HOME
DETAILS
MAL
തിരുപ്പതി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് നാലുപേർ മരിച്ചു, നിരവധി പേർക്ക് പരുക്ക്
January 08 2025 | 17:01 PM
ഹൈദരാബാദ്: തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് നാലുപേർ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു. ബുധനാഴ സന്ധ്യയോടെയായിരുന്നു സംഭവം. വൈകുണ്‌ഠ ഏകാദശിയോടനുബന്ധിച്ച് വൈകുണ്‌ഠദ്വാര ദർശനത്തിന്റെ ടോക്കൺ വിതരണ കൗണ്ടറിന് മുമ്പിലായിരുന്നു തിക്കും തിരക്കുമുണ്ടായത്. മരിച്ചവരിൽ ഒരാൾ തമിഴ്‌നാട് സേലം സ്വദേശിനി മല്ലികയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി, ചിലരുടെ നില ഗുരുതരമാണ്. വിഷ്ണു നിവാസിലെ കൗണ്ടറിലായിരുന്നു അപകടം. ടോക്കൺ വിതരണത്തിനായി ഒമ്പതിടങ്ങളിലായി 94-ഓളം കൗണ്ടറുകൾ ഒരുക്കിയിരുന്നതായി പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.
A tragic incident occurred at the Tirupati temple in India, where four devotees lost their lives and several others were injured in a stampede.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."