HOME
DETAILS

1979ന് ശേഷം ഇതാദ്യം; സ്വന്തം തട്ടകത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് കണ്ണുനീർ

  
Web Desk
December 31 2024 | 03:12 AM

This is the first time since 1979 that Manchester United have lost three consecutive matches at Old Trafford

ഓൾഡ് ട്രാഫോഡ്: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് വീണ്ടും തോൽവി. ന്യൂകാസ്റ്റിൽ യുണൈറ്റഡ്‌ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ പരാജയപ്പെടുത്തിയത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തുടർച്ചയായ മൂന്നാം മത്സരത്തിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്‌ ഓൾഡ് ട്രാഫോഡിൽ പരാജയപ്പെടുന്നത്. 1979ന് ശേഷം ഇതാദ്യമായാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്‌ ഓൾഡ് ട്രാഫോഡിൽ തുടർച്ചയായ മൂന്ന് മത്സരങ്ങൾ പരാജയപ്പെടുന്നത്. 

ന്യൂകാസ്റ്റിൽ യൂണൈറ്റഡിനോട് പരാജയപ്പെടുന്നതിന് മുമ്പായി ബേൺമൗത്ത്, നോട്ടിങ്ഹാം ഫെറസ്റ്റ് എന്നീ ടീമുകൾക്കെതിരെയായിരുന്നു റെഡ് ഡെവിൾസ് ഓൾഡ് ട്രാഫോഡിൽ പരാജയപ്പെട്ടത്. നോട്ടിങ്ഹാം ഫെറസ്റ്റ് 3-2, ബേൺമൗത്ത് 3-0 എന്നീ സ്കോറുകൾക്കായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ്‌ പരാജയപ്പെട്ടത്. 

മത്സരത്തിൽ ന്യൂകാസ്റ്റിൽ യുണൈറ്റഡിന് വേണ്ടി അലക്‌സാണ്ടർ ഇസാക്(4), ജോലിണ്ടൻ(19) എന്നിവരാണ് ഗോളുകൾ നേടിയത്. മത്സരത്തിൽ 53 ശതമാനം ബോൾ പൊസഷനും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അടുത്തായിരുന്നു ഉണ്ടായിരുന്നത്. പത്തു ഷോട്ടുകളാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്‌ ന്യൂകാസ്റ്റിൽ യുണൈറ്റഡിന്റെ പോസ്റ്റിലേക്ക് ഉതിർത്തത്. എന്നാൽ ഇതിൽ ഒരു ഷോട്ട് പോലും ലക്ഷ്യത്തിലേക്ക് എത്തിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് സാധിക്കാതെ പോവുകയായിരുന്നു. 

നിലവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിൽ പതിനാലാം സ്ഥാനത്താണ് മാഞ്ചസ്റ്റർ യുണൈറ്റഡ്‌ ഉള്ളത്. 19 മത്സരങ്ങളിൽ നിന്നും ആറ് വിജയവും നാല് സമനിലയും ഒമ്പത് തോൽവിയും അടക്കം 22 പോയിന്റാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കൈവശമുള്ളത്. ഇത്ര മത്സരങ്ങളിൽ നിന്നും ഒമ്പത് വിജയവും അഞ്ചു വീതം തോൽവിയും സമനിലയുമായി 32 പോയിന്റോടെ അഞ്ചാം സ്ഥാനത്താണ് ന്യൂകാസ്റ്റിൽ യുണൈറ്റഡ്‌.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമലയ്ക്ക് കാൽ നടയായി പോകുന്നതിനിടെ ബൈക്കിടിച്ച് പൊലീസുകാരൻ മരിച്ചു

Kerala
  •  2 days ago
No Image

കറന്റ് അഫയേഴ്സ്-02-01-2025

PSC/UPSC
  •  2 days ago
No Image

യു.എ.ഇയിലെ സ്വകാര്യമേഖലയിൽ സ്വദേശികളുടെ എണ്ണത്തിൽ വർധന

uae
  •  2 days ago
No Image

ടുണീഷ്യ; കുടിയേറ്റക്കാർ സഞ്ചരിച്ച രണ്ട് ബോട്ടുകൾ മുങ്ങി 27 പേർ മരിച്ചു ,87 പേരെ രക്ഷപ്പെടുത്തി

Kerala
  •  2 days ago
No Image

സാലിക് വേരിയബിൾ റോഡ് ടോൾ നിരക്ക് 2025 ജനുവരിയിൽ ആരംഭിക്കും

uae
  •  2 days ago
No Image

ബിഹാർ പബ്ലിക് സർവീസ് കമ്മീഷൻ പരീക്ഷ റദ്ദാക്കണം, വീണ്ടും നടത്തണം'; അനിശ്ചിതകാല നിരാഹാര സമരവുമായി പ്രശാന്ത് കിഷോർ

National
  •  2 days ago
No Image

ഗൾഫ് കപ്പ് ഫൈനലിനിടെ ഗൾഫ് ഫുട്ബോൾ ഇതിഹാസങ്ങളെ ആദരിക്കാൻ കുവൈത്ത് 

Kuwait
  •  2 days ago
No Image

ആചാര വെടിക്കെട്ടിന് എ.ഡി.എമ്മിൻ്റെ അനുമതി; പാറമേക്കാവ് വേല നാളെ

Kerala
  •  2 days ago
No Image

ഗ​സ്സ​യി​ലേ​ക്ക്​ വീ​ണ്ടും സ​ഹാ​യ​മെ​ത്തി​ച്ച്​ യു.​എ.​ഇ

uae
  •  2 days ago
No Image

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിപ്പ്; പ്രതി പിടിയിൽ

Kerala
  •  2 days ago