കാർ ആശുപത്രിയിലും തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിലും എത്തിച്ചെങ്കിലും ആരോഗ്യനില ഗുരുതരമായതോടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

പോക്സോ അതിജീവിത കൂടിയായ പെൺകുട്ടി ഇൻസ്റ്റ​ഗ്രാമിലൂടെയാണ് പ്രതിയുമായി സൗഹൃദത്തിലായത്. ഇടയ്ക്കിടയ്ക്ക് ഇയാൾ പെൺകുട്ടി താമസിച്ചിരുന്ന ചോറ്റാനിക്കരയിലെ വീട്ടിലെത്താറുണ്ടായിരുന്നു. അമ്മയുമായി അത്ര ചേർച്ചയിലായിരുന്നില്ല പെൺകുട്ടി. അമ്മ മറ്റൊരു ക്വാട്ടേഴ്സിലായിരുന്നു താമസം. പെൺകുട്ടി സാധാരണ വീട്ടിൽ തനിച്ചായിരുന്നു താമസം.

സംഭവദിവസം തർക്കമുണ്ടായതിന്റെ പേരിൽ ഇയാൾ പെൺകുട്ടിയെ ക്രൂരമായി പീഡിക്കുകയായിരുന്നു. പെൺകുട്ടിയുടെ തല ഇയാൾ ഭിത്തിയിലിടിക്കുകയും ശ്വാസം മുട്ടിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇയാൾ പെൺകുട്ടിയോട് ചത്തൂടേ എന്ന് ചോദിച്ചതായും പൊലീസ് പറയുന്നു. ഇതിന് ശേഷമാണ് പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്. പെൺകുട്ടി ഷാളിൽ തൂങ്ങി മരണവെപ്രാളത്തിലായതോടെ ഇയാൾ ഷാൾ മുറിച്ചു. അതിന് ശേഷവും അനൂപ് പെൺകുട്ടിയെ ഉപദ്രവിച്ചതായും പിന്നീട് മരിച്ചെന്ന് കരുതി രക്ഷപ്പെടുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. പ്രതിക്കെതിരേ കൊലക്കുറ്റം ചുമത്തുമെന്ന് പൊലീസ് വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഒരുപ്പയുടെ വാത്സല്യവും പോരാളിയുടെ ശൂരതയും ചേര്‍ന്ന മനുഷ്യന്‍, ഞങ്ങളുടെ റൂഹ്' ദൈഫിന്റെ കുടുംബം ദൈഫിനെ ഓര്‍ക്കുന്നു 

International
  •  2 days ago
No Image

പൊതുമാപ്പ് അവസാനിച്ചതിനു ശേഷം 6,000 വിസ നിയമലംഘകരെ അറസ്റ്റു ചെയ്ത് യുഎഇ

uae
  •  2 days ago
No Image

എം.വി ജയരാജന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തുടരും; നികേഷ് കുമാറും അനുശ്രീയും കമ്മിറ്റിയില്‍

Kerala
  •  2 days ago
No Image

എന്‍.എസ്.എസ് കുവൈത്ത് മന്നം ജയന്തി ആഘോഷം ഫെബ്രുവരി 7ന്

Kuwait
  •  2 days ago
No Image

എൻ‌ബി‌ടി‌സി ജീവനക്കാർക്ക് സൗജന്യ മെഡിക്കൽ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

Kuwait
  •  2 days ago
No Image

കുവൈത്ത് കെഎംസിസി പ്രബന്ധ രചന മത്സര പോസ്റ്റർ പ്രകാശനം ചെയ്തു.

Kuwait
  •  2 days ago
No Image

'ഞങ്ങള്‍ മരിക്കാന്‍ വേണ്ടി മാത്രം ജനിച്ചവരല്ല'; ആരും പറയാത്ത ഗസ്സയുടെ കഥകള്‍ പറഞ്ഞ് ഫലസ്തീന്‍ മാധ്യമപ്രവര്‍ത്തക

uae
  •  2 days ago
No Image

സുരേഷ് ഗോപിയുടെ ഉന്നതകുലജാത പരാമർശം ചർച്ച ചെയ്യണം; രാജ്യസഭയിൽ നോട്ടിസ് 

National
  •  2 days ago
No Image

സ്വകാര്യ സ്ഥാപനങ്ങൾക്കും ഇനി ആധാർ പരിശോധിക്കാം

National
  •  2 days ago
No Image

ഹസന്‍ നസ്‌റുല്ലയുടെ സംസ്‌കാരം ഫെബ്രുവരി 23ന് നടക്കുമെന്ന് ഹിസ്ബുല്ല മേധാവി

International
  •  2 days ago