ചാമ്പ്യൻസ് ട്രോഫിക്കുള്ള ടീമിൽ നിന്നും അവനെ ഒഴിവാക്കിയപ്പോൾ ഞാൻ അത്ഭുതപ്പെട്ടു: റെയ്‌ന
വരാനിരിക്കുന്ന ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ ടൂർണ്ണമെന്റിനുള്ള ടീമിൽ സൂര്യകുമാർ യാദവിനെക്കുറിച്ച് ഉൾപ്പെടുത്തതിനെക്കുറിച്ച് സംസാരിക്കുകയാണ് മുൻ ഇന്ത്യൻ താരം സൂര്യകുമാർ യാദവ്. സൂര്യകുമാർ ടീമിന്റെ എക്‌സ് ഫാക്ടർ ആണെന്നാണ് റെയ്‌ന പറഞ്ഞത്.
'ഇന്ത്യ ഒരു ശക്തമായ ടീമായാണ് എനിക്ക് തോന്നുന്നത്. രോഹിത് ഇന്ത്യയെ മികച്ച നിലയിലേക്ക് കൊണ്ടുപോകുമെന്ന് എനിക്ക് ഉറപ്പുണ്ട്. എന്നാൽ സൂര്യയെ ടീമിൽ നിന്നും ഒഴിവാക്കിയപ്പോൾ ഞാൻ അത്ഭുതപ്പെട്ടു. ഇന്ത്യയ്ക്ക് സൂര്യയുടെ ആ എക്‌സ് ഫാക്ടർ നഷ്ടമാകും. 2023 ലോകകപ്പിൽ ഇന്ത്യയുടെ മധ്യനിരയിൽ സൂര്യയുടെ പ്രകടനങ്ങൾ നമ്മൾ കണ്ടതാണ്. അവൻ ഗ്രൗണ്ടിലുടനീളം റൺസ് സ്‌കോർ ചെയ്യും. അതുകൊണ്ടാണ് അദ്ദേഹത്തെ മിസ്റ്റർ 360 എന്ന് വിളിക്കുന്നത്. മികച്ച സ്വീപ്പ് ഷോട്ടുകൾ കളിക്കാൻ കഴിയുന്ന സൂര്യ ഒരു ഗെയിം ചേഞ്ചറാണ്. മുൻനിര ടീമുകൾക്കെതിരെ വലിയ റൺസുകൾ പിന്തുടരാനുള്ള കഴിവ് അദ്ദേഹത്തിനുണ്ട്.
ഫെബ്രുവരി 19 മുതൽ മാർച്ച് ഒമ്പത് വരെയാണ് ചാമ്പ്യൻസ് ട്രോഫി നടക്കുന്നത്. ചാമ്പ്യൻസ് ട്രോഫിയിൽ ഗ്രൂപ്പ് എയിൽ ആണ് ഇന്ത്യ ഉള്ളത്. ബംഗ്ലാദേശ്, പാകിസ്താൻ, ന്യൂസിലാൻഡ് എന്നീ ടീമുകളാണ് ഇന്ത്യക്കൊപ്പം ഉള്ളത്.
ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീം
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍) യശസ്വി ജൈസ്വാള്‍, ശ്രേയസ് അയ്യര്‍, വിരാട് കോഹ്‌ലി, റിഷഭ് പന്ത്, കെഎല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, വാഷിങ്ടന്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ്, രവീന്ദ്ര ജഡേജ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."