ഇന്ത്യയെ എറിഞ്ഞുവീഴ്ത്തി ചരിത്രനേട്ടത്തിലേക്ക്; ക്യാപ്റ്റന്മാരിൽ രണ്ടാമനായി പാറ്റ് കമ്മിൻസ്
മെൽബൺ: ബോർഡർ ഗാവസ്‌കർ ട്രോഫിയിലെ നാലാം ടെസ്റ്റിൽ ഇന്ത്യക്ക് തോൽവി. ഓസ്‌ട്രേലിയ 184 റൺസിനാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. ഓസ്‌ട്രേലിയ ഉയർത്തിയ 339 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യയുടെ ഇന്നിംഗ്സ് 155 റൺസിൽ അവസാനിക്കുകയായിരുന്നു.
ഓസ്‌ട്രേലിയൻ ബൗളിങ്ങിൽ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് രണ്ട് ഇന്നിങ്‌സുകളിലുമായി ആറ് വിക്കറ്റുകളാണ് നേടിയത്. ഇതോടെ ഹോം ടെസ്റ്റുകളിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടുന്ന ക്യാപ്റ്റന്മാരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തെത്താനും കമ്മിൻസ് സാധിച്ചു. ഓസ്‌ട്രേലിയയിൽ നടന്ന ടെസ്റ്റ് മത്സരങ്ങളിൽ ഇതുവരെ 79 വിക്കറ്റുകളാണ് കമ്മിൻസ് നേടിയിട്ടുള്ളത്.
76 വിക്കറ്റുകൾ നേടിയ ഓസ്‌ട്രേലിയയുടെ റിച്ചി ബെനൗഡിനെ മറികടന്നാണ് കമ്മിൻസ് രണ്ടാം സ്ഥാനത്തെത്തിയത്. 61 വിക്കറ്റുകൾ നേടി കപിൽ ദേവാണ് മൂന്നാം സ്ഥാനത്തുള്ളത്. 58 വീതം വിക്കറ്റുകൾ നേടിയ ഷോൺ പൊള്ളോക്ക്, ഡാനിയൽ വെട്ടോറി എന്നിവരാണ് കപിലിന് പുറകിലുള്ളത്. 88 വിക്കറ്റുകൾ നേടിയ ഇമ്രാൻ ഖാൻ ആണ് ഈ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്.
മത്സരത്തിൽ കമ്മിൻസിന് പുറമെ സ്കോട്ട് ബോളണ്ട് എന്നിവർ മൂന്നു വിക്കറ്റും നഥാൻ ലിയോൺ രണ്ട് വിക്കറ്റും മിച്ചൽ സ്റ്റാർക്, ട്രാവിസ് ഹെഡ് എന്നിവർ ഓരോ വിക്കറ്റും നേടി. ഇന്ത്യൻ ബാറ്റിംഗ് നിരയിൽ യശ്വസി ജെയ്‌സ്വാൾ അർദ്ധ സെഞ്ച്വറി നേടി മികച്ച പ്രകടനമാണ് നടത്തിയത്. 208 പന്തിൽ 84 റൺസാണ് ജെയ്‌സ്വാൾ നേടിയത്. എട്ട് ഫോറുകളാണ് താരം നേടിയത്. റിഷബ് പന്ത് 30 റൺസും നേടി. ബാക്കിയുള്ള താരങ്ങൾക്കൊന്നും കാര്യമായി ഒന്നും ചെയ്യാൻ സാധിച്ചില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."