HOME
DETAILS

ഇസ്‌റാഈലിന്റെ ജീവപര്യന്തങ്ങൾക്ക് കെടുത്താനാവാത്ത നിശ്ചയദാർഢ്യം;  അതിശക്ത തടവറച്ചുമരുകൾ ഭേദിച്ച സ്വാതന്ത്ര്യദാഹം- മുഹമ്മദ് അൽ അർദ

  
Web Desk
January 28 2025 | 09:01 AM

200 Palestinian Prisoners Released by Israel Including Iconic Fighter Mohammad Arda

തടവുകാരെ കൈമാറുന്നതിന്റെ ഭാഗമായി 200 തടവുകാരെ കൂടി ഇസ്‌റാഈൽ വിട്ടയച്ചപ്പോൾ അക്കൂട്ടത്തിൽ അയാളുണ്ടായിരുന്നു. മുഹമ്മദ് അർദ. ഗസ്സയുടെ പോരാട്ടവീര്യത്തിന്റെ പ്രതീകം. അടങ്ങാത്ത സ്വാതന്ത്രദാഹം കൊണ്ട് ഇസ്‌റാഈൽ തീർത്ത കരുത്തുറ്റ കോട്ടമതിലുകൾ ഭേദിച്ചയാൾ.  സയണിസ്റ്റുകൾ വിധിച്ച മൂന്ന് ജീവപര്യന്തത്തിനും അയാളുടെ മനക്കരുത്തിനെ കെടുത്താനായില്ല. 

സ്പൂൺ ഹീറോ എന്നാണ് അയാളെ ലോകം വിശേഷിപ്പിക്കുന്നത്. ഇസ്‌റാഈൽ തടവറയുടെ അതിശക്തമായ മതിലുകൾ തുരുമ്പെടുത്തു തുടങ്ങിയ സ്പൂൺ കൊണ്ട് തുരന്ന് പുറം ലോകത്തെത്തി അയാൾ. 2021ലായിരുന്നു ആ സംഭവം. 'ഫ്രീഡം ടണൽ' എന്നാണ് ആ ഓപറേഷൻ അറിയപ്പെട്ടത്. അഞ്ച് സഹ പോരാളികളേയും കൊണ്ടാണ് അന്ന് അർദ ജയിൽ ഭേദിച്ചത്. 

1982 സപ്തംബർ മൂന്ന് അരാബയിലാണ് അർദയുടെ ജനനം. 2002ൽ തന്റെ 20ാമത്തെ വയസ്സിലാണ് അദ്ദേഹം ആദ്യം തടവിലാക്കപ്പെട്ടത്.  ഇസ്‌ലാമിക് ജിഹാദ് മൂവ്‌മെന്റിന്റെ സൈനിക വിഭാഗമായ അൽ ഖുദ്‌സ് ബ്രിഗേഡിൽ അംഗമായി എന്നതായിരുന്നു അദ്ദേഹത്തിന്റെ കുറ്റം. അധിനിവേശ ജോർദാൻ താഴ്‌വരയിലെ കുപ്രസിദ്ധമായ ശാത്ത തടവറയിലായിരുന്നു അദ്ദേഹത്തെ തള്ളിയത്. മൂന്ന് ജീവപര്യന്തവും 20 വർഷം തടവുമായിരുന്നു അദ്ദേഹത്തിന് വിധിച്ച ശിക്ഷ. ഇവിടെ രക്ഷപ്പെടാനായി ഒരു തുരങ്കം നിർമിച്ചത് ശ്രദ്ധയിൽ പെട്ട അധികൃതർ അദ്ദേഹത്തെ 2014ൽ ഒരു വർഷത്തെ ഏകാന്ത തടവിലേക്ക് മാറ്റുന്നുണ്ട്. പിന്നീട് അദ്ദേഹത്തെ ഗിൽബോയ ജയിലിലേക്ക് മാറ്റുന്നു. ഇവിടെ നിന്നാണ് 2021ൽ അദ്ദേഹം അതിവിദഗ്ധമായി രക്ഷപ്പെടുന്നത്.  അറുപത് കാവൽക്കാരും നിരവധി കാവൽ നായ്ക്കളും ഇരട്ട മതിലും മൂന്ന് വാച്ച് ടവറുകളും മൂന്ന് കമ്പിവേലികളും അതീവ സുരക്ഷയുമുള്ള  ജയിലായിരുന്നു ഗിൽബോയ. 

പക്ഷെ അയാളുടെ നിശ്ചയ ദാർഢ്യത്തിന് മുമ്പിൽ സുരക്ഷാ വമ്പുകൾ മുട്ടുകുത്തി. തുരുമ്പു പിടിച്ച സ്പൂണുകൾ അയാൾക്കു മുന്നിൽ മൂർച്ചയേറിയ ആയുധമായി. സയണിസ്റ്റ് ഭീകര രാജ്യം നാണക്കേട് കൊണ്ട് തല താഴ്ത്തി. അയ്ഹാം കമാംജി, മുനാദീൽ അൻഫിയാത്, യഅ്ഖൂബ് ഖദ്‌രി, സക്കരിയ സുബൈദി എന്നിവരാണ് അദ്ദേഹത്തോടൊപ്പം തടവു ചാടിയത്.  

പിന്നീട് അദ്ദേഹത്തെ ഇസ്‌റാഈൽ വീണ്ടും പിടികൂടി. തുടർച്ചയായ ഏകാന്തവാസും കടുത്ത പിഡനങ്ങളുമാണ് തടവിൽ അർദയെ കാത്തിരുന്നത്. നേരത്തെ ഉണ്ടായിരുന്നതിന് പുറമേ അഞ്ചു വർഷം കൂടി അധിക തടവുശിക്ഷയും വിധിച്ചിരുന്നു അദ്ദേഹത്തിന് കോടതി. 

വീണ്ടും പിടിയിലാകുമ്പോൾ തളരാത്ത പോരാട്ട വീര്യത്തോടെ നിശ്ചയ ദാർഢ്യത്തോടെ അർദ പറഞ്ഞിരുന്നു എന്നെങ്കിലും സ്വതന്ത്രനായി ജന്മ നാട്ടിലേക്ക് തിരിച്ചെത്തുമെന്ന്.  ഒടുവിൽ ആ വാക്കുകൾ സത്യമായിരിക്കുന്നു. സ്വാതന്ത്ര്യത്തിന്റെ വിഹായസ്സിലേക്ക് അ മനുഷ്യൻ വീണ്ടും പറന്നുയർന്നിരിക്കുന്നു. ഇസ്‌റാഈലിന്റെ ഒരു കൂറ്റൻ തടവറക്കും കാവൽപ്പട്ടികൾക്കും തോൽപിക്കാനാവാത്ത വീര്യവുമായി. 

39 വർഷമായി തടവിലുള്ള ഫതഹ് നേതാവ് മുഹമ്മദ് അൽ തൗസ് (67), 1989 മുതൽ തടവിലുള്ള ജെനിൻ സ്വദേശിയായ റാഇദ് അൽ സാദി(57),അൽ അഖ്‌സ രക്തസാക്ഷി ബ്രിഗേഡ് നേതാക്കളായ അബു ഹമീദ് സഹോദരൻമാർ എന്നറിയപ്പെടുന്ന ശരീഫ്, നാസർ, മുഹമ്മദ് അബു ഹമീദ്, 2016ൽ ഇസ്‌റാഈലി സൈനികനെ കുത്തിക്കൊന്ന 23കാരനായ അയ്ഹാം സബാഹ്, അൽ അഖ്‌സ് ഇന്ദിഫാദയുടെ കാലത്ത് സീനിയർ കമാൻഡർ അടക്കം 12 ഇസ്‌റാഈലി സൈനികരെ കൊന്ന നൂർ ജാബിർ, 2021ൽ ഇസ്‌റാഈലി ജയിലിൽ തുരങ്കമുണ്ടാക്കി രക്ഷപ്പെടുകയും പിന്നീട് പിടിക്കപ്പെടുകയും ചെയ്ത മുഹമ്മദ് അൽ അരിദാ, ഇയാദ് ജരദാത്, 2001ൽ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ച വഈൽ ജാഗൗബ്, 2016ൽ 12 ജൂത കുടിയേറ്റക്കാരെ കൊന്ന കേസിൽ 13 ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട അഹമദ് അൽ ബർഹൗത്തി എന്നിവർ മോചിപ്പിക്കപ്പെട്ടവരുടെ പട്ടികയിലുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-04-02-2025

latest
  •  a day ago
No Image

സോളർ, വിൻഡ് ഊർജ സംഭരണത്തിനായി ചെങ്കടലിൽ സൈറ്റുകൾ കണ്ടെത്തി സഊദി

Saudi-arabia
  •  a day ago
No Image

മുക്കത്ത് പീഡനശ്രമത്തിനിടെ യുവതി കെട്ടിടത്തിൽ നിന്ന് ചാടിയ സംഭവം; അടിയന്തര റിപ്പോർട്ട് തേടി വനിതാ കമ്മീഷൻ

Kerala
  •  a day ago
No Image

ഇഫ്താർ ദാതാക്കൾക്കായി ഓൺലൈൻ പോർട്ടൽ ആരംഭിച്ച് മദീന 

Saudi-arabia
  •  a day ago
No Image

കെടിയുവിൽ സർക്കാരിന് വീണ്ടും തിരിച്ചടി; രജിസ്ട്രാർക്കും പരീക്ഷാ കൺട്രോളർക്കും പുനർനിയമനമില്ല

Kerala
  •  a day ago
No Image

ആ ഒറ്റ കാരണം കൊണ്ടാണ് ഞാൻ റയൽ വിട്ടത്: റൊണാൾഡോ

Football
  •  a day ago
No Image

വ്യാവസായിക പങ്കാളിത്തം ശക്തമാക്കാനൊരുങ്ങി ഇന്ത്യയും, സഊദിയും

Saudi-arabia
  •  a day ago
No Image

'ടിഡിഎഫിന്റെ സമരം പൊളിഞ്ഞ് പാളീസായത് ജീവനക്കാര്‍ തന്നെ ഇഷ്ടപ്പെടുന്നതിന്റെ തെളിവ്'; മന്ത്രി കെ ബി ഗണേഷ് കുമാര്‍

Kerala
  •  a day ago
No Image

തകർത്തടിച്ചാൽ സച്ചിൻ വീഴും, കോഹ്‌ലിക്ക് ശേഷം ചരിത്രംക്കുറിക്കാൻ രോഹിത്

Cricket
  •  a day ago
No Image

തന്‍റെ കുടുംബം തകരാൻ കാരണമായ പുഷ്പയെ വെറുതെ വിട്ടതിൽ നിരാശ; വെളിപ്പെടുത്തലുമായി നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

Kerala
  •  a day ago