വർക്കലയിൽ വാഹന പരിശോധനയ്ക്കിടെ എംഎഡിഎംഎയുമായെത്തിയ യുവാവിനെ ഓടിച്ചിട്ട് പിടികൂടി പൊലീസ്
തിരുവനന്തപുരം: വർക്കലയിൽ വാഹന പരിശോധനയ്ക്കിടെ എംഎഡിഎംഎയുമായെത്തിയ യുവാവ് പൊലീസ് പിടിയിലായി. വർക്കല കോവൂർ സ്വദേശി ആകാശ് (25)ആണ് അയിരൂർ പൊലീസിന്‍റെയും ഡാൻസാഫ് ടീമിന്‍റെയും വാഹന പരിശോധനയിൽ അറസ്റ്റിലായത്.ദിവസങ്ങളായി റൂറൽ ഡാൻസ് ടീമിന്‍റെ നിരീക്ഷിച്ചുവരുകയായിരുന്നു പ്രതിയെ.
എംഡിഎംഎ വിൽപ്പനയ്ക്കായി ഇരുചക്ര വാഹനത്തിൽ പോകുമ്പോളാണ് പട്ടരുമുക്കിൽ വച്ച് ഡാൻസാഫ് ടീം വളഞ്ഞ് ബലപ്രയോഗത്തിലൂടെ പിടികൂടിയതെന്നെന്നാണ് അയിരൂർ പൊലീസ് അറിയിച്ചത്. പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു. വർക്കലയിലും പരിസര പ്രദേശങ്ങളും കേന്ദ്രീകരിച്ചുള്ള വിൽപ്പനയ്ക്കായി കൊണ്ടു പോയ 2.1 ഗ്രാം എംഡിഎംഎ പ്രതിയിൽ നിന്നും പിടിച്ചെടുത്തതെന്ന് പൊലീസ് അറിയിച്ചു. കൂടുതൽ മയക്കുമരുന്ന് ശേഖരത്തെ കുറിച്ചുള്ള വിവരങ്ങൾക്കായി പൊലീസ് പ്രതിയെ ചോദ്യം ചെയ്ത് അന്വേഷണം തുടരുകയാണ്.
പ്രതി ആകാശ് ആറ്റിങ്ങൽ പൊലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിലേയും പ്രതിയുടെ സഹോദരൻ ഹെൽമറ്റ് മനു എന്ന ആരോമലും വിവിധ കേസുകളിൽ പ്രതിയാണെന്നും പൊലീസ് പറയുന്നു. ഇയാൾ വർക്കല പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ റിമാൻഡിലാണ്. അയിരൂർ പൊലീസ് അറസ്റ്റ് ചെയ്ത ആകാശിനെ റിമാൻഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."