HOME
DETAILS
MAL
കുവൈത്ത്; 4 ദിവസത്തിനുള്ളില്‍ എഐ കണ്ടെത്തിയത് 4,122 ട്രാഫിക് നിയമ ലംഘനങ്ങള്‍
Web Desk
December 22 2024 | 17:12 PM
കുവൈത്ത് സിറ്റി: സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കല്‍, വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കല്‍ തുടങ്ങിയ 4,122 ട്രാഫിക് നിയമലംഘനങ്ങള്‍ കണ്ടെത്തി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യ.
ഡിസംബര്‍ 12 നും 15 നും ഇടയില്‍ വെറും 4 ദിവസങ്ങള്‍ക്കുള്ളിലാണ് ഈ ലംഘനങ്ങള്‍ നടന്നതെന്ന് ആഭ്യന്തര മന്ത്രാലത്തിലെ സെക്യൂരിറ്റി മീഡിയ വിഭാഗം വ്യക്തമാക്കി. പൊതുസുരക്ഷ ഉറപ്പാക്കുന്നതിനായി നിരന്തര നിരീക്ഷണത്തിന്റെയും ബോധവല്‍ക്കരണ കാമ്പെയ്‌നുകളുടെയും പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട് എല്ലാ ഉപയോക്താക്കളും ട്രാഫിക് നിയന്ത്രണങ്ങള്‍ പാലിക്കാന്‍ മന്ത്രാലയം അഭ്യര്‍ത്ഥിച്ചു. എല്ലാവര്‍ക്കും സുരക്ഷിതമായ റോഡ് അന്തരീക്ഷം സൃഷ്ടിക്കുന്നതിന് ട്രാഫിക് നിയമങ്ങള്‍ പാലിക്കുന്നതിനുള്ള ഉത്തരവാദിത്തം ഡ്രൈവര്‍മാര്‍ ഏറ്റെടുക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."