HOME
DETAILS

മന്ത്രിയുടെ 'ലൈസന്‍സ് ഭീഷണി' തള്ളി റേഷന്‍ വ്യാപാരികള്‍; അനിശ്ചിതകാല സമരം ഇന്നു മുതല്‍

  
Web Desk
January 27 2025 | 03:01 AM

Ration traders reject ministers license threat Indefinite strike from today

 തിരുവനന്തപുരം: റേഷന്‍ വ്യാപാരികള്‍ ഇന്നു മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്. സമരത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ഇന്ന് മുതല്‍ റേഷന്‍ വിതരണം സ്തംഭനത്തിലേക്ക് നീങ്ങുന്നതാണ്. സമരം പിന്‍വലിച്ചില്ലെങ്കില്‍ ലൈസന്‍സ് റദ്ദാക്കുമെന്നതടക്കമുള്ള നടപടികളിലേക്ക് കടക്കേണ്ടി വരുമെന്നും ഭക്ഷ്യമന്ത്രി ഇന്നലെ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.

എന്നാല്‍ സര്‍ക്കാരിന്റെ ഭീഷണി മറികടന്നു തന്നെയാണ് വ്യാപാരികള്‍ സമരത്തിന് ഇന്ന് ഒരുങ്ങുന്നത്. ശമ്പളപരിഷ്‌കരണം അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് വ്യാപാരികള്‍ അനിശ്ചിതകാല കടയടപ്പ് സമരം നടത്തുന്നത്. രണ്ട് തവണ വ്യാപാരികളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിയെങ്കിലും വിജയിച്ചില്ല.  മറ്റെല്ലാ ആവശ്യങ്ങളും അംഗീകരിക്കാമെന്നും പക്ഷെ, ശമ്പളം വര്‍ധിപ്പിക്കാനാവില്ലെന്നുമാണ് ചര്‍ച്ചകളില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാട്.

ശമ്പളം വര്‍ധിപ്പിക്കലാണ് പ്രധാന ആവശ്യമെന്ന് വ്യക്തമാക്കിയ റേഷന്‍ വ്യാപാരികള്‍ സര്‍ക്കാര്‍ കടുത്ത പ്രതിസന്ധിയിലാണെന്ന ധനമന്ത്രിയുടെ നീതികരണം തള്ളിക്കളയുകയായിരുന്നു. ശമ്പള പരിഷ്‌കരണം നടപ്പാക്കാനാകില്ലെന്ന് തീര്‍ത്തുപറഞ്ഞ സര്‍ക്കാരിനെ ശക്തമായ സമരത്തിലൂടെ തന്നെ സമ്മര്‍ദ്ദത്തിലാക്കാനാണ് റേഷന്‍ വ്യാപാരികളുടെ നീക്കം.

റേഷന്‍ വ്യാപരികള്‍ ഉയര്‍ത്തിയ ആവശ്യങ്ങളോട് സംസ്ഥാന സര്‍ക്കാരിന് നിഷേധാത്മക നിലപാടാണെന്ന് റേഷന്‍ വ്യാപാരി സമരസമിതി കോഡിനേഷന്‍ ജനറല്‍ കണ്‍വീണര്‍ ജോണി നെല്ലൂരും പറഞ്ഞു. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന തരത്തില്‍ സമരം ചെയ്യണമെന്ന് വ്യാപാരികള്‍ ആഗ്രഹിച്ചിട്ടില്ലെന്നും നിലവിലെ വേതനം കൊണ്ട് ജീവിക്കാന്‍ കഴിയാതെ വന്നതോടെയാണ് റേഷന്‍ വ്യാപാരികള്‍ കട അടച്ചു സമരം ചെയ്യുന്നതെന്നും ജോണി നെല്ലൂര്‍. 

റേഷന്‍ വിതരണക്കാരുടെ സമരം മൂലം ഈ മാസം റേഷന്‍ വിതരണം നേരത്തേ തന്നെ തടസ്സപ്പെട്ടിരുന്നു. ജനുവരിയില്‍ ഇതുവരെ 62.67% കാര്‍ഡ് ഉടമകള്‍ റേഷന്‍ വാങ്ങിയിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. കടയടപ്പ് സമരത്തോടെ റേഷന്‍ വിതരണം സ്തംഭിക്കുമെന്നും അതുകൊണ്ട് സമരത്തെ മറികടക്കാനുള്ള വഴികള്‍ സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നുമുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബോബി ചെമ്മണ്ണൂരിന് ജയിലിൽ സഹായം നൽകിയതിന് ജയിൽ ഡിഐജിക്കും സൂപ്രണ്ടിനും എതിരെ പൊലീസ് കേസ്

Kerala
  •  a day ago
No Image

'അവൻ യമാലിനെപോലെ' ഇന്ത്യൻ സൂപ്പർതാരത്തെ പുകഴ്ത്തി ഫിഫയുടെ കിടിലൻ പോസ്റ്റ് 

Cricket
  •  a day ago
No Image

പാവപ്പെട്ടവരുടെ കുടിലുകളിൽ ഫോട്ടോഷൂട്ട് നടത്തുന്നവർക്ക്, ദരിദ്രരെക്കുറിച്ച് പറയുന്നത് ബോറടിയായി തോന്നും; മോദി

latest
  •  a day ago
No Image

പമ്പാ നദിയിൽ ഉല്ലാസയാത്രയ്ക്കിടെ ചങ്ങാടം മറിഞ്ഞ് യുവാവ് മുങ്ങി മരിച്ചു

Kerala
  •  a day ago
No Image

പൂച്ചാക്കൽ തളിയമ്പലം ഉത്സവത്തിനിടെ കതിന നിറയ്ക്കുമ്പോൾ പൊട്ടിത്തെറിച്ച് അപകടം; രണ്ടു പേര്‍ക്ക് ഗുരുതര പരിക്ക്

Kerala
  •  a day ago
No Image

തിരഞ്ഞെടുപ്പ് ചട്ടലംഘനം, പൊലിസിൻ്റെ ജോലി തടസ്സപ്പെടുത്തൽ ഡൽഹി മുഖ്യമന്ത്രി അതിഷിക്കെതിരെ കേസെടുത്തു 

National
  •  a day ago
No Image

പരിശോധന ശക്തമാക്കി യുഎഇ, ഒരു മാസത്തിനിടെ പിടിയിലായത് 6000 പേർ; പിടിക്കപ്പെടുന്നവർക്ക് കടുത്ത പിഴയും ആജീവനാന്ത പ്രവേശന വിലക്കും

uae
  •  a day ago
No Image

നാഷണൽ ക്രിയേറ്റിവിറ്റി ഒളിമ്പ്യാഡിന് റിയാദിൽ തുടക്കം 

Saudi-arabia
  •  a day ago
No Image

ഇംഗ്ലണ്ടിന്റെ അന്തകൻ ഇന്ത്യൻ ഏകദിന ടീമിലും; നെഞ്ചിടിപ്പോടെ ബട്ലറും സംഘവും

Cricket
  •  a day ago
No Image

എക്‌സ്‌ക്ലൂസീവ് ബിസിനസ് ക്ലാസ് ഓഫറുകൾ; വാർഷിക പ്രീമിയം സെയിൽ ആരംഭിച്ച് എത്തിഹാദ് എയർവേയ്‌സ്

uae
  •  a day ago