മുനമ്പം ജൂഡീഷ്യല്‍ കമ്മീഷന്റെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെച്ചു
തിരുവനന്തപുരം: മുനമ്പം ജൂഡീഷ്യല്‍ കമ്മീഷന്റെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെച്ചെന്ന് ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍. കമ്മീഷന്റെ പ്രവര്‍ത്തനത്തെ ചോദ്യം ചെയ്തുള്ള ഹൈക്കോടതിയിലെ കേസ് തീര്‍പ്പാക്കിയ ശേഷം മാത്രമായിരിക്കും തുടര്‍നടപടികള്‍ ഉണ്ടാകുകയെന്നും കേസ് പെട്ടെന്ന് തീര്‍പ്പാക്കിയാല്‍ റിപ്പോര്‍ട്ട് വേഗത്തില്‍ സമര്‍പ്പിക്കുമെന്നും ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി.
കമ്മീഷന്റെ പ്രവര്‍ത്തനം നിയമപ്രകാരമാണ്. എന്‍ക്വറി ആക്ട് പ്രകാരം തന്നെയാണ് കമ്മീഷന്‍ രൂപീകരിച്ചിട്ടുള്ളത്. ഈ അടുത്ത ദിവസമാണ് മുനമ്പം ഭൂമിയുമായി ബന്ധപ്പെട്ടുള്ള പ്രധാനപ്പെട്ട രേഖ കിട്ടിയത്. സര്‍ക്കാരിന്റെ വശം സര്‍ക്കാര്‍ പറയുമെന്നും തിങ്കളാഴ്ച എല്ലാ രേഖകളും കോടതിയില്‍ സമര്‍പ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, മുനമ്പം ജുഡീഷ്യല്‍ കമ്മീഷന് ജുഡീഷ്യല്‍ അധികാരമോ അര്‍ദ്ധ ജുഡീഷ്യല്‍ അധികാരമോ ഇല്ലെന്ന് സര്‍ക്കാരിന്റെ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. മുനമ്പം വിഷയത്തില്‍ തെളിവെടുപ്പ് തുടരവയാണ് സര്‍ക്കാരിന്റെ സത്യവാങ്മൂലം. ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ മുനമ്പത്ത് നടത്തുന്നത് വസ്തുതാ അന്വേഷണം മാത്രമാണ്. ശുപാര്‍ശകള്‍ നടപ്പാക്കണമെന്ന് നിര്‍ദ്ദേശിക്കാന്‍ ജുഡീഷ്യല്‍ കമ്മിഷന് അധികാരമില്ല. വസ്തുത സര്‍ക്കാരിന് മുന്നിലേക്ക് എത്തിക്കാനാണ് ജുഡീഷ്യല്‍ കമ്മിഷനെ നിയോഗിച്ചതെന്നും സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നു.
മുനമ്പത്ത് ഭൂമി കൈവശം വച്ചവരുടെ താല്‍പര്യ സംരക്ഷണമാണ് കമ്മിഷന്‍ പരിശോധാവിഷയമെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടിന്മേല്‍ സര്‍ക്കാര്‍ നടപടിയെടുക്കുമ്പോള്‍ മാത്രമാണ് ചോദ്യം ചെയ്യാന്‍ അവകാശമെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്റെ നിയമസാധുത ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജിയിലാണ് കഴിഞ്ഞദിവസം സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയത്. കാര്യമായ പഠനം നടത്തിയിട്ടാണോ കമ്മീഷനെ നിയോഗിച്ചതെന്ന് സംശയമുണ്ടെന്ന് സിംഗിള്‍ ബെഞ്ച് കഴിഞ്ഞ ദിവസം പരാമര്‍ശിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."