'സാരി നല്‍കിയത് 390 രൂപയ്ക്ക്, സംഘാടകര്‍ 1600 രൂപയ്ക്ക് മറിച്ചുവിറ്റു; വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുതെന്ന് കല്യാണ്‍
തിരുവനന്തപുരം: കലൂര്‍ സ്റ്റേഡിയത്തില്‍ ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് മൃദംഗമിഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച 'മൃദംഗനാദം' മെഗാ നൃത്ത പരിപാടിയില്‍ ഉയര്‍ന്ന വിവാദങ്ങളില്‍ വിശദീകരണവുമായി കല്യാണ്‍ സില്‍ക്‌സ്.
സംഘാടകരുമായി നടന്നത് വാണിജ്യ ഇടപാട് മാത്രമാണ്. ന്യായവിലയും സുതാര്യമായ പ്രവര്‍ത്തന രീതികളും അവലംബിച്ചു മാത്രം പ്രവര്‍ത്തിക്കുന്ന സ്ഥാപനം എന്ന നിലയില്‍ ഉല്‍പ്പന്നങ്ങള്‍ ഇത്തരം ചൂഷണങ്ങള്‍ക്കായി ഉപയോഗിച്ചതില്‍ കടുത്ത അതൃപ്തിയും മാനേജ്മന്റ് അറിയിപ്പില്‍ രേഖപ്പെടുത്തി.
'മൃദംഗനാദത്തിന്റെ സംഘാടകര്‍ 12,500 സാരികള്‍ നിര്‍മ്മിച്ചു നല്‍കുവാന്‍ ആയിട്ടാണ് ഞങ്ങളെ സമീപിക്കുന്നത്. ഈ പരിപാടിക്ക് മാത്രമായി ഡിസൈന്‍ ചെയ്ത സാരികള്‍ കുറഞ്ഞ സമയത്തിനുള്ളില്‍ നിര്‍മ്മിക്കുകയും സാരി ഒന്നിന് 390 രൂപയ്ക്ക് സംഘാടകര്‍ക്ക് യഥാസമയം കൈമാറുകയും ചെയ്തിരുന്നു. എന്നാല്‍ പരിപാടിയുടെ വേദിയില്‍ ഉണ്ടായ ചില നിര്‍ഭാഗ്യകരമായ സംഭവങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ക്ക് അറിയാന്‍ കഴിഞ്ഞത് സംഘാടകര്‍ സാരി ഒന്നിന് 1600 രൂപ ഈടാക്കിയെന്നാണ്' അറിയാന്‍ കഴിഞ്ഞതെന്നും ഇത്തരം വിവാദങ്ങളിലേക്ക് തങ്ങളുടെ പേര് വലിച്ചിഴക്കരുതെന്നും കല്യാണ്‍ സില്‍ക്‌സ് മാനേജ്മന്റ് ഇറക്കിയ അറിയിപ്പില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."