ഡ്രോൺ ഡെലിവറി സർവിസുകൾക്ക് അനുമതി നൽകി സഊദി അറേബ്യ
റിയാദ്: രാജ്യത്ത് ഡ്രോൺ ഡെലിവറി സർവിസുകൾക്ക് അനുമതി നൽകി സഊദി. കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാറ്റർനെറ്റ് എന്ന കമ്പനിക്കാണ് ഇതിന്റെ അനുമതി ലഭിച്ചിരിക്കുന്നത്. ഈ കമ്പനിയുടെ എം2 ഡ്രോണുകളാണ് സഊദിയിൽ ഡെലിവറി സേവനങ്ങൾ നടത്തുക. അടുത്ത വർഷത്തോടെ ഈ പദ്ധതി ആരംഭിക്കും.
ഡ്രോണുകൾ ഉപയോഗിച്ച് ഡെലിവറി സേവനങ്ങൾ നടത്തുന്നതിന് സഊദി അനുവദിച്ച ആദ്യ ലൈസൻസാണ് ഇത്. സഊദി അറേബ്യയുടെ സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റിയാണ് ഇതിന് അനുമതി നൽകിയത്. ഡ്രോൺ ഡെലിവറി സേവനങ്ങൾ വേഗതയേറിയതും ചെലവ് കുറഞ്ഞതുമാണ്. ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്.
കഴിഞ്ഞ വർഷമാണ് മാർനെറ്റ് കമ്പനി ഡെലിവറി മേഖലയിലേക്ക് കടന്നുവരുന്നത്. അമേരിക്കയിലെ സിലിക്കൺ വാലിയിലായിരുന്നു കമ്പനിയുടെ ആദ്യകാല സേവനങ്ങൾ. പിന്നീട്, 2021ൽ അബൂദബി ആരോഗ്യ വകുപ്പുമായുണ്ടായിരുന്ന പാർട്ട്നർഷിപ്പിലൂടെയാണ് ഇവർ മിഡിൽ ഈസ്റ്റ് മാർക്കറ്റിലേക്ക് ചുവടുവെക്കുന്നത്.
Saudi Arabia has given the green light to drone delivery services, paving the way for a futuristic logistics landscape.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."