കലൂർ സ്റ്റേഡിയത്തിലെ ഗ്യാലറി അപകടം; ഉമ തോമസിന്റെ ആരോഗ്യനിലയിൽ പുരോഗതി
കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ നൃത്തപരിപാടിക്കിടെ ഗ്യാലറിയിയിൽ നിന്നും വീണ് പരുക്കേറ്റ എംഎൽഎ ഉമ തോമസിന്റെ ആരോഗ്യ നിലയിൽ പുരോഗതി. രാവിലെ ഉമ തോമസ് കണ്ണുകൾ തുറക്കുകയും കൈകാലുകൾ അനക്കുകയും ചെയ്തു. ഉമ തോമസിന്റെ മകൻ ഇന്ന് രാവിലെ ആശുപത്രിയിൽ എത്തുകയും ഉമ തോമസിനെ കാണുകയും ചെയ്തിരുന്നു. ഇന്ന് രാവിലെ പത്തു മാണിയോട് കൂടി ഉമ തോമസിന്റെ ആരോഗ്യ സ്ഥിതിയെ സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഞായറാഴ്ച കലൂർ സ്റ്റേഡിയത്തില്‍ നടന്ന നൃത്തപരിപാടിക്കിടെ ഗ്യാലറിയിയിൽ നിന്നായിരുന്നു ഉമ തോമസ് വീണത്. 10 അടിയോളം ഉയരം വരുന്ന വിഐപി പവലിയനിൽ നിന്നാണ് ഉമ തോമസ് വീണത്. സ്റ്റേഡിയത്തിൽ കാര്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നില്ല. റിബൺ കെട്ടിയായിരുന്നു സ്റ്റേജിൽ ബാരിക്കേഡ് സ്ഥാപിച്ചിരുന്നത്. ഗ്യാലറിയിലെ കസേരകൾ മാറ്റിസ്ഥാപിച്ചായിരുന്നു താത്ക്കാലികമായി സ്റ്റേജ് നിർമ്മിച്ചിരുന്നത്.
പരിപാടി നടത്തിയ സംഘാടകർക്കെതിരെ പൊലിസ് കേസ് എടുത്തിട്ടുള്ളത്. പരിപാടിക്കുള്ള സ്റ്റേജ് നിർമിച്ചവർക്കെതിരെയും കേസ് ഉണ്ടാവും. അപകടത്തിൽ സുരക്ഷാ വീഴ്ച നടന്നുവെന്നാണ് എഫ്ഐആർ. സ്റ്റേജിൽ കൃത്യമായ കൈവരികൾ സ്ഥാപിച്ചിട്ടില്ലെന്നും എഫ്ഐആർ റിപ്പോർട്ടിൽ പറയുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."