15 വർഷമായി ഞാൻ ഐപിഎൽ കളിക്കുന്നു, എന്നിട്ടും ആ കാര്യം എന്നെ ഞെട്ടിച്ചു: ഉമേഷ് യാദവ്
2025 ഐപിഎൽ മെഗാ ലേലത്തിൽ ഒരു ഫ്രാഞ്ചൈസിയും തന്നെ ലേലത്തിൽ വാങ്ങാത്തത്തിന്റെ നിരാശ പ്രകടിപ്പിച്ചിരിക്കുകയാണ് ഇന്ത്യൻ പേസർ ഉമേഷ് യാദവ്. 15 വർഷമായി താൻ ഐപിഎൽ കളിക്കുന്നുണ്ടെന്നും എന്നാൽ 2025 ലേലത്തിൽ ഒരു ടീമും തന്നെ വാങ്ങാതെ പോയത് ഞെട്ടിച്ചെന്നുമാണ് ഉമേഷ് പറഞ്ഞത്. ഇൻസൈഡ് സ്‌പോർട്ടിലൂടെ സംസാരിക്കുകയായിരുന്നു ഉമേഷ് യാദവ്.
'ഈ വർഷം ഞാൻ ഐപിഎല്ലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടില്ലെന്ന് എല്ലാവർക്കും അറിയാം. 15 വർഷമായി ഞാൻ ഐപിഎൽ കളിക്കുന്നു. ഇത് എന്നെ വളരെയധികം ഞെട്ടിക്കുന്നതാണ്. ഞാൻ എന്തിന് നുണ പറയണം? വളരെ വിഷമം തോന്നുന്നു. ഇത്രയും കളിച്ചിട്ടും 150ഓളം ഐപിഎൽ മത്സരങ്ങൾ കളിച്ചിട്ടും സെലക്ട് ആകുന്നില്ല. ഞാൻ വളരെ നിരാശനും അസ്വസ്ഥനുമാണ്. എന്നാലും കുഴപ്പമില്ല. എനിക്ക് ആരുടെയും തീരുമാനം മാറ്റാൻ കഴിയില്ല,' ഉമേഷ് യാദവ് പറഞ്ഞു.
കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്, റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ, ഡൽഹി ക്യാപിറ്റൽസ്, ഗുജറാത്ത് ടൈറ്റൻസ് എന്നീ ടീമുകൾക്ക് വേണ്ടി കളിച്ചിട്ടുള്ള അനുഭവസമ്പത്തുള്ള താരമായിരുന്നിട്ടും ഉമേഷിനെ ഒരു ടീമും വാങ്ങാതെ പോവുകയായിരുന്നു. ഐപിഎല്ലിൽ 144 മത്സരങ്ങളിൽ നിന്നും 144 വിക്കറ്റുകളാണ് താരം നേടിയിട്ടുള്ളത്. ഐപിഎൽ 2024ൽ 5.80 കോടി രൂപയ്ക്കാണ് ഗുജറാത്ത് ഉമേഷിനെ സ്വന്തമാക്കിയത്. എന്നാൽ താരത്തെ മെഗാ ലേലത്തിൽ ഗുജറാത്ത് റിലീസ് ചെയ്യുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."