UAE Weather Updates ; റാസല്‍ഖൈമയില്‍ കനത്തമഴയും ഇടിമിന്നലും
ദുബൈ: റാസല്‍ഖൈമയില്‍ ഇടിയോടുകൂടിയ ശക്തമായ മഴയും ഇടിമിന്നലും. ശക്തമായ കാറ്റും ഇടിമിന്നലും കേട്ടാണ് നാട്ടുകാര്‍ ഉണര്‍ന്നത്. അല്‍ ദിഗ്ദാഗയും അല്‍ ഹംറനിയയും ഉള്‍പ്പെടെ റാസല്‍ഖൈമയുടെ വിവിധ ഭാഗങ്ങളില്‍ വ്യാഴാഴ്ച ഒറ്റപ്പെട്ട മഴയുണ്ടായിരുന്നു.
മഴ തുടരുന്നതിനാല്‍ താമസക്കാര്‍ സുരക്ഷാ മുന്‍കരുതലുകള്‍ പാലിക്കണമെന്ന് റാസല്‍ഖൈമ പൊലിസ് അറിയിച്ചു.
നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി (NCM) യുടെ കണക്കുകൂട്ടലനുസരിച്ച് ഇന്ന് കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കും. ചില തീരദേശ, വടക്കന്‍, കിഴക്കന്‍ പ്രദേശങ്ങളില്‍ മഴ പെയ്‌തേക്കും. താപനിലയില്‍ ക്രമാനുഗതമായ കുറവുണ്ടാകാനുമിടയുണ്ട്.
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പനുസരിച്ച് വിവിധ പ്രദേശങ്ങളില്‍ ചില സംവഹന മേഘങ്ങള്‍ ഇടവേളകളില്‍ വ്യത്യസ്ത തീവ്രതയുള്ള മഴക്ക് കാരണമായിത്തീരും. കൂടാതെ മരുഭൂമി പ്രദേശങ്ങളില്‍ പൊടിക്കാറ്റു വീശാനിടയുണ്ട്. ഇത് തിരശ്ചീന ദൃശ്യപരത കുറയാന്‍ കാരണമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."