സഊദിയിലെ ജിസാനിൽ വാഹനാപകടം: മലയാളി ഉൾപ്പെടെ നിരവധി മരണം
റിയാദ്: സഊദിയിലെ ജിസാനിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളികൾ ഉൾപ്പെടെ നിരവധി മരണം. ഒരു മലയാളി ഉൾപ്പെടെ പതിനഞ്ചു പേർ മരണപ്പെട്ടതയാണ് വിവരം. കൊല്ലം സ്വദേശി വിഷ്ണു പ്രകാശ് പിള്ള (31 വയസ്) ആണ് മരണപ്പെട്ട മലയാളി.
ജിസാൻ അരാംകൊ റിഫൈനറി റോഡിൽ വെച്ചായിരുന്നു അപകടം. മരിച്ചവരിൽ ഒൻപത് പേർ ഇന്ത്യക്കാർ ആണ്. മൂന്ന് പേർ നേപ്പാൾ സ്വദേശികളും മറ്റു മൂന്ന് പേർ ഘാന സ്വദേശികളുമാണ്. അപകടത്തിൽ പരിക്കേറ്റ പതിനൊന്നു പേർ ഗുരുതരാവസ്ഥയിലെന്നാണ് വിവരം. ഇവർ സഞ്ചരിച്ച മിനി ബസുമായി ട്രൈലർ ഇടിച്ചു കയറുകയായിരുന്നുവെന്നാണ് വിവരം. 26 പേരായിരുന്നു ബസിൽ ഉണ്ടായിരുന്നത്.
പരിക്കേറ്റവർ ജിസാൻ, അബഹ ഹോസ്പിറ്റലുകളിൽ ചികിത്സയിലാണ്. കിഴക്കൻ സഊദിയിലെ വ്യവസായ നഗരിയായ അൽ ജുബൈലിലെ ACIC കമ്പനി ജീവനക്കാരാണ് അപകടത്തിൽപെട്ടവർ. ജുബൈലിൽ നിന്ന് ജിസാനിലെത്തി ക്യാമ്പിൽ താമസിച്ച് ഡ്യൂട്ടിക്ക് പോകുന്ന തൊഴിലാളികൾ ആണ് അപകടത്തിൽ പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."