HOME
DETAILS

പ്രതിരോധ കുത്തിവെപ്പിൽ പിഴവ്; പരിയാരം മെഡ‍ിക്കൽ കോളേജിനെതിരെ മുഖ്യമന്ത്രിക്ക് പരാതി

  
January 19 2025 | 13:01 PM

Immunization error Complaint to Chief Minister against Pariyaram Medical College

കണ്ണൂര്‍: കണ്ണൂരിലെ പരിയാരം ഗവ.മെഡിക്കൽ കോളേജിനെതിരെ പരാതി.25ദിവസം പ്രായമുള്ള  കുഞ്ഞിന്റെ തുട ഭാഗത്ത് സൂചി കണ്ടെത്തിയതിനെ തുടർന്നാണ് പരാതി.പരിയാരം ഗവ.മെഡിക്കൽ കോളേജിൽ  പ്രതിരോധ കുത്തിവെപ്പ് എടുത്തപ്പോൾ  കാലിൽ തറച്ചുകയറിയതാണ് സൂചിയെന്നാണ് പരാതി.തുടയിൽ പഴുപ്പ് കണ്ടതോടെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പരിശോധിച്ചപ്പോഴാണ് മൂന്ന് സെന്‍റീമീറ്റർ നീളമുളള സൂചിക്കഷ്ണം കുഞ്ഞിന്റെ തുടയിൽ കണ്ടത്. പരിയാരം ഗവ.മെഡിക്കൽ കോളേജിൽ നിന്ന് പ്രതിരോധ കുത്തിവെപ്പ് എടുത്തപ്പോൾ വന്ന പിഴവാണെന്ന് കാട്ടി പെരിങ്ങോം സ്വദേശിയായ പിതാവ് ശ്രീജു മുഖ്യമന്ത്രിക്ക് പരാതി നൽകി. ജനിച്ച് രണ്ടാം ദിവസം നൽകിയ കുത്തിവെപ്പിന് ശേഷമാണ് കുഞ്ഞിന് പ്രശ്നങ്ങൾ തുടങ്ങിയതെന്നും രണ്ട് തവണ പരിയാരം മെഡിക്കൽ കോളേജിൽ കാണിച്ചിട്ടും കുറയാതിരുന്നതോടെയാണ് പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിയതെന്നും കുഞ്ഞിന്‍റെ അച്ഛനായ ശ്രീജു പറഞ്ഞു.

ഭാര്യയെ 22ന് പ്രസവത്തിന് വേണ്ടി പ്രവേശിപ്പിച്ചത്. 24ന് പ്രസവിച്ചു. പിറ്റേ ദിവസം രണ്ട് വാക്സിൻ എടുത്തശേഷം ഡിസ്ചാര്‍ജ് ചെയ്തു. കുരുപോലെ വന്ന് പഴുക്കാൻ തുടങ്ങി. അപ്പോള്‍ കാണിച്ചപ്പോള്‍ മരുന്ന് തന്ന് വിടുകയായിരുന്നു. പിന്നെ വീണ്ടും കുരുപോലെ വലുതായി വരാൻ തുടങ്ങി. പിന്നീട് സ്വകാര്യ ആശുപത്രിിയലെ കാഷ്വാലിറ്റിയിൽ പോയി കാണിച്ച് പഴുപ്പ് കുത്തിയെടുക്കുമ്പോഴാണ് സൂചി പുറത്തുവന്നത്. വാക്സിനേഷൻ സമയത്ത് അമ്മയുടെ കയ്യിൽ നിന്ന് കുഞ്ഞിനെ വാങ്ങികൊണ്ടുപോയി എടുത്തശേഷം തിരിച്ചുകൊണ്ടുവരുകയായിരുന്നു.

കൈയ്ക്കും കാലിനുമാണ് വാക്സിനെടുത്തതെന്നും അവര്‍ പറഞ്ഞിരുന്നുവെന്നും ശ്രീജു പറഞ്ഞു. അതേസമയം, നവജാത ശിശുക്കളുടെ തുടയുടെ മുൻഭാഗത്ത് പ്രതിരോധ കുത്തിവെപ്പ് എടുക്കാനിടയില്ലെന്നും ഇത്രയും നീളമുളള സൂചി പ്രതിരോധ കുത്തിവെപ്പിന് ഉപയോഗിക്കാറില്ലെന്നുമാണ് പരിയാരം ഗവ.മെഡിക്കൽ കോളേജിന്‍റെ സംഭവത്തെക്കുറിച്ചുള്ള വിശദീകരണം. പരാതി അന്വേഷിക്കാൻ ഡെപ്യൂട്ടി സൂപ്രണ്ട് ഉൾപ്പെട്ട നാലംഗ സമിതിയെ നിയോഗിച്ചു. വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ കർശന നടപടിയുണ്ടാകുമെന്നും ആശുപത്രി സൂപ്രണ്ട് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റയലിന് പകരം ബാഴ്‌സലോണയിൽ കളിക്കാൻ തീരുമാനിച്ചതിന്റെ കാരണം അതാണ്: നെയ്മർ 

Football
  •  3 hours ago
No Image

തോൽവിയിലും ചരിത്രനേട്ടം; 66 വർഷത്തെ റെക്കോർഡ് കാറ്റിൽ പറത്തിയ കരീബിയൻ കരുത്ത്

Cricket
  •  4 hours ago
No Image

ചാമ്പ്യൻസ് ട്രോഫിക്കുള്ള ടീമിൽ നിന്നും അവനെ ഒഴിവാക്കിയപ്പോൾ ഞാൻ അത്ഭുതപ്പെട്ടു: റെയ്‌ന

Cricket
  •  5 hours ago
No Image

കൊഴിഞ്ഞുപോക്ക് തുടരുന്നു; പ്രീതം കോട്ടാലും ബ്ലാസ്റ്റേഴ്‌സ് വിട്ടു

Football
  •  5 hours ago
No Image

പഠനത്തിനായി കാനഡയിലെത്തി; കോളജുകളില്‍ ഹാജരായില്ല; 20,000 ഇന്ത്യന്‍ വിദ്യാര്‍ഥികളെ 'കാണാനില്ലെന്ന്' റിപ്പോര്‍ട്ട്

International
  •  5 hours ago
No Image

ഓമല്ലൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

Kerala
  •  6 hours ago
No Image

തെരുവുകളില്‍ തക്ബീര്‍ ധ്വനികള്‍.. കൈകൊട്ടിപ്പാടി കുഞ്ഞുങ്ങള്‍; പുതു പുലരിയുടെ ആഹ്ലാദമുനമ്പില്‍ ഗസ്സ

International
  •  6 hours ago
No Image

കുവൈത്ത്; 2025ലെ ആദ്യ ഘട്ട വധശിക്ഷയില്‍ എട്ട് പേരെ വധിക്കും

Kuwait
  •  7 hours ago
No Image

'ജന്മം നല്‍കിയതിനുള്ള ശിക്ഷ നടപ്പാക്കി' മാതാവിനെ കൊലപ്പെടുത്തിയ ശേഷം മകന്റെ പ്രതികരണം 

International
  •  7 hours ago
No Image

2030ല്‍ രണ്ടു റമദാന്‍; എങ്ങനെയാണന്നല്ലേ?

International
  •  8 hours ago