പൂനെയിൽ ആശങ്കപടർത്തി ഗില്ലൻ ബാരി സിൻഡ്രോം; 100 ലധികം പേർ ചികിത്സയിൽ
മുംബൈ: പൂനെയിൽ ഗില്ലൻ ബാരി സിൻഡ്രോം (ജിബിഎസ്) എന്ന അപൂര്‍വരോഗബാധിതരുടെ എണ്ണം കൂടി വരികയാണ്. രോഗലക്ഷണങ്ങളുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ എണ്ണം 100 കവിഞ്ഞു, ഇതിൽ 26 പേര്‍ വെന്‍റിലേറ്ററിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ രോഗികള്‍ക്ക് സൗജന്യ ചികിത്സ പ്രഖ്യാപിച്ചിട്ടുണ്ട്.
68 സ്ത്രീകളും 33 പുരുഷന്‍മാരും നിലവില്‍ രോഗലക്ഷണങ്ങളുമായി വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. സോലാപ്പുരിൽ ഗില്ലൻ ബാരി സിൻഡ്രോം സംശയിക്കുന്ന ഒരാൾ മരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതോടെ മരണം രണ്ടായി. കൂടുതല്‍ ആളുകളിലേക്ക് രോഗം പടരാന്‍ തുടങ്ങിയ സാഹചര്യത്തിൽ ആരോഗ്യവകുപ്പ് റാപ്പിഡ് റെസ്‌പോൺസ് ടീം രൂപീകരിച്ച്, രോഗികളുടെ എണ്ണം കൂടുതലുള്ള സ്ഥലങ്ങളിൽ പരിശോധന ആരംഭിച്ചു.
ഗില്ലൻ ബാരി സിൻഡ്രോം
ഗില്ലൻ ബാരി സിൻഡ്രോം അഥവാ ജിബിഎസ് ഒരു അപൂർവ നാഡീരോഗമാണ്. ശരീരത്തിന്റെ പ്രതിരോധ സംവിധാനമായ പെരിഫറൽ നാഡീവ്യവസ്ഥയെ ആക്രമിക്കുന്ന അപൂർവ ന്യൂറോളജിക്കൽ അവസ്ഥയാണിത്. കഠിനമായ വയറുവേദനയും വയറിളക്കവുമാണ് രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. അതുപോലെ ബലഹീനത, കൈകാലുകളിൽ മരവിപ്പ്, നടക്കാനോ പടികൾ കയറാനോ പ്രയാസം, ഉയർന്ന ഹൃദയമിടിപ്പ്, ശ്വാസ തടസം, ഭക്ഷണം ഇറക്കാനുള്ള ബുദ്ധിമുട്ട്, വയറിളക്കം, ഛർദ്ദി, കഠിനമായ കേസുകളിൽ പക്ഷാഘാതം എന്നിവയും ഉണ്ടാകാനിടയുണ്ട്. ഒട്ടു മിക്ക രോഗികൾക്കും ആദ്യം കൈകളിലോ കാലുകളിലോ ബലഹീനത അനുഭവപ്പെടാറുണ്ട്. അതേസമയം, രോഗ ലക്ഷണങ്ങൾ പ്രകടമാകാൻ മിക്ക കേസുകളിലും അഞ്ചോ ആറോ ദിവസങ്ങൾ എടുക്കുന്നതായും ആരോഗ്യ വിദഗ്ധര്‍ പറയുന്നു.
A sudden outbreak of Gillian Barre Syndrome in Pune has raised concerns, with over 100 people undergoing treatment for the rare neurological disorder.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."