India vs England; ഒറ്റ സെഞ്ച്വറിയിൽ ചരിത്രം പിറക്കും; ഐതിഹാസിക നേട്ടത്തിനരികെ ഇന്ത്യൻ നായകൻ
കൊൽക്കത്ത: ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചു ടി-20 മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം ആരംഭിക്കാൻ ഇനി മണിക്കൂറുകൾ മാത്രമേ ബാക്കിയുള്ളൂ. കൊൽക്കത്ത ഈഡൻ ഗാർഡനിൽ രാത്രി 7.00നാണ് മത്സരം നടക്കുന്നത്. ഈ മത്സരത്തിൽ ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് സെഞ്ച്വറി നേടി തിളങ്ങുകയായെങ്കിൽ മറ്റൊരു താരത്തിനും അവകാശപ്പെടാൻ സാധിക്കാത്ത ഒരു നേട്ടമാകും സൂര്യകുമാറിന് സ്വന്തമാക്കാൻ സാധിക്കുക.
മത്സരത്തിൽ 100 റൺസ് നേടിയാൽ ഇന്റർനാഷണൽ ടി-20യിൽ ഇംഗ്ലണ്ടിനെതിരെ രണ്ട് സെഞ്ച്വറികൾ നേടുന്ന ആദ്യ താരമായി മാറാൻ സൂര്യക്ക് സാധിക്കും. 2022ൽ നോട്ടിംഗ്ഹാമിൽ നടന്ന മത്സരത്തിലാണ് സൂര്യകുമാർ ഇംഗ്ലണ്ടിനെതിരെ ആദ്യമായി സെഞ്ച്വറി നേടിയത്. 117 റൺസ് ആയിരുന്നു താരം ഇംഗ്ലണ്ടിനെതിരെ നേടിയത്. ബാബർ അസമും രോഹിത് ശർമയും മാത്രമാണ് സൂര്യക്ക് പുറമെ ഇംഗ്ലണ്ടിനെതിരെ ടി-20യിൽ സെഞ്ച്വറി നേടിയ താരങ്ങൾ.
ഇംഗ്ലണ്ടിനെതിരായ ടി-20 പരമ്പരക്കുള്ള ഇന്ത്യൻ ടീം
സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), അക്സർ പട്ടേൽ (വൈസ് ക്യാപ്റ്റൻ), അഭിഷേക് ശർമ്മ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ, റിങ്കു സിംഗ്, നിതീഷ് കുമാർ റെഡ്ഡി, ഹർഷിത് റാണ, അർഷ്ദീപ് സിംഗ്, മുഹമ്മദ് ഷമി, വരുൺ ചക്രവർത്തി, രവി ബിഷ്ണോയ്, വാഷിംഗ്ടൺ സുന്ദർ, ധ്രുവ് ജുറൽ(വിക്കറ്റ് കീപ്പർ).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."