നാല് കോച്ചുകള്‍ കൂട്ടി വന്ദേഭാരത്; തിരുവനന്തപുരം കാസര്‍കോട് റൂട്ടില്‍ നാളെ മുതല്‍
തിരുവനന്തപുരം: തിരുവനന്തപുരം-കാസര്‍കോട് വന്ദേഭാരത് എക്സ്പ്രസ് സര്‍വീസ് നാളെ മുതല്‍. 20 കോച്ചുകളാണ് അനുവദിച്ചിരിക്കുന്നത്. തിരുവനന്തപുരം സെന്‍ട്രല്‍ കാസര്‍കോട് (20634), കാസര്‍കോട് തിരുവനന്തപുരം സെന്‍ട്രല്‍ (20633) റൂട്ടിലാണ് സര്‍വീസ് നടത്തുക.
നിലവില്‍ ഓടിക്കൊണ്ടിരിക്കുന്ന 16 കോച്ചുള്ള വന്ദേഭാരതിന് പകരമാണ് പുതിയ ട്രെയിന്‍ ഓടിക്കുന്നത്. രാവിലെ 5.15ന് തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് പുറപ്പെട്ട് കോട്ടയം വഴി പകല്‍ 1.20ന് കാസര്‍കോട് എത്തും. തിരിച്ച് പകല്‍ 2.40ന് കാസര്‍കോട് നിന്ന് പുറപ്പെട്ട് രാത്രി 10.40ന് തിരുവനന്തപുരം സെന്‍ട്രലില്‍ എത്തിച്ചേരുന്ന വിധമാണ് സമയം ക്രമീകരിച്ചിരിക്കുന്നത്.
പുതിയ ട്രെയിനില്‍ 16 ചെയര്‍കാറുകളും രണ്ട് എക്സിക്യൂട്ടീവ് ചെയര്‍കാറുമുണ്ടാകും. നിലവിലുള്ള ട്രെയിനിന്റെ മൊത്തം സീറ്റുകള്‍ 1016 ആണ്. നാലുകോച്ചുകള്‍ കൂടി അധികമായാല്‍ പുതിയ ട്രെയിനില്‍ സീറ്റുകളുടെ എണ്ണം 1328 ആവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."