HOME
DETAILS

കസ്റ്റഡിയിലിരിക്കെ മുസ്ലിം പണ്ഡിതനെ നിര്‍ബന്ധിച്ച് ഹിന്ദുവാക്കി; ബംഗ്ലാദേശിലെ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലുള്ള മതംമാറ്റമാക്കി അവതരിപ്പിച്ചു; യു.പി പൊലിസിനെതിരേ ഗുരുതര ആരോപണം

  
Web Desk
December 23 2024 | 01:12 AM

up Police forcibly converted to Islam while in custody

ലഖ്‌നൗ: പൊലിസിന്റെ കസ്റ്റഡിയിലിരിക്കെ നിര്‍ബന്ധിച്ച് ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യിപ്പിച്ചെന്ന ഗുരുതര ആരോപണവുമായി ഉത്തര്‍പ്രദേശ് സ്വദേശിയായ ഖുര്‍ആന്‍ പണ്ഡിതന്‍. സിതാപൂര്‍ ജില്ലാ പൊലിസ് സൂപ്രണ്ടും (എസ്.പി) ജില്ലയിലെ പ്രമുഖ ഹിന്ദുത്വ നേതാവും ചേര്‍ന്ന് തന്നെ പരിവര്‍ത്തനത്തിന് നിര്‍ബന്ധിച്ചെന്ന് സിതാപൂര്‍ സ്വദേശി ഫത്തഹുദ്ദീന്‍ ആണ് ആരോപണവുമായി രംഗത്തെത്തിയത്. ഈ മാസം 18നാണ് തന്നെ ഹിന്ദുവാക്കി മാറ്റിയത്. ഇതുപ്രകാരം പേര് ഫതഹ് ബഹാദൂര്‍ എന്നാക്കുകയുംചെയ്തു. എന്നാല്‍ തന്റെ മതംമാറ്റം സ്വന്തം ഇഷ്ടപ്രകാരമായിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി 20ന് തിരിച്ച് മുസ്ലിമായെന്നും ഫതഹുദ്ദീന്‍ പറഞ്ഞു.

 

മരണംവരെ മുസ്ലിമായി തുടരുമെന്നും ബറേല്‍വി വിഭാഗത്തില്‍പ്പെട്ട പണ്ഡിതനായ ഫതഹുദ്ദീന്‍ പറഞ്ഞു. ജില്ലാ പൊലിസ് സൂപ്രണ്ടിന്റെ ഓഫിസില്‍വച്ചാണ് പീഡനം ഏല്‍ക്കേണ്ടിവന്നത്. മുറിയില്‍ അടച്ചുപൂട്ടിയ ശേഷം മതംമാറാന്‍ നിര്‍ബന്ധിപ്പിച്ച ശേഷം ഭീഷണിപ്പെടുത്തി. ഹിന്ദുവായില്ലെങ്കില്‍ അയുധം സൂക്ഷിച്ചുവെന്ന കുറ്റംചുമത്തി ജയിലിലിടുമെന്നും ഭീഷണിപ്പെടുത്തി. അവര്‍ തന്റെ തലമുടി വടിക്കുകയുംചെയ്തു. മതപരമായി അവഹേളിക്കുകയും ചെയ്‌തെന്നും ഫതഹുദ്ദീന്‍ പറഞ്ഞു.
നേരത്തെ ലഖ്‌നൗവിലും സീതാപൂരിലും ഫയല്‍ചെയ്ത കേസുകള്‍ പിന്‍വലിക്കാനും പൊലിസ് ഇദ്ദേഹത്തോട് ആവശ്യപ്പെട്ടു. 

നേരത്തെ സംഘ്പരിവാര്‍ സംഘടനകളുമായി ബന്ധമുള്ള വിവിധ കൂട്ടായ്മകളുമായി സഹകരിച്ച് പ്രവര്‍ത്തിച്ചയാളാണ് ഫതഹുദ്ദീന്‍. ഇന്ത്യന്‍ പശുസംരക്ഷണ മുന്നണിയുടെ ന്യൂനപക്ഷവിഭാഗം ദേശീയ പ്രസിഡന്റായി ഫതഹുദ്ദീന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കൂടാതെ പ്രധാനമന്ത്രിയുടെ സാമൂഹികക്ഷേമവകുപ്പുമായി ബന്ധപ്പെട്ടും ഇദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്ക് നേരെ ആക്രമണം നടക്കുകയാണെന്ന ആരോപണങ്ങള്‍ക്കിടെ യു.പിയിലെ മുസ്ലിം പണ്ഡിതന്‍ മതംമാറിയെന്ന വാര്‍ത്ത ഹിന്ദുത്വ പ്രൊഫൈലുകള്‍ വലിയ തോതില്‍ പ്രചരിപ്പിച്ചിരുന്നു.

 

2024-12-2307:12:25.suprabhaatham-news.png
 
 


ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് മുസ്ലിം പണ്ഡിതന്‍ ഹിന്ദുവായി എന്ന തലക്കെട്ടിലാണ് ഫതഹുദ്ദീന്റെ മതംമാറ്റം സംബന്ധിച്ച് പുറത്തുവന്ന വാര്‍ത്തകള്‍. ബംഗ്ലാദേശി ഹിന്ദുക്കള്‍ക്കെതിരായ ആക്രമണത്തില്‍ ഫത്തഹുദ്ദീന്‍ വളരെ ദുഃഖിതനായിരുന്നുവെന്നും ഇതോടെ അദ്ദേഹം ഹിന്ദുമതം സ്വീകരിച്ചുവെന്നുമാണ് മാധ്യമങ്ങളില്‍ വന്നവാര്‍ത്ത. ഫതഹുദ്ദീന്‍ ഔദ്യോഗികമായി സനാതന്‍ ധര്‍മ്മം സ്വീകരിച്ചു. ആദ്യം തല മൊട്ടയടിച്ചു. ഇതിനുശേഷം, താടി നീക്കി. തുടര്‍ന്ന് കാളി ക്ഷേത്രത്തിലെത്തി കാവി വസ്ത്രം ധരിച്ച് പൂജ നടത്തി. ഹിന്ദു സംഘടനകളില്‍ നിന്നുള്ള നിരവധി പേര്‍ അവിടെ സന്നിഹിതരായിരുന്നുവെന്നുമാണ് വിവിധ ഹിന്ദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്തത്. ഹിന്ദു ഷേര്‍ സേന നേതാവ് വികാസ് ഹിന്ദു ആയിരുന്നു ചടങ്ങിന് നേതൃത്വം നല്‍കിയത്.

up Police forcibly converted to Islam while in custody



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫലസ്തീന്‍ അനുകൂല മുദ്രാവാക്യം; ഉവൈസിക്ക് സമന്‍സ് അയച്ച് കോടതി

National
  •  12 hours ago
No Image

കാർണിവൽ ആഘോഷത്തിനിടെ മദ്യലഹരിയിൽ യുവതിയെ അക്രമിച്ച രണ്ട് യുവാക്കൾ അറസ്റ്റിൽ

Kerala
  •  12 hours ago
No Image

തൃശൂരില്‍ പൊലിസുകാരന് കൂട്ടമര്‍ദ്ദനം; 20 പേര്‍ക്കെതിരെ കേസ്

Kerala
  •  12 hours ago
No Image

എൻ.സി.സി ക്യാമ്പിനിടെയുണ്ടായ സംഘർഷം; എസ്.എഫ്.ഐ നേതാവ് ഭാഗ്യലക്ഷ്മി അടക്കമുള്ളവർക്കെതിരെ കേസ്

Kerala
  •  12 hours ago
No Image

രാജേന്ദ്ര വിശ്വനാഥ് ആർലേകർ പുതിയ കേരള ഗവർണർ

Kerala
  •  13 hours ago
No Image

സാങ്കേതിക തകരാർ; മുഴുവൻ വിമാനങ്ങളുടേയും സർവിസ് നിർത്തിവെച്ച് അമേരിക്കൻ എയർലൈൻസ് 

National
  •  13 hours ago
No Image

സ്‌കൂളുകളിലെ ക്രിസ്മസ് ആഘോഷം തടസപ്പെടുത്താൻ അനുവദിക്കില്ലെന്ന് പൊതു വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി

Kerala
  •  14 hours ago
No Image

തൂങ്ങി മരിക്കാൻ ശ്രമിച്ചയാളുമായി ആശുപത്രിയിലേക്ക് പോയ കാറിൽ നിന്നു പുക; മറ്റൊരു കാറിൽ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും യുവാവിനെ രക്ഷിക്കാനായില്ല

Kerala
  •  14 hours ago
No Image

ജമ്മുകാശ്മീരിലെ പൂഞ്ചിൽ സൈനിക വാഹനം 350 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞ് അഞ്ച് സൈനികർക്ക് വീരമൃത്യു

National
  •  14 hours ago
No Image

ആലപ്പുഴയിൽ തെരുവുനായ ആക്രമണത്തിൽ വയോധികക്ക് ദാരുണാന്ത്യം

Kerala
  •  15 hours ago