ഫെബ്രുവരിയിലെ പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ച് ഖത്തർ
ദോഹ: ഫെബ്രുവരി മാസത്തേക്കുള്ള പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ച് ഖത്തർ. പ്രീമിയം ഗ്രേഡ് പെട്രോൾ, സൂപ്പര്‍ ഗ്രേഡ് പെട്രോൾ, ഡീസൽ എന്നിവയുടെ വിലയിൽ മാറ്റമില്ല. ജനുവരിയിലെ നിരക്ക് തന്നെ തുടരും.
ഖത്തര്‍ എനര്‍ജിയാണ് പുതിയ പെട്രോൾ, ഡീസൽ നിരക്കുകള്‍ പ്രഖ്യാപിച്ചത്. പ്രീമിയം പെട്രോൾ ലിറ്ററിന് 2 റിയാൽ, സൂപ്പർ ഗ്രേഡിന് 2.10 റിയാൽ, ഡീസലിന് 2.05 റിയാൽ എന്നിങ്ങനെ നിരക്ക് തുടരും.
അതേസമയം, യുഎഇയിലും 2025 ഫെബ്രുവരി മാസത്തെ പെട്രോള്‍, ഡീസല്‍ വിലകള്‍ യുഎഇ ഇന്ധന വില കമ്മിറ്റി പ്രഖ്യാപിച്ചിരുന്നു. പുതിയ നിരക്കുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു.
ജനുവരിയില്‍ 2.61 ദിര്‍ഹവുമായിരുന്ന സൂപ്പര്‍ 98 പെട്രോളിന് ഫെബ്രുവരിയിൽ 2.74 ദിര്‍ഹമാണ് വില. സ്‌പെഷ്യല്‍ 95 ന് 2.63 ദിര്‍ഹമാണ് വില. ജനുവരിയിൽ ഇത് ലിറ്ററിന് 2.50 ദിര്‍ഹമായിരുന്നു.
ജനുവരിയില്‍ ലിറ്ററിന് 2.43 ദിര്‍ഹം ആയിരുന്ന ഇപ്ലസ് കാറ്റഗറി പെട്രോളിന് നിലവിൽ ലിറ്ററിന് 2.55 ദിര്‍ഹമാണ് വില. അതേസമയം ഡീസലിന് ഇപ്പോള്‍ ലിറ്ററിന് 2.82 ദിര്‍ഹമാണ് വില. ജനുവരിയിൽ ഇത് ലിറ്ററിന് 2.68 ദിര്‍ഹമായിരുന്നു.
Qatar Energy has announced the fuel prices for February
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."