HOME
DETAILS

സംഭല്‍ മസ്ജിദിലെ സര്‍വേ നടപടികള്‍ക്കെല്ലാം സ്റ്റേ; പള്ളി കമ്മിറ്റിയുടെ ആവശ്യം പരിഗണിച്ച് അലഹാബാദ് ഹൈക്കോടതി 

  
January 08 2025 | 16:01 PM

Allahabad High Court Stays Survey Proceedings at Sambhal Mosque

ലഖ്‌നൗ: തീവ്ര ഹിന്ദുത്വവാദികള്‍ തര്‍ക്കം ഉന്നയിച്ച യു.പിയിലെ പള്ളികളിലൊന്നായ സംഭല്‍ ഷാഹി ജമാ മസ്ജിദുമായി ബന്ധപ്പെട്ട സര്‍വേ നടപടികള്‍ അലഹാബാദ് ഹൈക്കോടതി സ്‌റ്റേചെയ്തു. മസ്ജിദില്‍ സര്‍വേ നടത്താന്‍ ഉത്തരവിട്ട കീഴ്‌ക്കോടതി നടപടികളാണ് ഫെബ്രുവരി 25 വരെ തടഞ്ഞത്. പള്ളി കമ്മിറ്റിയുടെ ഹരജിയില്‍ ജസ്റ്റിസ് രോഹിത് രഞ്ജന്‍ അഗര്‍വാളിന്റെ സിംഗിള്‍ ബെഞ്ചിന്റെതാണ് നടപടി. അഭിഭാഷക കമ്മിഷന്റെ മേല്‍നോട്ടത്തില്‍ സര്‍വേ നടത്താന്‍ നവംബര്‍ 19ന് സംഭല്‍ കോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ തുടര്‍നടപടികളാണ് സ്റ്റേചെയ്തത്. വിഷയത്തില്‍ ഹൈക്കോടതി കേന്ദ്രസര്‍ക്കാന്റെയും ദേശീയ പുരാവസ്ഥുവകുപ്പിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും പ്രതികരണവും തേടി. കേസ് ഫ്രെുവരി 25ന് വീണ്ടും പരിഗണിക്കും.

നേരത്തെ പള്ളി നിലനില്‍ക്കുന്ന ഭൂമിയില്‍ ഹരിഹര്‍ ക്ഷേത്രമാണെന്നും പള്ളി പൂജ നടത്താന്‍ വിട്ടുതരണമെന്നും ആവശ്യപ്പെട്ടുള്ള ഹരജി മാര്‍ച്ച് അഞ്ചിന് പരിഗണിക്കാന്‍ സംഭല്‍ ജില്ലാ കോടതി തീരുമാനിച്ചിരുന്നു. കീഴ്‌ക്കോടതിയുടെ തീരുമാനം ആരാധനാലയതര്‍ക്കങ്ങളില്‍ യാതൊരു നടപടിയും സ്വീകരിക്കരുതെന്ന സുപ്രിംകോടതി വിധിയുടെ ലംഘനമാണെന്ന് സംഭല്‍ മസ്ജിദ് കമ്മിറ്റി അറ്റോര്‍ണി ഷക്കീല്‍ അഹമ്മദ് വാരി പറഞ്ഞു.

നവംബര്‍ 19ലെ വിധിക്ക് പിന്നാലെ നടന്ന സര്‍വേക്കെതിരേ പ്രതിഷേധിച്ചവര്‍ക്ക് നേരെ പൊലിസ് നടത്തിയ വെടിവയ്പ്പില്‍ അഞ്ചുപേരാണ് കൊല്ലപ്പെട്ടത്. സര്‍വേക്കിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെടുത്തി കേസെടുത്ത 91 പേര്‍ക്കെതിരേ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുമെന്ന് യു.പി പൊലിസ് ഇന്നലെ അറിയിച്ചിരുന്നു. പൊലിസിന് നേരെ കല്ലെറിഞ്ഞ ആറ് സ്ത്രീകള്‍ ഉള്‍പ്പെടെ 54 പ്രതികളെ അറസ്റ്റ് ചെയ്തതായും അക്രമത്തില്‍ പങ്കെടുത്തതിന് 91 പ്രതികളെ കൂടി പിടികൂടാനുണ്ടെന്നും പൊലിസ് പറഞ്ഞു. ഇനി 91 പേരെയാണ് പിടികൂടാനുള്ളത്. ഇവര്‍ മറ്റ് സംസ്ഥാനങ്ങളിലോ സമീപ ജില്ലകളിലെ ബന്ധുവീടുകളിലോ ഉണ്ടാവാനാണ് സാധ്യത. അറസ്റ്റ് നടപടികള്‍ വേഗത്തിലാക്കാനും ജാമ്യമില്ലാ വാറണ്ട് ഇറക്കാനും കോടതിയെ സമീപിക്കുമെന്നും പ്രതികളാരെയും വെറുതെവിടില്ലെന്നും സംഭല്‍ എസ്.പി കൃഷ്ണ കുമാര്‍ ബിഷ്‌നോയ് പറഞ്ഞു. പ്രതികളുടെ കുടുംബം അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കീഴടങ്ങാന്‍ തയാറായില്ലെങ്കില്‍ സ്വത്തുക്കള്‍ കണ്ടുകെട്ടുന്ന വിധത്തിലുള്ള നടപടികളിലേക്ക് നീങ്ങുമെന്നും പൊലിസ് ഭീഷണിപ്പെടുത്തി.

നവംബര്‍ അവസാനം ഷാഹി മസ്ജിദില്‍ സര്‍വേക്കെത്തിയ സംഘത്തിന് നേര്‍ക്ക് പ്രതിഷേധിച്ചവര്‍ക്കെതിരേ പൊലിസ് നടത്തിയ വെടിവയ്പ്പില്‍ അഞ്ചുപേരാണ് കൊല്ലപ്പെട്ടത്. പൊലിസിന് നേരെ കല്ലെറിഞ്ഞുവെന്നാരോപിച്ചായിരുന്നു വെടിവയ്പ്പ്. പിന്നാലെ പ്രദേശത്ത് കൂട്ട റെയ്ഡും ബുള്‍ഡോസര്‍രാജും നടപ്പാക്കിയതോടെ ഇവിടെയുള്ള പ്രായപൂര്‍ത്തിയായ മിക്ക മുസ്ലിംകളും മാറിനില്‍ക്കുകയോ ഒളിവില്‍കഴിയുകയോ ചെയ്തിരുന്നു. മിക്ക വീട്ടിലും ഏറെക്കുറേ സ്ത്രീകളും കുട്ടികളുമാണുള്ളത്. ഇതിനിടെയാണ് പ്രതികാര നടപടിയുമായി വാറണ്ട് ഇറക്കാനുള്ള നീക്കം പൊലിസ് നടത്തുന്നത്. നവംബറിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് നൂറുകണക്കിന് പേര്‍ക്കെതിരെയാണ് കേസെടുത്തത്.

സ്ഥലം എം.പിയും സമാജ് വാദി പാര്‍ട്ടി നേതാവുമായ സിയാവുറഹ്മാന്‍ ബര്‍ഖ് ആണ് ഒന്നാം പ്രതി. കലാപം, പൊതുമുതല്‍ നശിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.

The Allahabad High Court has stayed the survey proceedings at Sambhal Mosque, following a request from the mosque committee.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉമ തോമസിൻ്റെ നിലയിൽ പുരോഗതി

Kerala
  •  4 hours ago
No Image

ലോസ് ആഞ്ചലസ് തീപിടുത്തം: അഞ്ചു മരണം, ഒരു ലക്ഷത്തേോളം ആളുകളെ മാറ്റിപ്പാർപ്പിച്ചു 

International
  •  4 hours ago
No Image

നാല് കോച്ചുകള്‍ കൂട്ടി വന്ദേഭാരത്; തിരുവനന്തപുരം കാസര്‍കോട് റൂട്ടില്‍ നാളെ മുതല്‍

Kerala
  •  5 hours ago
No Image

കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്നതിനിടെ ലോറി പാഞ്ഞുകയറി ശബരിമല ദര്‍ശനം കഴിഞ്ഞുവന്ന തീര്‍ത്ഥാടകന് ദാരുണാന്ത്യം

Kerala
  •  5 hours ago
No Image

വയനാട് പുൽപ്പള്ളിയിൽ വീണ്ടും കടുവയിറങ്ങിയതായി സൂചന വയനാട് കടുവ

International
  •  5 hours ago
No Image

ആലുവയില്‍ 71കാരിയെ ഫ്ലാറ്റിൽ നിന്നും വീണ് മരിച്ച നിലയില്‍

Kerala
  •  5 hours ago
No Image

ഇല്ലാത്ത മാവോയിസ്റ്റുകളെ തേടി ഇപ്പോഴും കാടുകയറ്റം; കാട്ടുകൊമ്പന് 'കാവല്‍' നില്‍ക്കാനും കമാന്‍ഡോകള്‍ക്ക് നിര്‍ദേശം

Kerala
  •  6 hours ago
No Image

എഴുത്തുകാരനും,മാധ്യമപ്രവർത്തകനും, മുൻ എംപിയുമായ പ്രിതീഷ് നന്ദി അന്തരിച്ചു

Kerala
  •  14 hours ago
No Image

കത്ത് വാസ്തവവിരുദ്ധം, ഹമീദ് ഫൈസിയെയും സാലിം ഫൈസിയെയും സമൂഹത്തിൽ ഇകഴ്ത്താനുള്ള നീക്കം ചെറുക്കും: എസ് ഐ സി സഊദി നാഷണൽ എക്സിക്യൂട്ടീവ് അംഗങ്ങൾ

organization
  •  14 hours ago
No Image

നിയമസഭാ പുസ്തകോത്സവം ജനുവരി 7 മുതല്‍ 13 വരെ; മീഡിയ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

Kerala
  •  15 hours ago