ഓസ്‌ട്രേലിയെ എറിഞ്ഞുവീഴ്ത്തി ചരിത്രനേട്ടത്തിലേക്ക്; വിക്കറ്റിൽ ഡബിൾ സെഞ്ച്വറി അടിച്ച് ബുംറ
മെൽബൺ: ഓസ്‌ട്രേലിയക്കെതിരായ നാലാം ടെസ്റ്റിൽ ചരിത്രംക്കുറിച്ച് ജസ്പ്രീത് ബുംറ. രണ്ടാം ഇന്നിംഗ്‌സിൽ ഓസ്‌ട്രേലിയയെ എറിഞ്ഞു വീഴ്ത്തിയാണ് ബുംറ തന്റെ ക്രിക്കറ്റ് കരിയറിലെ അവിസ്മരണീയമായ നേട്ടം സ്വന്തമാക്കിയത്. ടെസ്റ്റ് ക്രിക്കറ്റിൽ 200 വിക്കറ്റുകൾ എന്ന പുതിയ നാഴികക്കല്ലിലേക്കാണ് ബുംറ കാലെടുത്തുവെച്ചത്. ഈ 200 വിക്കറ്റുകൾക്ക് മറ്റൊരു സവിശേഷത കൂടിയുണ്ട്. ഇന്ത്യക്കായി ടെസ്റ്റിൽ ഏറ്റവും വേഗത്തിൽ 200 വിക്കറ്റുകൾ നേടുന്ന രണ്ടാമത്തെ താരമായാണ് ബുംറ മാറിയത്.
തന്റെ 44 ടെസ്റ്റ് മത്സരത്തിൽ നിന്നുമാണ് ബുംറ 200 വിക്കറ്റുകൾ കൈപ്പിടിയിലാക്കിയത്. ഇതോടെ ഇത്ര മത്സരങ്ങളിൽ 200 വിക്കറ്റുകൾ നേടിയ രവീന്ദ്ര ജഡേജയുടെ റെക്കോർഡിനൊപ്പമെത്താനും ബുംറക്ക് സാധിച്ചു. ഇതിനു പുറമെ ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യക്കായി ഏറ്റവും വേഗത്തിൽ 200 വിക്കറ്റുകൾ നേടുന്ന ആദ്യ പേസറായി മാറാനും ബുംറക്ക് സാധിച്ചു. 37 മത്സരങ്ങളിൽ നിന്നും 200 വിക്കറ്റുകൾ വീഴ്ത്തിയ ആർ അശ്വിനാണ് ഈ നേട്ടത്തിൽ ഒന്നാമതുള്ളത്. 46 മത്സരങ്ങളിൽ നിന്നും 200 വിക്കറ്റുകൾ നേടിയ ഹർഭജൻ സിങാണ് നാലാം സ്ഥാനത്തുള്ളത്.
രണ്ടാം ഇന്നിംഗ്‌സിൽ സാം കോൺസ്റ്റാസ്, മിച്ചൽ മാർഷ്, അലക്സ് കാരി, ട്രാവിസ് ഹെഡ് എന്നിവരുടെ വിക്കറ്റുകളാണ് ബുംറ ഇതുവരെ വീഴ്ത്തിയത്. ആദ്യ ഇന്നിംഗ്‌സിൽ ബുംറ നാല് വിക്കറ്റുകൾ നേടിയിരുന്നു. നിലവിൽ ഓസ്‌ട്രേലിയയുടെ ലീഡ് 200 കടന്നിരിക്കുകയാണ്. നാലാം ദിവസത്തിന്റെ തുടക്കത്തിൽ തന്നെ ഇന്ത്യ 369 റൺസിനാണ് പുറത്തായത്.
ഇന്ത്യൻ ബാറ്റിംഗിൽ നിതീഷ് കുമാർ റെഡ്ഢി സെഞ്ച്വറി നേടി. 189 പന്തിൽ 114 റൺസാണ് നിതീഷ് നേടിയത്. 11 ഫോറുകളും ഒരു സിക്സുമാണ് നിതീഷ് നേടിയത്. യശ്വസി ജെയ്‌സ്വാൾ 118 പന്തിൽ 82 റൺസ് ആണ് ജെയ്‌സ്വാൾ നേടിയത്. 11 ഫോറുകളും ഒരു സിക്‌സും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിംഗ്സ്. വാഷിംഗ്ടൺ സുന്ദർ 162 പന്തുകളിൽ നിന്നും 50 റൺസാണ് വാഷിംഗ്ടൺ നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."