2024ലെ പ്രധാന ദേശീയ വാര്‍ത്തകള്‍
2024ലെ പ്രധാന ദേശീയ വാര്‍ത്തകള്‍
ജനുവരി
6. ഇന്ത്യയുടെ പ്രഥമ സൗരപര്യവേഷണ ദൗത്യം ആദിത്യ എല്‍ 1 ലക്ഷ്യം തൊട്ടു
8. ബില്‍ക്കീസ് ബാനു കേസ്: 11 കുറ്റവാളികള്‍ക്ക് ഗുജറാത്ത് സര്‍ക്കാര്‍ നല്‍കിയ ശിക്ഷാഇളവ് സുപ്രിംകോടതി റദ്ദാക്കി.
13. കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്‍ഡ്യാ സഖ്യത്തിന്റെ അധ്യക്ഷന്‍.
15. ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് മണിപ്പൂരില്‍ തുടക്കം.
16. ഉത്തര്‍പ്രദേശിലെ മഥുരയിലുള്ള ഷാഹി ഈദ് ഗാഹ് മസ്ജിദില്‍ സര്‍വേ നടത്തുന്നത് സുപ്രിംകോടതി തടഞ്ഞു.
19. ബില്‍ക്കീസ് ബാനു കേസ് പ്രതികള്‍ക്ക് ഇളവില്ല. തിരികെ ജയിലിലേക്ക്.
22. ബാബരി മസ്ജിദ് തകര്‍ത്ത ഭൂമിയില്‍ നിര്‍മിച്ച രാമക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠ.
23. ന്യായ് യാത്ര തടഞ്ഞ് അസം സര്‍ക്കാര്‍. രാഹുലിനെതിരേ കേസെടുത്തു.
27. ഗ്യാന്‍വാപി സര്‍വേ അംഗീകരിക്കില്ലെന്ന് മസ്ജിദ് കമ്മിറ്റി.
31. ഗ്യാന്‍വാപി മസ്ജിദില്‍ ഒരു വശത്ത് പൂജയ്ക്ക് അനുമതി.
ഫെബ്രുവരി
1. രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന ബജറ്റ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിച്ചു.
9. ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ കൈയേറ്റഭൂമിയില്‍ നിര്‍മിച്ചതെന്നാരോപിച്ച് മദ്‌റസയും പള്ളിയുടെ ഒരു ഭാഗവും തകര്‍ത്തതിനു പിന്നാലെ സംഘര്‍ഷം, ആറുപേര്‍ കൊല്ലപ്പെട്ടു.
6. ബാഗ്പതി ബദറുദ്ദീന്‍ ഷാ ദര്‍ഗ ഹിന്ദു വിഭാഗത്തിനു വിട്ടുനല്‍കി കോടതി ഉത്തരവ്
13. കര്‍ഷകരുടെ ഡല്‍ഹി ചലോ മാര്‍ച്ച്
15. ഇലക്ടറല്‍ ബോണ്ട് റദ്ദാക്കി സുപ്രിംകോടതി
16. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. വിവാദമായതോടെ പിന്‍വലിച്ചു
20. സോണിയ ഗാന്ധി രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു
20. ബി.ജെ.പിയെ വിജയിപ്പിക്കുന്നതിന് വരണാധികാരി തന്നെ അട്ടിമറിക്കു കൂട്ടുനിന്ന ചണ്ഡിഗഡ് മേയര്‍ തെരഞ്ഞെടുപ്പില്‍ ഇന്‍ഡ്യ മുന്നണി സ്ഥാനാര്‍ഥിയുടെ വിജയം പ്രഖ്യാപിച്ച് സുപ്രിംകോടതി
26. ഗ്യാന്‍വാപി പള്ളിക്കമ്മിറ്റിയുടെ അപ്പീല്‍ തള്ളി അലഹാബാദ് ഹൈക്കോടതി. പൂജ തുടരാന്‍ വിധി.
മാര്‍ച്ച്
9. തെരഞ്ഞെടുപ്പ് കമ്മിഷണര്‍ അരുണ്‍ ഗോയല്‍ രാജിവച്ചു.
10. വന്യമൃഗശല്യം തടയുന്നതിനാവശ്യമായ അന്തര്‍ സംസ്ഥാന സഹകരണ കരാറില്‍ ഒപ്പിട്ട് കേരളവും കര്‍ണാടകവും.
11. പൗരത്വ നിയമ ഭേദഗതി ബില്‍ പ്രാബല്യത്തില്‍
12. പൗരത്വ നിയമ ഭേദഗതി വിജ്ഞാപനത്തിനെതിരേ ജനരോഷം. മലയാളികള്‍ ഉള്‍പ്പെടെ 55 വിദ്യാര്‍ഥികള്‍ അറസ്റ്റില്‍
14. സുഖ്ബിര്‍ സന്ധുവും ഗ്യാനേഷ് കുമാറും തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാര്‍
15. ഇലക്ടറല്‍ ബോണ്ടിന്റെ സീരിയല്‍ നമ്പറുകള്‍ അടക്കം മുഴുവന്‍ വിവരങ്ങളും പരസ്യപ്പെടുത്തണമെന്ന് എസ്.ബി.ഐയോട് സുപ്രിംകോടതി
21. മദ്യനയ അഴിമതിക്കേസില്‍ കെജ് രിവാള്‍ അറസ്റ്റില്‍.
22. കെജ്‌രിവാളിനെ 28 വരെ ഇ.ഡി കസ്റ്റഡിയില്‍ വിട്ടു.
ഏപ്രില്‍
1. കെജ്‌രിവാളിനെ ജയിലിലടച്ചു
2. ഡല്‍ഹി മദ്യനയക്കേസില്‍ സഞ്ജയ് സിങിന് ജാമ്യം
05. ഭീമ കൊറേഗാവ് കേസ് ഷോമ സെന്നിന് ജാമ്യം
16. ചത്തീസ്ഗഡില്‍ ഏറ്റുമുട്ടലില്‍ 29 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു.
17. ഭീമാ കൊറേഗാവ് കേസില്‍ ഷോമ സെന്നിന് മോചനം.
18. ലോക്‌സഭാ തെരഞ്ഞെടുപ്പ് ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി
മെയ്
1. കെജ്‌രിവാളിന് ഇടക്കാല ജാമ്യം
10. പത്മപ്രഭ പുരസ്‌കാരം റഫീഖ് അഹമ്മദിന്
ജൂണ്‍
9. മൂന്നാം മോദി സര്‍ക്കാര്‍ അധികാരമേറ്റു
20. ഡല്‍ഹി മദ്യനയക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ജാമ്യം
ജൂലൈ
2. യു.പിയില്‍ പ്രാര്‍ഥനാ ചടങ്ങിനിടെ തിക്കുംതിരക്കും, 116 മരണം
23. മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ്
29. മേധാ പട്കറിനെതിരായ അപകീര്‍ത്തിക്കേസിന് സ്റ്റേ
ഓഗസ്റ്റ്
7. പാരിസ് ഒളിംപിക്‌സില്‍ വിനേഷ് ഫോഗട്ടിന് അയോഗ്യത.
8. വഖ്ഫ് ബില്‍ സംയുക്ത പാര്‍ലമെന്ററി സമിതിക്ക് വിട്ടു
9. മദ്യനയക്കേസില്‍ മനീഷ് സിസോദിയയ്ക്ക് ജാമ്യം.
14. കേണല്‍ മന്‍പ്രീത് സിങ് ഉള്‍പ്പെടെ നാലുപേര്‍ക്ക് കീര്‍ത്തിചക്ര
16. ദേശീയ ചലച്ചിത്ര പുരസ്‌കാരം ആട്ടം മികച്ച സിനിമ, ഋഷഭ് ഷെട്ടി നടന്‍, നിത്യമേനോന്‍ നടി
20. ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷ ദേശീയ ദൗത്യസംഘത്തെ നിയോഗിച്ച് സുപ്രിംകോടതി
24. ഏകീകൃത പെന്‍ഷന്‍ പദ്ധതിക്ക് അംഗീകാരം
29. ഇന്ത്യയിലെ സമ്പന്നരുടെ പട്ടികയില്‍ മുകേഷ് അംബാനിയെ മറികടന്ന് ഒന്നാമതെത്തി അദാനി
സെപ്തംബര്‍
2. ബുള്‍ഡോസര്‍ രാജിന് സുപ്രിം കോടതിയുടെ രൂക്ഷവിമര്‍ശനം
17. കെജ്‌രിവാള്‍ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. അതിഷി മര്‍ലോന ഡല്‍ഹി മുഖ്യമന്ത്രി
17. ബുള്‍ഡോസര്‍ രാജിന് മൂക്കുകയര്‍
18. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ടിന് കേന്ദ്ര മന്ത്രിസഭാ അംഗീകാരം
21. നിതിന്‍ ജാംദാര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ്
22. അനുര കുമാര ദിസനായകെ ശ്രീലങ്കന്‍ പ്രസിഡന്റ്
ഒക്ടോബര്‍
4. ചത്തീസ്ഗഡില്‍ ഏറ്റുമുട്ടല്‍, 36 മാവോയിസ്റ്റുകളെ വധിച്ചു
8. കശ്മിരില്‍ ഇന്‍ഡ്യ മുന്നണിക്ക് ജയം, ഹരിയാനയില്‍ ബി.ജെ.പിക്ക് ഭരണത്തുടര്‍ച്ച
നവംബര്‍
5. അലഹാബാദ് ഹൈക്കോടതി റദ്ദാക്കിയ യു.പി മദ്‌റസാ വിദ്യാഭ്യാസ നിയമത്തിന്റെ ഭരണഘടനാ സാധുത ശരിവച്ച് സുപ്രിംകോടതി.
8. അലിഗഡ് മുസ്‌ലിം സര്‍വകലാശാലയുടെ ന്യൂനപക്ഷ പദവി റദ്ദാക്കിയ 1967 ലെ സുപ്രിംകോടതി വിധി ഏഴംഗ ഭരണഘടനാ ബെഞ്ച് അസാധുവാക്കി.
9. സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് വിരമിച്ചു.
11: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് സഞ്ജീവ് ഖന്ന ചുമതലയേറ്റു
21. കൈക്കൂലി നിക്ഷേപതട്ടിപ്പ് കേസില്‍ അദാനിക്ക് അറസ്റ്റ് വാറന്‍ഡ്
24. യു.പിയിലെ ഷാഹി ജുമാ മസ്ജിദില്‍ സര്‍വേക്കിടെ സംഘര്‍ഷം. വെടിവയ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു.
25. ഭരണഘടനയുടെ ആമുഖത്തില്‍ നിന്ന് മതേതരത്വവും സോഷ്യലിസവും ഒഴിവാക്കണമെന്ന ബി.ജെ.പി ഹരജി തള്ളി സുപ്രിംകോടതി
27. അജ്മീര്‍ ദര്‍ഗയിലും അവകാശവാദം ഉന്നയിച്ച് തീവ്ര ഹിന്ദുത്വ വാദികള്‍
28. പ്രിയങ്ക ഗാന്ധി ലോക്‌സഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു.
28. ജാര്‍ഖണ്ഡിന്റെ 14ാമത് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
29. യു.പിയിലെ സംഭല്‍ ഷാനി മസ്ജിദ് കല്‍ക്കി ക്ഷേത്രമാണെന്ന അവകാശവാദത്തില്‍ സിവില്‍ കോടതിയിലെ തുടര്‍നടപടികള്‍ തടഞ്ഞ് സുപ്രിംകോടതി
ഡിസംബര്‍
4. സംഭല്‍ സന്ദര്‍ശിക്കാന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുളള കോണ്‍ഗ്രസ് എം.പിമാരുടെ സംഘത്തെ അനുവദിക്കാതെ പൊലിസ്.
13: ബുള്‍ഡോസര്‍ രാജ് ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീംകോടതി
14: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്രം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."