ജോലി വാഗ്ദാനംചെയ്ത് ഹോട്ടലില്‍വച്ച് കൂട്ടബലാത്സംഗം; ഹരിയാന ബി.ജെ.പി അധ്യക്ഷനെതിരേ കേസ്
ന്യൂഡല്‍ഹി: ഹരിയാന ബി.ജെ.പി അധ്യക്ഷന്‍ മോഹന്‍ ലാല്‍ ബദോളി, ഗായകന്‍ റോക്കി മിത്തല്‍ എന്ന ജയ് ഭഗവാന്‍ എന്നിവര്‍ക്കെതിരെ കൂട്ടബലാത്സംഗക്കേസ്. ഡല്‍ഹി സ്വദേശിനിയുടെ പരാതിയില്‍ ഹിമാചല്‍പ്രദേശിലെ സോളന്‍ ജില്ലയില്‍ കസൗലി പൊലിസ് സ്റ്റേഷനില്‍ ആണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ചെയ്തത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 376 ഡി (കൂട്ടബലാത്സംഗം), 506 (ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍) എന്നിവ പ്രകാരമാണ് കേസ്. 2023 ജൂലൈ മൂന്നിന് കസൗലിയിലെ മങ്കി പോയിന്റ് റോഡിലുള്ള ഹിമാചല്‍പ്രദേശ് ടൂറിസം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ (എച്ച്.പി.ടി.ഡി.സി) റോസ് കോമണ്‍ ഹോട്ടലില്‍ വച്ച് മോഹന്‍ ലാല്‍ ബദോളിയും റോക്കി മിത്തലും ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. സുഹൃത്തുക്കള്‍ക്കൊപ്പം ഹിമാചല്‍ സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് സംഭവമെന്നും യുവതിയുടെ പരാതിയിലുണ്ട്.
ഹോട്ടലില്‍വച്ച് സംസാരിക്കാനുണ്ടെന്ന് പറഞ്ഞാണ് രണ്ടുപേരും തങ്ങളെ വിളിപ്പിച്ചത്. അല്‍ബത്തില്‍ നായികയാക്കാമെന്നാണ് തന്റെ സുഹൃത്തിന് റോക്കി മിത്തല്‍ വാഗ്ദാനം ചെയ്‌തെന്നും തനിക്ക് സര്‍ക്കാര്‍ ജോലിയാണ് മോഹന്‍ ലാല്‍ ബദോളി വാഗ്ദാനം ചെയ്തതെന്നുമാണ് യുവതിയുടെ പരാതി. ഞങ്ങള്‍ അത് നിരസിച്ചതോടെ മദ്യം കഴിപ്പിച്ചു. ശേഷം രണ്ടുപേരും ഞങ്ങളെ ലൈംഗികമായി ഉപദ്രവിക്കാന്‍ തുടങ്ങി. സുഹൃത്തിനെ ഭീഷണിപ്പെടുത്തിയ ശേഷം തന്നെ രണ്ടുപേരും ബലാത്സംഗംചെയ്യുകയായിരുന്നു. ഇതിന്റെ വിഡിയോകളും അവര്‍ ചിത്രീകരിച്ചു.
പൊലിസിനോടോ മറ്റ് ആരോടെങ്കിലുമോ ഇക്കാര്യം വെളിപ്പെടുത്തിയാല്‍ ഇല്ലാതാക്കുമെന്നും അവര്‍ ഭീഷണിപ്പെടുത്തി. നാണക്കാടും ഭീതിയുംമൂലം വിഷയത്തില്‍ പരാതിപ്പെട്ടില്ല. എന്നാല്‍ രണ്ട് മാസം മുമ്പ് അവര്‍ ഞങ്ങളെ പഞ്ച്കുലയിലേക്ക് വിളിപ്പിച്ച് വ്യാജ ക്രിമിനല്‍ കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി. ഈ സാഹചര്യത്തിലാണ് ഇപ്പോള്‍ പരാതിപ്പെടുന്നതെന്നും യുവതി ചൂണ്ടിക്കാട്ടി. എന്നാല്‍, പരാതി അടിസ്ഥാനരഹിതമാണെന്നും അങ്ങിനെയൊരു സംഭവമേ ഉണ്ടായിട്ടില്ലെന്നുമാണ് മോഹന്‍ ലാല്‍ ബദോളി പറഞ്ഞത്.
ആര്‍.എസ്.എസ്സിലൂടെ ബി.ജെ.പിയിലെത്തിയ മോഹന്‍ ലാല്‍ ബദോളി നേരത്തെ ഹരിയാന നിയമസഭാംഗമായിരുന്നു. കഴിഞ്ഞവര്‍ഷം നടന്ന നിയമസഭാതെരഞ്ഞെടുപ്പില്‍ സോണിപത്ത് മണ്ഡലത്തില്‍നിന്ന് മത്സരിച്ചെങ്കിലും 21,000 ലധികം വോട്ടുകള്‍ക്ക് പരാജയപ്പെടുകയായിരുന്നു.
A case has been registered against the Haryana BJP president for allegedly gang-raping a woman at a hotel after promising her a job.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."