എയർ ഇന്ത്യ എക്‌സ്പ്രസിൻ്റെ അനാസ്ഥക്ക് താനും ഇര; ടി. സിദ്ദീഖ് എം.എൽ.എ
റിയാദ്: എയർ ഇന്ത്യ എക്‌സ്പ്രസിൻ്റെ സമയനിഷ്‌ഠയിലുള്ള അനാസ്ഥക്ക് താനും ഇരയായി മാറിയെന്ന് ടി. സിദ്ദീഖ് എം.എൽ.എ. അപ്പോഴാണ് ഗൾഫ് സെക്‌ടറിലെ പ്രവാസി യാത്രക്കാർ അനുഭവിക്കുന്ന ദുരിതത്തിൻ്റെ വ്യാപ്തി മനസിലായതെന്ന് എംഎൽഎ വ്യക്തമാക്കി. ജനുവരി 30നായിരുന്നു തനിക്ക് റിയാദിലേക്ക് പുറപ്പെടേണ്ടിയിരുന്നതെന്നും, അന്ന് രാത്രി എട്ടിന് കോഴിക്കോട് നിന്ന് പുറപ്പെടേണ്ട വിമാനം പറന്നുയർന്നത് പിറ്റേന്ന് രാവിലെ എട്ടിനായിരുന്നെന്നും എംഎൽഎ പറഞ്ഞു.
കുട്ടികളും കുടുംബങ്ങളുമടക്കം 146ഓളം യാത്രക്കാരാണ് അന്ന് ബുദ്ധിമുട്ടിലായത്. ഇത് ഇടക്കിടെയുണ്ടാവുന്ന സ്ഥിരം സാഹചര്യമായി മാറിയിട്ടുണ്ട്. ഗൾഫ് സെക്‌ടറിൽ മാത്രമേ ഈ പ്രശ്‌നം നടക്കുന്നുള്ളൂ എന്നതാണ് മറ്റൊരു പ്രത്യേകത. മറ്റൊരു സെക്ടറിലും ഇതുണ്ടാവുന്നില്ല. ഏറ്റവും കൂടുതൽ ആളുകൾ യാത്ര ചെയ്യാനുണ്ടാവുന്ന സാഹചര്യങ്ങളിൽ ടിക്കറ്റ് നിരക്കുയർത്തുന്ന മറ്റൊരു അന്യായവും ഇപ്പോൾ പതിവായിരിക്കുന്നു.
ഇതുരണ്ടും അഡ്രസ് ചെയ്യേണ്ട വിഷയങ്ങളാണ്. ഇതിനൊരു അറുതിയുണ്ടായേ തീരൂ. ഉയർത്താൻ പറ്റുന്ന വേദികളിലും അധികാരികളുടെ മുന്നിലുമെല്ലാം താൻ ഈ പ്രശ്‌നമുന്നയിക്കുമെന്നും പരിഹാരത്തിനായി ശ്രമിക്കുമെന്നും ടി. സിദ്ദീഖ് എംഎൽഎ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
Kerala MLA T. Siddique recounts his disappointing experience with Air India Express, highlighting the need for improved services.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."