ചരിത്രത്തിലെ രണ്ടാം വനിതാ താരം; ലോക റാപ്പിഡ് ചെസ് ചാമ്പ്യൻഷിപ്പിൽ ചരിത്രമെഴുതി കൊനേരു ഹംപി
ന്യൂയോർക്ക്: 2024 ലോക വനിതാ റാപ്പിഡ് ചെസ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടി ഇന്ത്യയുടെ കൊനേരു ഹംപി. തന്റെ കരിയറിലെ രണ്ടാം റാപ്പിഡ് ചെസ് ചാമ്പ്യൻഷിപ്പ് കിരീടമാണ് കൊനേരു ഹംപി നേടിയെടുത്തത്. ഇതിനു മുമ്പ് 2019ൽ ആയിരുന്നു കൊനേരു ഹംപി വനിതാ റാപ്പിഡ് ചെസ് ചാമ്പ്യൻഷിപ്പിൽ വിജയിച്ചിരുന്നത്. ഇതോടെ രണ്ട് തവണ ലോക റാപ്പിഡ് ചെസ് ചാമ്പ്യൻഷിപ്പ് വിജയിക്കുന്ന രണ്ടാമത്തെ വനിതാ താരമായി മാറാനും കൊനേരു ഹംപിക്ക് സാധിച്ചു. ചൈനയുടെ ജു വെൻജൂൺ ആണ് ഇതിനു മുമ്പ് ഈ നേട്ടം സ്വന്തമാക്കിയ ആദ്യ വനിതാ താരം.
ചാമ്പ്യൻഷിപ്പിന്റെ പതിനൊന്നാം റൗണ്ടിലാണ് കൊനേരു ഹംപി തന്റെ വിജയം സ്വന്തമാക്കിയത്. ഇന്തോനേഷ്യൻ താരമായ ഐറിൻ സുകന്ദറിനെ പരാജയപ്പെടുത്തിയാണ് കൊനേരു ഹംപി കിരീടം സ്വന്തമാക്കിയത്. അടുത്തിടെ സിംഗപ്പൂരിൽ നടന്ന ക്ലാസിക്കൽ ഫോർമാറ്റ് ലോക ചാമ്പ്യൻഷിപ്പിൽ ഡി ഗുകേഷും ചാമ്പ്യനായിരുന്നു. ചൈനയുടെ ഡിംഗ് ലിറനെ വീഴ്ത്തിയായിരുന്നു ഡി ഗുകേഷ് ചാമ്പ്യനായി മാറിയത്. ഇതിനു ശേഷം കൊനേരു ഹംപിയിലൂടെ മറ്റൊരു ചെസ് കിരീടവും ഇന്ത്യൻ മണ്ണിൽ എത്തിയിരിക്കുകയാണ്.
ഇതിനു മുമ്പ് തന്നെ റാപ്പിഡ് വേൾഡിൽ കൊനേരു ഹംപി ഒരുപിടി നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. 2012ൽ മോസ്കോയിൽ വെച്ച് നടന്ന ഈവന്റിൽ വെങ്കലവും 2023ൽ ഉസ്ബക്കിസ്ഥാനിൽ നടന്ന ടൂർണമെന്റിൽ വെള്ളിയും താരം സ്വന്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."