സുരക്ഷാ ആശങ്കകൾ; ഈസ്റ്റ് ബംഗാൾ-മോഹൻ ബഗാൻ മത്സരം അനിശ്ചിതത്വത്തിൽ
കൊൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും വാശിയേറിയ പോരാട്ടങ്ങളിലൊന്നാണ് ഈസ്റ്റ് ബംഗാളും മോഹൻ ബഗാനും തമ്മിലുള്ള മത്സരം. ജനുവരി പതിനൊന്നിനാണ് കൊൽക്കത്ത ഡെർബി നടക്കുന്നത്. മോഹൻ ബഗാന്റെ തട്ടകമായ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടക്കാനിരിക്കുന്ന ഈ മത്സരം നടക്കുമോ എന്നത് അനിശ്ചിതത്വത്തിലാണ്.
ഇന്ത്യയിലെ രണ്ട് മികച്ച ക്ലബ്ബുകൾ ഏറ്റുമുട്ടുന്ന ഈ മത്സരത്തിൽ മതിയായ സുരക്ഷ ആശങ്കകളാണ് ഇപ്പോൾ നിലനിൽക്കുന്നത്. വരാനിരിക്കുന്ന ഗംഗാസാഗർ മേളയുടെ ഭാഗമായി ഗംഗാസാഗർ മേഖലയിലും പരിസര പ്രദേശങ്ങളിലും സുരക്ഷ വർധിപ്പിച്ചിട്ടുണ്ടെന്നും സന്ദർശകർക്ക് സുരക്ഷയൊരുക്കാൻ പൊലിസ് സേനയെ സജ്ജരാക്കിയിട്ടുണ്ടെന്നുമാണ് ലഭിക്കുന്ന വിവരങ്ങൾ.
നിലവിലെ സാഹചര്യം അനുസരിച്ച് മത്സരം നടക്കാൻ രണ്ട് സാധ്യതകൾ ആണ് മുന്നിൽ ഉള്ളത്. മോഹൻ ബഗാൻ ഹോം ഗ്രൗണ്ടിലാണ് ഈ മത്സരം നടക്കുന്നത്. അതുകൊണ്ട് തന്നെ ഹോം ടീമിന് ഈ മത്സരത്തിന്റെ വേദി കൊൽക്കത്തയ്ക്ക് പുറത്തായി മറ്റൊരു വേദിയിലേക്ക് മാറ്റാൻ ഉള്ള അവസരം മുന്നിലുണ്ട്. അല്ലെങ്കിൽ മത്സരം മറ്റൊരു ദിവസത്തേക്ക് മാറ്റാനുള്ള സാദ്യതയും മുന്നിൽ നിലനിൽക്കുന്നുണ്ട്.
നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗ് പോയിന്റ് പട്ടികയിൽ 13 മത്സരങ്ങളിൽ നിന്നും ഒമ്പത് വിജയവും രണ്ട് വീതം സമനിലയും തോൽവിയുമായി 29 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് മോഹൻ ബഗാൻ. ഇത്ര മത്സരങ്ങളിൽ നിന്നും നാല് ജയവും രണ്ട് സമനിലയും ഏഴു തോൽവിയുമായി 14 പോയിന്റോടെ പതിനാലാം സ്ഥാനത്താണ് ഈസ്റ്റ് ബംഗാൾ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."