HOME
DETAILS

ലോസ് ആഞ്ചലസില്‍ കാട്ടുതീ പടർന്നു; 13000 ത്തോളം കെട്ടിടങ്ങൾ അപകട ഭീഷണിയിൽ

  
January 08 2025 | 15:01 PM

Wildfire Spreads in Los Angeles 13000 Structures Under Threat

ലോസ് ആഞ്ചലസ്: ലോസ് ആഞ്ചലസില്‍ 2,921 ഏക്കറോളം വരുന്ന പ്രദേശത്ത് കാട്ടുതീ പടർന്നു. വീടുകളടക്കം 13000 കെട്ടിടങ്ങൾ അപകടത്തെ തുടർന്ന് ഭീഷണിയിലാണ്. അപകടം നടന്ന സ്ഥലത്ത് നിന്ന് മുപ്പതിനായിരത്തോളം പേരെ ഒഴിപ്പിച്ചെന്നാണ് പ്രാഥമിക വിവരം. സംഭവത്തെ തുടർന്ന് ലോസ് ഏഞ്ചല്‍സില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

 

 

ശക്തമായി പടർന്ന് പിടിച്ച തീ നിയന്ത്രണവിധേയമാക്കാൻ അഗ്നിശമന സേനാംഗങ്ങൾ അപകട സ്ഥലത്ത് എത്തിയിരുന്നു. പ്രാദേശിക സമയം വൈകുന്നേരം 6:30 ഓടെയാണ് പസഫിക് പാലിസേഡ്സിലാണ് തീപിടിത്തമുണ്ടായത്. ഇതുവരെ ആർക്കും പരുക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പുരാതന ഗ്രീസിലെയും റോമിലെയും പ്രശസ്തമായ കലകളുടെ ശേഖരമുള്ള മാലിബുവിലെ ഹിൽടോപ്പ് മ്യൂസിയമായ ഗെറ്റി വില്ലയ്ക്ക് സമീപമാണ് അപകടകരമായ രീതിയിൽ തീ പടർന്നത്. അതേസമയം മ്യൂസിയത്തിലെ ശേഖരം സുരക്ഷിതമാണെന്ന് അ​ധികൃതർ അറിയിച്ചുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കാറ്റ് ശക്തി പ്രാപിക്കാനും കൂടുതൽ വിനാശം ഉണ്ടാകാനുമുളള സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി 10 മുതൽ ബുധനാഴ്ച പുലർച്ചെ അഞ്ച് വരെയാണ് ശക്തമായ കാറ്റ് പ്രതീക്ഷിക്കുന്നതെന്നും മുന്നറിയിപ്പിൽ പറയുന്നു. അതേസമയം, ലോസ് ആഞ്ചൽസ്, ഓറഞ്ച്, വെഞ്ചുറ, സാൻ ഡീഗോ, സാൻ ബെർണാർഡിനോ, റിവർസൈഡ് തുടങ്ങിയ പ്രദേശങ്ങളിൽ ബുധനാഴ്ച വൈകുന്നേരം ആറ് മണി വരെ കാറ്റ് ഉണ്ടാകുമെന്ന് ഗവർണറുടെ ഓഫിസ് അറിയിച്ചു.

A rapidly spreading wildfire in Los Angeles has put over 13,000 structures at risk, prompting emergency response efforts.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇനി വലിയ കളികൾ; കാലങ്ങൾക്ക് ശേഷം സൂപ്പർതാരം ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തുന്നു

Cricket
  •  3 hours ago
No Image

UAE Weather Updates ; റാസല്‍ഖൈമയില്‍ കനത്തമഴയും ഇടിമിന്നലും

uae
  •  3 hours ago
No Image

ക്യാപ്റ്റനായി കമ്മിൻസില്ല, ഓസ്‌ട്രേലിയയെ നയിക്കാൻ മുൻ നായകൻ; ശ്രീലങ്കക്കെതിരെയുള്ള പരമ്പരക്കുള്ള ടീം ഇങ്ങനെ

Cricket
  •  3 hours ago
No Image

പ്രഭാത നടത്തത്തിനിടെ ഇടുക്കി മുന്‍ എസ്.പി കെ.വി ജോസഫ് കുഴഞ്ഞ് വീണ് മരിച്ചു

Kerala
  •  4 hours ago
No Image

അരങ്ങേറ്റത്തിൽ തന്നെ ടോട്ടൻഹാമിന്റെ ഹീറോയായി; 21കാരനെ മറികടക്കാനാവാതെ ലിവർപൂൾ

Football
  •  4 hours ago
No Image

'ഹണി റോസിന് കിട്ടിയ നീതി എല്ലാ പെണ്ണുങ്ങള്‍ക്കും കിട്ടട്ടെ'; അശ്ലീല കമന്റിട്ടയാള്‍ക്കെതിരെ പരാതി നല്‍കി പി പി ദിവ്യ

Kerala
  •  4 hours ago
No Image

പാലും പാലുല്‍പ്പന്നങ്ങളും കുടല്‍ ക്യാന്‍സര്‍ സാധ്യത കുറയ്ക്കും; പഠനങ്ങള്‍

Health
  •  4 hours ago
No Image

കക്കൂസ് മാലിന്യം തള്ളാന്‍ രാത്രിയെത്തിയ ടാങ്കര്‍ലോറി നാട്ടുകാര്‍ പിടികൂടി പൊലിസിലറിയിച്ചു;  രണ്ടു പേര്‍ ഇറങ്ങിയോടി

Kerala
  •  4 hours ago
No Image

എന്‍.എം വിജയന്റെ ആത്മഹത്യ: ഐ.സി ബാലകൃഷ്ണൻ എം.എൽ.എയെ പ്രതി ചേർത്ത് പൊലിസ്   

Kerala
  •  5 hours ago
No Image

പെരിയ ഇരട്ടക്കൊലക്കേസ്: ശിക്ഷ മരവിപ്പിച്ച പ്രതികൾ പുറത്തിറങ്ങി;രക്തഹാരമണിയിച്ച് സ്വീകരിച്ച് സി.പി.എം നേതാക്കൾ

Kerala
  •  5 hours ago