ദുബൈ; ലേബര്‍ ക്യാമ്പില്‍ കൊലപാതകശ്രമം; ഇന്ത്യക്കാരന് മൂന്ന് വര്‍ഷം തടവുശിക്ഷ, സഹപ്രവര്‍ത്തകനെ കുത്തിയത് മദ്യലഹരിയില്‍
ദുബൈ: ദുബൈയിലെ ലേബര്‍ ക്യാമ്പില്‍ തര്‍ക്കത്തിനിടെ ഒരാള്‍ക്ക് കുത്തേറ്റ സംഭവത്തെ തുടര്‍ന്ന് കൊലപാതകശ്രമത്തിന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ പ്രതിക്ക് ദുബൈ ക്രിമിനല്‍ കോടതി മൂന്ന് വര്‍ഷം തടവും 50,000 ദിര്‍ഹം പിഴയും വിധിച്ചു.
2023 ഡിസംബര്‍ 30 ന് ദുബൈയിലെ അല്‍ ഖൂസ് ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ നടന്ന വാക്ക് തര്‍ക്കമാണ് അക്രമത്തിലേക്ക് നയിച്ചത്. കോടതി രേഖകള്‍ പ്രകാരം, താമസസ്ഥലത്ത് താമസിക്കുന്ന ഇന്ത്യന്‍ പൗരന്‍മാരായ പ്രതിയും ഇരയും മദ്യം കഴിക്കുകയായിരുന്നു, ഇര പ്രതിയെ അപമാനിച്ചതിനെത്തുടര്‍ന്ന് തര്‍ക്കമുണ്ടായി.
മദ്യലഹരിയിലായിരുന്ന പ്രതി കത്തിയെടുത്ത് ഇരയുടെ നെഞ്ചിലും മുഖത്തും വയറിലും കുത്തുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് ഇരക്ക് ഗുരുതരമായി പരുക്കേറ്റതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇരയ്ക്ക് ആഴത്തിലുള്ള കുത്തേറ്റതായി മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിച്ചു. ഇത് ആന്തരിക രക്തസ്രാവത്തിനു കാരണമായി. തുടര്‍ന്ന് അടിയന്തിര ശസ്ത്രക്രിയ ആവശ്യമായിവരികയായിരുന്നു. സഹപ്രവര്‍ത്തകനെ കുത്തിയ ശേഷം ശേഷം 23 കാരനായ പ്രതി ലേബര്‍ ഹോമിലേക്ക് ഓടിക്കയറി ബഹളമുണ്ടാക്കിയതായും വാദമുണ്ട്.
സംഭവത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ലഭിച്ചതിന് പിന്നാലെയാണ് അധികൃതര്‍ പ്രതികരിച്ചത്. തറയില്‍ രക്തം വാര്‍ന്ന് കിടക്കുന്ന നിലയില്‍ കണ്ടെത്തിയ ഇരയെയെ റാഷിദ് ആശുപത്രിയിലേക്ക് മാറ്റി. ഞെട്ടിത്തരിച്ച സപപ്രവര്‍ത്തകരുടെ ദ്രുതഗതിയിലുള്ള പ്രവൃത്തിയാണ് പ്രതിയെ കീഴ്‌പ്പെടുത്താന്‍ സഹായിച്ചത്. പൊലിസ് പ്രതിയെ അറസ്റ്റ് ചെയ്യുകയും ആക്രമണത്തിന് ഉപയോഗിച്ച കത്തി കണ്ടെടുക്കുകയും ചെയ്തു.
വിചാരണ വേളയില്‍, മദ്യലഹരിയിലാണ് താന്‍ തന്റെ സഹപ്രവര്‍ത്തകനെ അക്രമിച്ചതെന്നും ആക്രമണത്തിന്റെ മുഴുവന്‍ വിശദാംശങ്ങളും തനിക്ക് ഓര്‍മയില്ലെന്നും ആരോപിച്ച് പ്രതി കൊല്ലാന്‍ തീരുമാനിച്ചെന്ന പ്രോസിക്യൂഷന്‍ വാദം നിഷേധിച്ചു.
'പ്രതി മദ്യപിക്കുകയും വിചിത്രമായി പെരുമാറുകയും ചില സമയങ്ങളില്‍ കാരണമില്ലാതെ ചിരിക്കുകയും ചെയ്തു,' സംഭവത്തിന് സാക്ഷിയായ ഇയാളുടെ സഹപ്രവര്‍ത്തകന്‍ പറഞ്ഞു.
മദ്യം കഴിച്ചതിനും പൊതുസ്ഥലത്ത് ശല്യമുണ്ടാക്കിയതിനും പ്രത്യേക കുറ്റം ചുമത്തിയാണ് ജഡ്ജിമാര്‍ പ്രതിക്കെതിരെ ശിക്ഷ വിധിച്ചത്. ഇതിന്റെ പേരില്‍ ആറ് മാസം അധിക തടവും 100,000 ദിര്‍ഹം പിഴയും കോടതി വിധിച്ചു. ശിക്ഷ പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഇയാളെ നാടുകടത്തും.
Dubai; Attempted murder in labor camp; Indian sentenced to three years in prison, his colleague in Madhyalahari
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."