HOME
DETAILS

സീറ്റ് നൽകിയില്ല; ആം ആദ്‌മി പാർട്ടി വിട്ട എട്ട് എംഎൽഎമാരും ബിജെപിയിൽ ചേർന്നു

  
Web Desk
February 01 2025 | 13:02 PM

Eight AAP MLAs Join BJP After Being Denied Seats

ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഡൽഹിയിൽ ആം ആദ്‌മിക്ക് വലിയ തിരിച്ചടി. ആം ആദ്‌മി പാർട്ടി വിട്ട എട്ട് എംഎൽഎമാരും ബിജെപിയിൽ ചേർന്നു. സീറ്റ് കിട്ടാത്തതിനെ തുടർന്ന് ഇന്നലെയാണ് എട്ട് എംഎൽഎമാർ പാർട്ടിയിൽ നിന്ന് രാജിവച്ചത്. 

ഗിരീഷ് സോണി, മദൻ ലാൽ, വന്ദന ഗൗർ, രോഹിത് മെഹ്റൗലിയ, രാജേഷ് ഋഷി, ബി എസ് ജൂൺ, നരേഷ് യാദവ്, പവൻ ശർമ എന്നിവരാണ് ആം ആദ്‌മി പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നത്.

പാർട്ടി നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതകളാണ് രാജിക്ക് പിന്നിലെന്നായിരുന്നു സൂചന. എഎപി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാളിലും പാർട്ടിയിലുമുള്ള വിശ്വാസം നഷ്‌ടപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് എംഎൽഎമാർ രാജിവെച്ചത്.

ഭൂപീന്ദർ സിങ് ജൂണിൻ്റേതായി പുറത്തുവന്ന രാജി പ്രസ്താവനയ്ക്ക് പിന്നാലെ മറ്റ് ആറുപേരും പാർട്ടിയിൽ നിന്ന് രാജിവെക്കുന്നുവെന്ന വിവരം സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിടുകയായിരുന്നു. ഡൽഹി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നവരുടെ അഞ്ചാമത്തെ സ്ഥാനാർഥി പട്ടിക രണ്ട് ദിവസം മുമ്പാണ് എഎപി പുറത്തിറക്കിയത്. ഇപ്പോൾ രാജിവെച്ചവരുടെ സീറ്റിൽ മറ്റുള്ളവർക്ക് അവസരം നൽകിയതാണ് എംഎൽഎമാരെ പാർട്ടിവിടാൻ പ്രേരിപ്പിച്ചത്. തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള കൂട്ടരാജി എഎപിയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

In a significant political development, eight MLAs from the Aam Aadmi Party (AAP) have joined the Bharatiya Janata Party (BJP) after being denied seats, marking a major shift in the political landscape.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെഎസ്ആര്‍ടിസി ജീവനക്കാരുടെ 24 മണിക്കൂര്‍ പണിമുടക്ക് തുടങ്ങി; നേരിടാനൊരുങ്ങി സര്‍ക്കാര്‍

Kerala
  •  a day ago
No Image

GCC രാജ്യങ്ങളിലുള്ളവർക്ക് ഒന്നിലധികം Entry Visa ഓപ്ഷനുകളിലൂടെ ഇനി ഉംറ നിർവഹിക്കാം

Saudi-arabia
  •  a day ago
No Image

കറൻ്റ് അഫയേഴ്സ്-03-02-2025

latest
  •  2 days ago
No Image

'ആര്‍എസ്എസുമായി കൈകോര്‍ത്ത സിപിഎമ്മിന്റെ ചരിത്രം എന്തേ എഴുത്തുകാരി മറക്കുന്നത്'; കെ ആര്‍ മീരക്ക് മറുപടിയുമായി വിഡി സതീശന്‍

Kerala
  •  2 days ago
No Image

ഗസ്സ വെടിനിർത്തൽ ചർച്ചകൾക്കായി നെതന്യാഹു വാഷിംഗ്ടണിൽ

International
  •  2 days ago
No Image

ഇന്ത്യൻ പ്രധാനമന്ത്രിയും അമേരിക്കന്‍ പ്രസിഡന്റും തമ്മിലുള്ള കൂടിക്കാഴ്ച അടുത്തയാഴ്ച

International
  •  2 days ago
No Image

നികുതി തർക്കം; അടിക്ക് തിരിച്ചടി തന്നെ; ട്രംപിന് മറുപടിയുമായി യൂറോപ്യൻ യൂണിയൻ

International
  •  2 days ago
No Image

2024ൽ സഊദി അറേബ്യയുടെ സൈനിക ചെലവ് 75.8 ബില്യൺ ഡോളർ; ഗാമി മേധാവി

Saudi-arabia
  •  2 days ago
No Image

പുതിയതായി വാങ്ങിയ ടീഷർട്ട് ഇട്ട് നോക്കി; പട്ടാപ്പകൽ യുവാവിനെ കഴുത്തറുത്ത് കൊന്നു

latest
  •  2 days ago
No Image

ടെസ്റ്റിൽ സെവാഗിനെ പോലെ കളിക്കാൻ അവന് കഴിയും: ഹർഭജൻ സിങ്

Cricket
  •  2 days ago