HOME
DETAILS

ഇന്ത്യ ചരിത്രത്തിൽ തുടർച്ചയായി എട്ട് ബജറ്റുകൾ അവതരിപ്പിക്കുന്ന ആദ്യ ധനമന്ത്രി; ചരിത്രം കുറിക്കാൻ നിർമ്മല, അറിയാം കൂടുതൽ ബജറ്റ് അവതരിപ്പിച്ചവർ ആരെല്ലാമെന്ന്

  
Web Desk
January 26 2025 | 13:01 PM

Nirmala Sitharaman is the first Finance Minister in Indian history to present eight consecutive budgets

മൂന്നാം മോദി സർക്കാരിന്റെ രണ്ടാം ബജറ്റ് ഫെബ്രുവരി ഒന്നിന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കും. ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ തുടർച്ചയായി എട്ട് ബജറ്റുകൾ അവതരിപ്പിക്കുന്ന ആദ്യ ധനമന്ത്രിയാണ് നിർമ്മല സീതാരാമൻ. ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രിമാർ ആരൊക്കെയാണ് എന്നറിയാം. 

2024-25ലെ ബജറ്റ് അവതരിപ്പിച്ചതോടെയാണ് തുടർച്ചയായി ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി എന്ന റെക്കോർഡ് നിർമ്മല സീതാരാമനെ തേടിയെത്തിയത്. മൊറാർജി ദേശായിയുടെ റെക്കോർഡാണ് നിർമല സീതാരാമൻ മറികടന്നത്. അതുവരെ, രാജ്യത്തിൻ്റെ ചരിത്രത്തിൽ, തുടർച്ചയായി ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ച റെക്കോർഡ് 1959 നും 1963 നും ഇടയിൽ ആറ് ബജറ്റുകൾ അവതരിപ്പിച്ച മൊറാർജി ദേശായിയുടെ പേരിലായിരുന്നു. എന്നാൽ ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ച നേട്ടം ഇപ്പോഴും മൊറാർജി ദേശായിയുടെ പേരിലാണ്. ആകെ 10 ബജറ്റുകളാണ് അദ്ദേഹം അവതരിപ്പിച്ചത്. ഈ നേട്ടം ഇനിയും മറികടക്കാനുണ്ട്. 

1959ലാണ് മൊറാർജി ദേശായി തൻ്റെ ആദ്യ ബജറ്റ് അവതരിപ്പിക്കുന്നത്, പിന്നീട് അഞ്ച് വർഷം തുടർച്ചയായി അഞ്ച് സമ്പൂർണ ബജറ്റുകളും 1959-നും 1963-നും ഇടയിൽ ഒരു ഇടക്കാല ബജറ്റും അവതരിപ്പിച്ചു. നാല് വർഷത്തിന് ശേഷം 1967ൽ മറ്റൊരു ഇടക്കാല ബജറ്റും 1967, 1968, 1969,ൽ മൂന്ന് സമ്പൂർണ ബജറ്റുകളും അദ്ദേഹം അവതരിപ്പിച്ചു. ആകെ 10 ബജറ്റുകൾ അദ്ദേഹം അവതരിപ്പിച്ചു.

ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ചവരിൽ രണ്ടാം സ്ഥാനത്ത് ഒമ്പത് തവണ ബജറ്റ് അവതരിപ്പിച്ച മുൻ ധനമന്ത്രി പി ചിദംബരമാണ്. ചിദംബരം ആദ്യമായി ബജറ്റ് അവതരിപ്പിക്കുന്നത് 1997ൽ പ്രധാനമന്ത്രി എച്ച്‌.ഡി ദേവഗൗഡയുടെ നേതൃത്വത്തിലുള്ള ഐക്യമുന്നണി സർക്കാരിൻ്റെ കാലത്താണ്. 2004 മുതൽ 2014 വരെ കോൺഗ്രസ് നേതൃത്വത്തിലുള്ള യുണൈറ്റഡ് പ്രോഗ്രസീവ് അലയൻസ് (യുപിഎ) സർക്കാരുകളുടെ കാലത്ത്, ആഭ്യന്തര മന്ത്രിയായിരുന്ന മൂന്ന് വർഷം ഒഴികെ അദ്ദേഹം നിരവധി തവണ ബജറ്റ് അവതരിപ്പിച്ചു. 

മുൻ രാഷ്ട്രപതി പ്രണബ് മുഖർജി ധനമന്ത്രിയായിരിക്കെ എട്ട് ബജറ്റുകൾ അവതരിപ്പിച്ചിട്ടുണ്ട്. ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും ഉയർന്ന മൂന്നാമത്തെ ബജറ്റ് അവതരണമാണിത്. 1982ലാണ് പ്രണബ് മുഖർജി ആദ്യമായി ബജറ്റ് അവതരിപ്പിക്കുന്നത്. അദ്ദേഹത്തിൻ്റെ അവസാന ബജറ്റ് അവതരണം  2012ലായിരുന്നു.

നിലവിലെ കേന്ദ്ര ധനമന്ത്രിയായ നിർമല സീതാരാമൻ 2019 ലാണ് ആദ്യ ബജറ്റ് അവതരിപ്പിക്കുന്നത്. 2025ലെ കേന്ദ്ര ബജറ്റ് അവതരണം അവരുടെ തുടർച്ചയായ എട്ടാമത്തെ ബജറ്റ് അവതരണമാണ്. 

Nirmala Sitharaman is the first Finance Minister in Indian history to present eight consecutive budgets



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-04-02-2025

latest
  •  13 hours ago
No Image

സോളർ, വിൻഡ് ഊർജ സംഭരണത്തിനായി ചെങ്കടലിൽ സൈറ്റുകൾ കണ്ടെത്തി സഊദി

Saudi-arabia
  •  13 hours ago
No Image

മുക്കത്ത് പീഡനശ്രമത്തിനിടെ യുവതി കെട്ടിടത്തിൽ നിന്ന് ചാടിയ സംഭവം; അടിയന്തര റിപ്പോർട്ട് തേടി വനിതാ കമ്മീഷൻ

Kerala
  •  13 hours ago
No Image

ഇഫ്താർ ദാതാക്കൾക്കായി ഓൺലൈൻ പോർട്ടൽ ആരംഭിച്ച് മദീന 

Saudi-arabia
  •  14 hours ago
No Image

കെടിയുവിൽ സർക്കാരിന് വീണ്ടും തിരിച്ചടി; രജിസ്ട്രാർക്കും പരീക്ഷാ കൺട്രോളർക്കും പുനർനിയമനമില്ല

Kerala
  •  14 hours ago
No Image

ആ ഒറ്റ കാരണം കൊണ്ടാണ് ഞാൻ റയൽ വിട്ടത്: റൊണാൾഡോ

Football
  •  15 hours ago
No Image

വ്യാവസായിക പങ്കാളിത്തം ശക്തമാക്കാനൊരുങ്ങി ഇന്ത്യയും, സഊദിയും

Saudi-arabia
  •  15 hours ago
No Image

'ടിഡിഎഫിന്റെ സമരം പൊളിഞ്ഞ് പാളീസായത് ജീവനക്കാര്‍ തന്നെ ഇഷ്ടപ്പെടുന്നതിന്റെ തെളിവ്'; മന്ത്രി കെ ബി ഗണേഷ് കുമാര്‍

Kerala
  •  15 hours ago
No Image

തകർത്തടിച്ചാൽ സച്ചിൻ വീഴും, കോഹ്‌ലിക്ക് ശേഷം ചരിത്രംക്കുറിക്കാൻ രോഹിത്

Cricket
  •  15 hours ago
No Image

തന്‍റെ കുടുംബം തകരാൻ കാരണമായ പുഷ്പയെ വെറുതെ വിട്ടതിൽ നിരാശ; വെളിപ്പെടുത്തലുമായി നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

Kerala
  •  15 hours ago