HOME
DETAILS
MAL
ശബരിമല ദർശനം; കാനന പാത വഴി വരുന്നവർക്ക് നൽകുന്ന പ്രത്യേക പാസ് നിർത്തലാക്കി, തിരക്ക് കാരണമെന്ന് ദേവസ്വം ബോർഡ്
December 31 2024 | 15:12 PM
പത്തനംതിട്ട: ശബരിമല ദർശനത്തിനായി കാനന പാത വഴി വരുന്ന ഭക്തർക്ക് നൽകുന്ന പ്രത്യേക പാസ് ദേവസ്വം ബോർഡ് നിർത്തലാക്കി. വർധിച്ചു വരുന്ന തിരക്ക് കണക്കിലെടുത്താണ് ദേവസ്വം ബോർഡിൻ്റെ തീരുമാനം. ഇന്നലെ പ്രതീക്ഷിച്ചതിലും അഞ്ചിരട്ടി ആളുകളാണ് കാനനപാത വഴി ദർശനത്തിന് എത്തിയതെന്നും ഈ സാഹചര്യത്തിൽ പ്രത്യേക പാസ് താൽക്കാലികമായി മാത്രമാണ് നിർത്തലാക്കുന്നതെന്നും ദേവസ്വം ബോർഡ് അറിയിച്ചു.
കാനനപാത വഴി ഭക്തർക്ക് വരാം. എന്നാൽ പ്രത്യേക പാസ് മൂലം ലഭിച്ച പരിഗണനകൾ ലഭിക്കില്ല. ഇന്നലെ 5000 പ്രതീക്ഷിച്ച സ്ഥാനത്ത് 22000 പേർ എത്തിയെന്നാണ് ദേവസ്വം ബോർഡ് പറയുന്നത്. ഹൈക്കോടതി നിർദേശ പ്രകാരമായിരുന്നു ശബരിമലദർശനത്തിനായി പ്രത്യേക പാസ് ഏർപ്പെടുത്തിയത്. ഇതാണ് വർധിച്ച തിരക്ക് മൂലം നിർത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."