SAUDI ARABIA Weather Updates...സഊദി അറേബ്യ; ജനുവരി 27 വരെ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യത
റിയാദ്: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ 2025 ജനുവരി 27 വരെ ഇടിയോടു കൂടിയ ശക്തമായ മഴയ്ക്കു സാധ്യതയുള്ളതായി സഊദി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നല്‍കി. 2025 ജനുവരി 23നാണ് സഊദി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ് ഇതേക്കുറിച്ചുള്ള അറിയിപ്പ് പുറപ്പെടുവിച്ചത്.
2025 ജനുവരി 23 മുതല്‍ ജനുവരി 27 വരെ സഊദി അറേബ്യയുടെ മിക്ക മേഖലകളിലും ഇടിയോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇതോടൊപ്പം വിവിധ മേഖലകളില്‍ മിന്നല്‍ വെള്ളപ്പൊക്കത്തിന് സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നല്‍കി.
ശക്തമായ മഴയ്‌ക്കൊപ്പം ശക്തമായ കാറ്റ്, ആലിപ്പഴം വീഴ്ച, പൊടിക്കാറ്റ് എന്നിവ എന്നിവക്കും സാധ്യതയുണ്ട്. മക്ക, റിയാദ്, അല്‍ ബാഹ, അസീര്‍, ജസാന്‍, ഈസ്റ്റേണ്‍ റീജിയന്‍, ഖാസിം, ഹൈല്‍, അല്‍ ജൗഫ്, നോര്‍ത്തേണ്‍ ബോര്‍ഡേഴ്‌സ് തുടങ്ങിയ മേഖലകളില്‍ ശകത്മായ മഴയുണ്ടാകും.
കഴിവതും വാദികള്‍, തടാകങ്ങള്‍ തുടങ്ങിയ ഇടങ്ങളിലേക്കുള്ള സന്ദര്‍ശനങ്ങള്‍ ഒഴിവാക്കാന്‍ സിവില്‍ ഡിഫന്‍സ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. അധികൃതര്‍ നല്‍കുന്ന അറിയിപ്പുകള്‍ ശ്രദ്ധിക്കാനും സിവില്‍ ഡിഫന്‍സ് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."