പ്രവാസികൾക്ക് തിരിച്ചടി; സഊദിയിൽ വിവിധ മേഖലകളിൽ സഊദിവത്ക്കരണം നടപ്പാക്കുന്നു
റിയാദ്: അക്കൗണ്ടിങ്, എൻജിനീയറിങ് തൊഴിലുകൾ ഉൾപ്പെടെ സ്വകാര്യ മേഖലയിലെ 269 തൊഴിലുകളിൽ സഊദിവത്ക്കരണം നടപ്പാക്കുന്നു. സഊദി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റേതാണ് തീരുമാനം.
വാണിജ്യ മന്ത്രാലയവുമായി സഹകരിച്ച് അക്കൗണ്ടിങ് മേഖലയിൽ അഞ്ചു ഘട്ടങ്ങളായി നിർബന്ധിത സഊദിവൽക്കരണ അനുപാതം ഉയർത്തും. ഒക്ടോബർ 10ന് ഇതിന്റെ ആദ്യ ഘട്ടം നിലവിൽ വരും. അക്കൗണ്ടിങ് പ്രൊഫഷനിൽ അഞ്ചും അതിൽ കൂടുതലും പേർ ജോലി ചെയ്യുന്ന സ്‌ഥാപനങ്ങൾ ആദ്യ ഘട്ടത്തിൽ 40 ശതമാനം സഊദിവൽക്കരണമാണ് പാലിക്കണം. അതേസമയം, അഞ്ചാം ഘട്ടത്തിൽ ഈ സ്ഥാപനങ്ങൾ 70 ശതമാനം സഊദിവൽക്കരണം പാലിക്കണം.
ജൂലൈ 23 മുതൽ മുനിസിപ്പൽ, പാർപ്പിടകാര്യ മന്ത്രാലയവുമായി സഹകരിച്ച് എൻജിനീയറിങ് സാങ്കേതിക തൊഴിലുകളിൽ നിർബന്ധിത സഊദിവൽക്കരണം 30 ശതമാനമായി വർധിപ്പിക്കും. അഞ്ചും അതിൽ കൂടുതലും പേർ എൻജിനീയറിങ് സാങ്കേതിക തൊഴിലുകളിൽ ജോലി ചെയ്യുന്ന മുഴുവൻ സ്‌ഥാപനങ്ങൾക്കും ഇത് ബാധകമാണ്.
ഡെന്റൽ മെഡിസിൻ, ഫാർമസി, അക്കൗണ്ടിങ്, എൻജിനീയറിങ് തൊഴിലുകൾ എന്നിങ്ങനെ 269 പ്രൊഫഷനുകളിലാണ് സഊദിവത്ക്കരണം നടക്കുന്നത്. ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് ജൂലൈ 23 മുതൽ ഫാർമസി മേഖലയിൽ സഊദിവൽക്കരണ അനുപാതം ഉയർത്തും. കമ്മ്യൂണിറ്റി ഫാർമസി, മെഡിക്കൽ കോംപ്ലക്സ് മേഖലയിൽ 35 ശതമാനം, ആശുപത്രികളിലെ ഫാർമസി മേഖലയിൽ 65 ശതമാന, മറ്റു ഫാർമസികളിൽ 55 ശതമാനം എന്നിങ്ങനെയാണ് നിർബന്ധിത സഊദിവൽക്കരണം ഉയർത്തുക. അഞ്ചും അതിൽ കൂടുതലും ഫാർമസിസ്‌റ്റുകൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങൾക്കും തീരുമാനം ബാധകമാണ്.
രണ്ടു ഘട്ടങ്ങളായാണ് ഡെന്റൽ മെഡിസിൻ മേഖലയിൽ നിർബന്ധിത സഊദിവൽക്കരണം നടപ്പാക്കുക. ജൂലൈ 23ന് പ്രാബല്യത്തിൽ വരുന്ന ആദ്യ ഘട്ടത്തിൽ 45 ശതമാനം സഊദിവൽക്കരണം നടപ്പാക്കും. പിന്നീട്, ഒരു വർഷത്തിനു ശേഷം സഊദിവൽക്കരണം 55 ശതമാനമായി ഉയരും.
Saudi Arabia has begun implementing a localization policy across various sectors, prioritizing employment for Saudi nationals and potentially impacting the livelihoods of expatriates in the kingdom.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."